Tuesday, January 20, 2009

ആമീൻ

امين (ആമീൻ)
നാഥാ നീ ഇത്‌ സ്വീകരിക്കേണമേ.


ഇത്‌ ഫാതിഹയിൽ പെട്ടതല്ല പക്ഷെ ഫാതിഹ അവസാനിച്ചാൽ ആമീൻ എന്ന് ചൊല്ലണം.

اخرج ابن ابي شيبة عن ابي ميسرة :قال:لما أقرأ جبريل رسول الله صلي الله عليه وسلم فاتحة الكتاب فبلغ –ولاالضالين- قال :قل امين فقال:امين (الدر المنثور 1 -43
ഇബ്നു അബീശൈബ:(റ) അബൂമൈസറ:(റ) ൽനിന്ന് ഉദ്ധരിക്കുന്നു; ''ജിബ്‌ രീൽ (അ) നബി(സ്വ) ക്ക്‌ ഫാതിഹ ഓതിക്കൊടുക്കുകയും അവസാന ആയത്ത്‌ ولاالضالين എന്ന് എത്തിയപ്പാൾ ആമീൻ എന്ന് പറയുക എന്ന് കൽപ്പിക്കുകയും നബി(സ്വ) ആമീൻ എന്ന് പറയുകയും ചെയ്തു(അദ്ദുർ അൽമൻഥൂർ 1/43)

സംഘമായി നിസ്ക്കരിക്കുമ്പോൾ ഉറക്കെ ഓതുന്ന നിസ്കാരങ്ങളിൽ ഇമാം ഫാതിഹ പൂർണ്ണമായി ഓതിയാൽ അദ്ദേഹത്തോടൊപ്പം ആമീൻ പറയാൻ ശ്രദ്ധിക്കണം കാരണം നബി(സ്വ) പറയുന്നതായി ധാരാളം ഹദീസ്‌ പണ്ഡിതന്മാർ ഉദ്ധരിക്കുന്നു
اذا أمن الامام فأمنوا فانه من وافق تأمينه تأمين الملائكة غفر له ماتقدم من ذنبه(الدر المنثور 1-44

ഇമാം ആമീൻ ചൊല്ലുമ്പോൾ നിങ്ങളും ആമീൻ ചൊല്ലണം കാരണം ആരുടെയെങ്കിലും ആമീൻ മലക്കുകളുടെ ആമീനിനോട്‌ യോചിച്ച്‌ വന്നാൽ അവന്റെ കഴിഞ്ഞു പോയ ദോഷങ്ങൾ പൊറുക്കപ്പെടും(അദ്ദുർ അൽമൻഥൂർ 1/44)

ഏത്‌ പ്രാർത്ഥനയും അവസാനിപ്പിക്കേണ്ടത്‌ ആമീൻ കൊണ്ടാണ്‌.
أخرج ابوداود بسند حسن عن أبي زهير النميري وكان من الصحابة :خرجنا مع رسول الله صلي الله عليه وسلم ذات ليلة فأتينا على رجل قد ألح في المسألة فوقف النبي صلى الله عليه وسلم يسمع منه فقال النبي صلي الله عليه وسلم أوجب ان ختم فقال رجل من
القوم :بأي شيء يختم؟قال :بامين فانه ان ختم بامين فقد أوجب(الدر المنثور 1-44

അബൂ സുഹൈറുന്നമീരീ(റ) എന്ന സ്വഹാബിയിൽ നിന്ന് ഇമാം അബൂദാവൂദ്‌(റ) റിപ്പോർട്ട്‌ ചെയ്യുന്നു. ഞങ്ങൾ ഒരുരാത്രി നബി(സ്വ) യുടെ കൂടെ പുറപ്പെട്ടു പ്രാർത്ഥനയിൽ മുഴുകിയ ഒരാളുടെ അടുത്ത്‌ ഞങ്ങൾ എത്തി അദ്ദേഹത്തിന്റെ പ്രാർത്ഥന കേട്ടുകൊണ്ട്‌ നബി(സ്വ) നിന്നു എന്നിട്ട്‌ അവിടുന്ന് പറഞ്ഞു അദ്ദേഹം അത്‌ അവസാനിപ്പിച്ചാൽ ഉത്തരം ഉറപ്പായി എന്ന് .അപ്പോൾ കൂട്ടത്തിലൊരാൾ ചോദിച്ചു എന്തുകൊണ്ടാണ്‌ അവസാനിപ്പിക്കേണ്ടത്‌ ? നബി(സ്വ) പറഞ്ഞു ആമീൻ കൊണ്ട്‌. കാരണം ആമീൻ കൊണ്ട്‌ പ്രാർത്ഥന അവസാനിപ്പിച്ചാൽ ഉത്തരം ഉറപ്പായി(അദ്ദുർ അൽമൻഥൂർ 1/44)
أخرج الديلمي عن انس قال قال رسول الله صلي الله عليه وسلم من قرأبسم الله الرحمن الرحيم ثم قرأ فاتحة الكتاب ثم قال امين لم يبق فى السماء ملك مقرب الا استغفر له (الدر المنثور 1-45

ഫാതിഹ ഓതിയ വിശ്വാസി ആമീൻ എന്ന് പറഞ്ഞാൽ ആകാശത്തുള്ള ഇഷ്ടദാസന്മാരായ ഒരു മലക്കും അവനു വേണ്ടി പൊറുക്കലിനെ തേടാതിരിക്കില്ല എന്ന് ഇമാം ദൈലമീ(റ) അനസ്‌(റ)വിൽ നിന്ന് റിപ്പോർട്ട്‌ ചെയ്യുന്നു( അദ്ദുർ അൽമൻ ഥൂർ 1/45)

ഫാത്തിഹയിലെ ആറാം സൂക്തം മുതൽ ഞങ്ങളെ നേർവ്വഴി നയിക്കേണമേ എന്ന് പ്രാർത്ഥിക്കുകയായിരുന്നുവല്ലോ.ആ പ്രാർത്ഥന സ്വീകരിക്കാനുള്ള ആവശ്യപ്പെടലാണ്‌ ആമീൻ. അതും പ്രാർത്ഥനയാണ്‌. കൂട്ടമായി പ്രാർത്ഥിക്കുന്നിടത്ത്‌ ആമീൻ കൂടുതൽ പ്രസക്തമാണ്‌. ഫാതിഹയിൽ എല്ലാവരും കൂട്ടമായാണ്‌ പ്രാർത്ഥിക്കുന്നത്‌ എന്ന് നാം നേരത്തേ വിശദീകരിച്ചത്‌ ഓർക്കുമല്ലോ. പ്രാർത്ഥനയിൽ മറ്റുള്ളവരെ ചേർക്കുന്നത്‌ ഉത്തരം കിട്ടാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ്‌ ഇസ്‌ലാമിക അദ്ധ്യാപനം ഇതിന്റെ തെളിവുകൾ നേരത്തേ ഞങ്ങൾ എന്നതിന്റെ വിശദീകരണത്തിൽ നാം പറഞ്ഞതിനാൽ ഇവിടെ ആവർത്തിക്കുന്നില്ല. ആമീൻ തന്നെ പ്രാർത്ഥനയാണെന്ന് നാം പറഞ്ഞുവല്ലോ. മൂസാ(അ)പ്രാർത്ഥിക്കുകയും ഹാറൂൻ(അ) ആമീൻ പറയുകയും ചെയ്തതിനെ കുറിച്ച്‌ ഖുർആൻ പറയുന്നത്‌ കാണുക
قال قد أجيبت دعوتكما فاستقيما ولاتتبعان سبيل الذين لايعلمون(يونس 89
അല്ലാഹു പറഞ്ഞു നിങ്ങൾ രണ്ടുപേരുടേയും പ്രാർത്ഥന സ്വീകരിക്കപ്പെട്ടിരിക്കുന്നു അതിനാൽ നിങ്ങൾ നേരെ നിലകൊള്ളുവീൻ വിവരമില്ലാത്തവരുടെ വഴി നിങ്ങൾ പിന്തുടരരുത്‌(യൂനുസ്‌ 89)

ഇവിടെ മൂസാ(അ) പ്രാർത്ഥിക്കുകയും ഹാറൂൻ(അ) ആമീൻ പറയുകയും ചെയ്തതിനെ കുറിച്ച്‌ രണ്ടാളുടെയും പ്രാർത്ഥന എന്നാണ്‌ അല്ലഹു പ്രയോഗിച്ചത്‌ അതിനാൽ ആമീൻ പ്രാർത്ഥന തന്നെഇത്‌ വരെ നാം പറഞ്ഞത്‌ ഫാതിഹയിലുള്ള ആമീൻ എന്നതിനെ കുറിച്ചാണ്‌. ഇവിടെ ഒരു കാര്യവും കൂടി നാം മനസ്സിലാക്കണം മുസ്‌ലിമിന്റെ ജീവിതത്തിൽ എല്ലായിടത്തും കൂട്ട്‌ പ്രാർത്ഥനക്ക്‌ വലിയ പ്രസക്തിയുണ്ട്‌. ഏറ്റവും കൂടുതൽ വിശ്വാസികൾ ഒത്ത്‌ ചേർന്ന് നടത്തുന്ന പ്രാർത്ഥനകളെല്ലാം ഉത്തരം ലഭ്യമാവാനുള്ള സാധ്യത വർദ്ധിപ്പിക്കും

നബി (സ്വ) പറഞ്ഞു.لايجتمع ملأ فيدعو بعضهم ويؤمن بعضهم الا أجابهم الله(حاكم ഒരു സംഘം ആളുകൾ ഒരുമിച്ചുകൂടുകയും ചിലർ ദുആ ചെയ്യുകയും മറ്റുള്ളവർ ആമീൻ പറയുകയും ചെയ്താൽ അല്ലാഹു അവർക്ക്‌ ഉത്തരം ചെയ്യാതിരിക്കില്ല(ഹാകിം)

അപ്പോൾ കൂട്ടമായുള്ള പ്രാർത്ഥന ഉത്തരം ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് വ്യക്തം ഈ പൊതുനിയമം ഏതെങ്കിലും ഒരു സമയത്തേക്ക്‌ ബാധകമല്ല എന്ന് ആരും പറഞ്ഞിട്ടില്ല നിസ്ക്കാര ശേഷവും അല്ലാത്തപ്പോഴും കൂട്ടമായ പ്രാർത്ഥന പ്രോത്സാഹനജനകം തന്നെ.

وقيل لرسول الله صلى الله عليه وسلم أي الدعاء اسمع فقال جوف الليل الاخر ودبر الصلوات المكتوبات (ترمذي
നബി(സ്വ)യോട്‌ ചോദിക്കപ്പെട്ടു. എപ്പോഴാണ്‌ പ്രാർത്ഥനക്ക്‌ ഏറ്റവും ഉത്തരം ലഭിക്കുക എന്ന്.അപ്പോൾ അവിടുന്ന് പറഞ്ഞു.രാത്രിയുടെ ഉള്ളിലും(പാതിര സമയം)നിർബന്ധ നിസ്കാരങ്ങൾക്ക്‌ ശേഷവുമാണ്‌(തുർമുദി)

അപ്പോൾ നിർബന്ധ നിസ്കാരങ്ങൾക്ക്‌ ശേഷം പ്രാർത്ഥിക്കുന്നതും അത്‌ കൂട്ടമായി നിർവ്വഹിക്കുന്നതും ആ പ്രാർത്ഥന സ്വീകരിക്കപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്‌ എന്ന് വ്യക്തം!അതിനാൽ നന്മകൊതിക്കുന്നവർ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്‌ തന്നെ! ഇത്‌ കൊണ്ടാണ്‌ മഹാനായ സൈനുദ്ദീൻ മഖ്ദൂം(റ) തന്റെ ഫത്‌ഹുൽമുഈനിൽ പറഞ്ഞത്‌.
يسن افتتاح الدعاء بالحمد لله والصلاة على النبي صلى الله عليه وسلم والختم بهما وبامين وتأمين مأموم سمع دعاء الامام وان حفظ ذلك (فتح المعين

പ്രാർത്ഥന അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടും നബി(സ്വ)യുടെ മേലിൽ സ്വലാത്ത്‌ ചൊല്ലിക്കൊണ്ടും ആരംഭിക്കലും സ്തുതി ,സ്വലാത്ത്‌, ആമീൻ എന്നിവ കൊണ്ട്‌ ദുആ അവസാനിപ്പിക്കലും ഇമാമിന്റെ(സംഘടിത നിസ്കാരത്തിനു നേതൃത്വം വഹിക്കുന്നയാൾ) ദുആ കേൾക്കുന്ന മഅ്മൂം(തുടർന്ന് നിസ്കരിക്കുന്നയാൾ) തനിക്ക്‌ ആ പ്രാർത്ഥ മനപാഠമുണ്ടെങ്കിലും ആമീൻ ചൊല്ലലും സുന്നത്താണ്‌) ഫത്‌ഹുൽ മുഈൻ.

പ്രാർത്ഥനയുടെ മറ്റു ചില മര്യാദകൾ കൂടി മഹാനവർക്കൾ ഇവിടെ രേഖപ്പെടുത്തുന്നു
ورفع يديه الطاهرتين حذو منكبيه ومسح الوجه بهما بعده واستقبال القبلة حالة الذكر والدعاء ان كان منفردا او مأموما
പ്രാർത്ഥനാ വേളയിൽ കൈ രണ്ടും (ചുമലിനു നേരെ ) ഉയർത്തലും പ്രാർത്ഥനക്ക്‌ ശേഷം ആ കൈകൊണ്ട്‌ മുഖം തടവലും സുന്നത്താണ്‌ നിസ്കാര ശേഷം ദിക്‌ർ, ദുആ എന്നിവയുടെ സമയത്ത്‌ ഒറ്റക്ക്‌ നിസ്കരിക്കുന്നവനും മഅ്മൂമും ഖിബ്‌ലക്ക്‌ അഭിഖമായി ഇരിക്കലും സുന്നത്താണ്‌.
اما الامام اذا ترك القيام من مصلاه الذي هو افضل له فالافضل جعل يمينه الي المأمومين ويساره الي القبلة (فتح المعين
എന്നാൽ ഇമാം നിസ്കരിച്ച അതേ പോലെ ഇരിക്കുന്നതിനേക്കാൾ ശ്രേഷ്ടമായ എഴുന്നേറ്റ്‌ നിൽക്കലിനെ ഉപേക്ഷിക്കുന്ന പക്ഷം വലതു ഭാഗം മഅ്മൂമുകളിലേക്കും ഇടത്‌ ഭാഗം ഖിബ്‌ലയിലേക്കുമാക്കി ഇരിക്കലാണ് ഇമാമിനു (ഈ രൂപങ്ങളിൽ നിന്ന്)ഏറ്റവും ശ്രേഷ്ടമായത്‌ ( ഫത്‌ഹുൽ മുഈൻ) അഥവാ നിസ്കാരത്തിൽ നിന്ന് വിരമിച്ച മഅ്മൂമും ഒറ്റക്ക്‌ നിസ്ക്കരിച്ചവനും അതേ രൂപത്തിൽ തന്നെ ഇരുന്നുകൊണ്ടാണ്‌ ദിക്‌ർ, ദുആ എന്നിവ നിർവ്വഹിക്കേണ്ടത്‌ എന്നാൽ ഇമാമിനു നിസ്കാരത്തിൽ നിന്ന് വിരമിച്ചാൽ മൂന്ന് രൂപമുണ്ട്‌. നിസ്കരിച്ച അതേ പോലെയിരിക്കുക, എഴുന്നേറ്റ്‌ സ്ഥലം മാറി ഇരുന്ന് ദിക്‌ർ ദുആ എന്നിവ നിർവ്വഹിക്കുക, വലത്‌ ഭാഗം മഅ്മൂമുകളിലേക്കും ഇടത്‌ ഭാഗം ഖിബ്‌ലയിലേക്കുമാക്കി ഇരിക്കുക എന്നിവയാണത്‌. അതിൽ നിന്ന് ഒന്നാം രൂപം ഏറ്റവും സ്ഥാനം കുറഞ്ഞതും രണ്ടാം രൂപം ഇതിക്കാൾ ശ്രേഷ്ടതയുള്ളതും ഏറ്റവും ശ്രേഷ്ടം നമ്മുടെ കേരളത്തിലൊക്കെ കണ്ട്‌ വരുന്നത്‌ പോലെ മൂന്നാം രൂപവുമാണ്‌ ഇതാണ്‌ ഫത്‌ഹുൽ മുഈൻ പറഞ്ഞത്‌ അല്ലാതെ ചിലർ തെറ്റിദ്ധരിച്ചത്‌ പോലെ നിസ്കാര ശേഷം ഇമാമിനെ ആപരിസരത്തൊന്നും കാണരുതെന്നോ കൂട്ട്‌ പ്രാർത്ഥന നടത്തരുതെന്നോ അല്ല. അഥവാ സലാം വീട്ടിയ മഅ്മൂമും ഒറ്റക്ക്‌ നിസ്കരിക്കുന്നവനും ഇരിക്കേണ്ട രൂപം പോലെയല്ല ഇമാം ഇരിക്കേണ്ടത്‌ എന്ന് മാത്രമാണ്‌ ആ ഉദ്ധരണിയുടെ ആശയം കൂട്ട്‌ പ്രാർത്ഥന സുന്നത്താണെന്ന് അതിന്റെ തൊട്ട്‌ മുൻപത്തെ വരിയിൽ തന്നെ മഹാനവർകൾ വ്യക്തമാക്കിയിട്ടുണ്ടല്ലോ! പ്രാർത്ഥനാ വേളകളിൽ കൈകൾ ഉയർത്തുന്നത്‌ സുന്നത്താണെന്ന് നാം പറഞ്ഞുവല്ലോ

നബി(സ്വ) പറയുന്നു.
ان الله حيي كريم سخي اذارفع الرجل يديه اليه أن يردهما صفرا خائبتين(ابو داود

ധർമ്മം നൽകുന്നവനും ഔദാര്യവാനും ആയ അല്ല്ലാഹു തന്നിലേക്കുയർത്തുന്ന കൈകളെ
വെറുംകയ്യോടെ മടക്കലിനെ തൊട്ട്‌ ലജ്ജിക്കും(അബൂദാവൂദ്‌)

അപ്പോൾ പ്രാർത്ഥിക്കുമ്പോഴൊക്കെ കൈ ഉയർത്തുന്നത്‌ സുന്നത്ത്‌ തന്നെ എന്ന് വ്യക്തം! പ്രാർത്ഥനക്ക്‌ ശേഷം കൈ മുത്തണമെന്ന് പറഞ്ഞല്ലോ. ഉമർ(റ) വിൽ നിന്ന് -ഇമാം തുർമുദി(റ) ഉദ്ധരിക്കുന്നു كان رسول الله صلي الله عليه وسلم اذا رفع يديه في الدعاء لم يحطهما حتي يمسح بهما وجهه(ترمذي
നബി(സ്വ) പ്രാർത്ഥനയിൽ കൈകൾ ഉയർത്തിയാൽ ആ കൈകൾ കൊണ്ട്‌ മുഖം തടവുന്നത്‌ വരെ കൈ താഴ്ത്താറില്ല(തുർ മുദി) ആമീൻ പറയൽ നമുക്കായി അല്ലാഹു നൽകിയ പുണ്യമാണ്‌.
അനസ്‌(റ) ഉദ്ധരിക്കുന്നു قد أعطانى الله خصالا ثلاثة أعطاني صلاة فى الصفوف وأعطاني التحية سلاما انها تحية أهل الجنة وأعطاني التأمين ولم يعط احد من النبيين قبلي الاان يكون قد اعطاه هرون يدعو موسي وأمن هرون(ابن خزيمة
മറ്റാർക്കും നൽകപ്പെടാത്ത മൂന്ന് കാര്യങ്ങൾ എനിക്ക്‌ നൽകപ്പെട്ടു അണിയായി നിന്നുള്ള നിസ്കാരം,പരസ്പരം കണ്ട്‌ മുട്ടുമ്പോഴുള്ള അഭിവാദ്യം(സലാം പറയൽ) ആമീൻ പറയൽ (ഹാറൂൻ നബിക്ക്‌ നൽകപ്പെട്ടതൊഴിച്ച്‌)(ഇബ്നു ഖുസൈമ:(റ)
ماحسدتكم اليهود علي شيء ماحسدتكم علي امين فأكثروا من قول أمين(ابن ماجة
ആമീനിന്റെ വിഷയത്തിൽ ജൂതന്മാർ നിങ്ങളോട്‌ അസൂയ ഉള്ളത്പോലെ മറ്റൊന്നിലും അവർ നിങ്ങളോട്‌ അസൂയ വെക്കുന്നില്ല അതിനാൽ നിങ്ങൾ ആമീൻ വർദ്ധിപ്പിക്കുക(ഇബ്നു മാജ:). കൂട്ട്‌ പ്രാർത്ഥനയുടെ പ്രസക്തിയാണിത്‌ വിളിച്ചോതുന്നത്‌. കൂട്ട്‌ പ്രാർത്ഥനക്ക്‌ തടസം നിൽക്കുന്നവർ അറിഞ്ഞോ അറിയാതെ ജൂതന്മാരെ സന്തോഷിപ്പിക്കുകയാണെന്ന് തിരിച്ചറിയുമല്ലോ!

സമാപനം
ഖുർആനിലെ ഏഴ്‌ സൂക്തങ്ങൾ അടങ്ങുന്ന താരതമ്യേന ചെറിയ അദ്ധ്യായമായ ഫാതിഹ ഇസ്‌ലാമിന്റെ അടിസ്ഥാന വിഷയങ്ങളുടെയൊക്കെ ആഴത്തിലേക്ക്‌ ഇറങ്ങിയ സൂറത്താണെന്ന് നാം മനസിലാക്കിയല്ലോ. എല്ലാ കഴിവിന്റെയും യഥാർത്ഥ ഉടമ അല്ലാഹുവാണെന്നും അവന്റെ സഹായമില്ലാതെ നമുക്ക്‌ ഒന്നിനും കഴിയില്ലെന്നും അതിനാൽ പിശാചിൽ നിന്നുള്ള മോചനം മുതൽ എല്ലാ കര്യത്തിലും അല്ലാഹുവിൽ അഭയം പ്രാപിക്കുന്ന വിശ്വാസി ആ അല്ലാഹുവിന്റെ മഹത്വങ്ങൾ അംഗീകരിക്കുന്നതിന്റെ വ്യക്തമായ പ്രഖ്യാപനമാണ്‌ അല്ലാഹുവിന്റെ വിശേഷണങ്ങൾ അവൻ എടുത്ത്‌ പറഞ്ഞത്‌.. ഈലോകം നശിക്കാനുള്ളതാണെന്നും ചെയ്‌ത കാര്യങ്ങൾ വിചാരണക്ക്‌ വിധേയമാക്കപ്പെടും എന്നു ചിന്തിക്കുന്നത്‌ നന്മയിലെത്താൻ ഏറ്റവും സഹായകമത്രെ! നിന്നെ മാത്രം ആരാധിക്കുന്നുവെന്ന പ്രഖ്യാപനവും നിന്നോടേ സഹായം തേടൂ എന്ന തീരുമാനവും തന്റെ അടിമത്വവും അല്ലാഹുവിന്ന് തന്നിലുള്ള അധികാരവും പ്രതിഫലിപ്പിക്കുന്നതാണ്‌ നന്മയുടെ പക്ഷം ചേരാനും അതിൽ വക്രത വരാതിരിക്കാനും ആത്മാർത്ഥമായി അവൻ ശ്രമിക്കുന്നതാണ്‌ അനുഗ്രഹീതരുടെ വഴിയിലത്താനുള്ള തേട്ടം.

എന്റെ സമുദായം 73 വിഭാഗമായി പിരിയുമെന്നും ഒന്നൊഴിച്ച്‌ ബാക്കി മുഴുവനും നരകത്തിലാണെന്നും എന്റെയും എന്റെ ശിഷ്യന്മാരുടെയും മാർഗ്ഗം അവലംഭിക്കുന്നവരാണ്‌ ആ സ്വർഗ്ഗത്തിന്റെ വിഭാഗമെന്നും അരുളിയ നബി(സ്വ)യുടെ പ്രഖ്യാപനം പ്രകാശനം ചെയ്യുന്ന നേർവ്വഴിയുടെ വിശദീകരണം വിശ്വാസിയിൽ ഉത്തരവാദിത്വ ബോധം വർദ്ധിപ്പിക്കാൻ പര്യാപ്തമായതാണ്‌. ഇതാണ്‌ യഥാർത്ഥ ഇസ്‌ലാം അഹ്‌ലുസ്സുന്നത്തി വൽ ജമാഅ: എന്ന് നാം പറയുന്നത്‌.

നബി(സ്വ)യേയും സ്വഹാബത്തിനേയും പൂർണ്ണമായി അംഗീകരിക്കുന്നവർ ആരാണെന്ന് ഓരോരുത്തരുടെയും വിശ്വാസങ്ങളും കാഴ്ചപ്പാടുകളും വിശകലനം ചെയ്താൽ ബോധ്യം വരും. അല്ലാഹു നന്മയുടെ പക്ഷത്ത്‌ നെഞ്ചുറപ്പോടെ നില കൊള്ളാൻ നമുക്കെല്ലാം ഭാഗ്യം നൽകട്ടെ ആമീൻ
وصلى الله علي سيدنا محمد واله وصحبه ومن تبعهم باحسان الي يوم الدين والحمد لله رب العالمين

തുടരും (ഇൻശാ അല്ലാഹ്‌)

9 comments:

വഴികാട്ടി / pathfinder said...

امينആമീൻ)നാഥാ നീ ഇത്‌ സ്വീകരിക്കേണമേ.


ഇത്‌ ഫാതിഹയിൽ പെട്ടതല്ല പക്ഷെ ഫാതിഹ അവസാനിച്ചാൽ ആമീൻ എന്ന് ചൊല്ലണം.

Unknown said...

നന്മയുടെ കൂട്ടായ്മക്കായി വിളക്കിന്റെ സംഭാവന അല്ലാഹു സ്വീകരിക്കട്ടെ

Unknown said...

nanmakalkku prathifalam labhikkatte

Anonymous said...

All the best

Anonymous said...

ആമീന്‍ എന്നതിനു നീ (അല്ലാഹു ) ഉത്തരം ചെയ്യൂ എന്ന അര്‍ത്ഥവും ശരിയാവുമല്ലോ

വഴികാട്ടി / pathfinder said...

എ കെ..
താങ്കൾ പറഞ്ഞ അർത്ഥവും ശരിയാണ്‌..
തത്വത്തിൽ രണ്ടും ഒന്നു തന്നെയാണ്‌...

മുഹമ്മദ്‌,
നജീബ്‌,
എ.കെ.
പ്രാർത്ഥനക്കും വായനക്കും അഭിപ്രായങ്ങൾക്കും നന്ദി!

വഴികാട്ടി / pathfinder said...

ഇനി അദ്ധ്യായം 78 (സൂറത്ത്‌ അന്നബ അ് )മുതലുള്ള ഭാഗങ്ങളുടെ വിശദീകരണം പോസ്റ്റ്‌ ചെയ്യുകയാണ്

അദ്ധ്യായം 78 ലെ സൂക്തം‌ 1 മുതല്‍ 20 വരെയുള്ളതിന്റെ വിശദീകരണം ഇവിടെ വായിക്ക്കാം.

പാര്‍ത്ഥന്‍ said...

അമീന് അങ്ങനെയായിരിക്കട്ടെ എന്ന അർത്ഥവും കാണുന്നുണ്ടല്ലോ.

ആമീൻ പറയുന്നതിനോട്‌ യഹൂദന് അസൂയ തോന്നാനുള്ള കാരണം മനസ്സിലായില്ല.

ആമിന്റെ വഴികൾ ഇവിടെ ഒരു പോസ്റ്റ് ഉണ്ട്.

വഴികാട്ടി / pathfinder said...

{{{മുസ്ലീംങ്ങൾ “ആമീൻ” എന്നു പറയുന്നതിന് ജൂതന്മാർക്ക് അസൂയയുണ്ടോ?}}}

ജൂതന്മാർക്ക്‌ ആമീൻ പറയുന്ന മുസ്‌ലിംകളോട്‌ അസൂയയുണ്ടെന്ന് വിളക്ക്‌ പറഞ്ഞത്‌ പ്രവാചക വജനം ചൂണ്ടിക്കാട്ടിയാണ്‌
ജൂതരുടെ എക്കാലത്തേയും പ്രവർത്തനങ്ങൾ വിലയിരുത്തിയാലും നമുക്ക്‌ അത്‌ ബോദ്ധ്യപ്പെടും..
ആമീൻ എന്ന് ചില്ലറ വ്യത്യാസത്തിൽ അവർ പറയുന്നുണ്ടെന്ന് വരുന്നത്‌ അസൂയ ഇല്ലാതാവാനുള്ള കാരണമല്ല
എന്ത്കൊണ്ടെന്നാൽ മുസ്‌ലിംകളിലെ ഈ സിസ്റ്റം അവരുടെ ശക്തമായ മാനസിക ബന്ധത്തിന്റെ തെളിവാണ്‌
ഈ ബന്ധം തീരെ ഇഷ്ടപ്പെടാത്തവരായിരുന്നു (ഇപ്പോഴും അങ്ങനെ തന്നെ)
ജൂതന്മാർ
അതിനാൽ അവർ പ്രാർത്ഥനയുടെ അവസാനം ആമേൻ പറഞ്ഞാലും മുസ്‌ലിംകളിൽ അത്‌ കാണുന്നത്‌ അവരിൽ അസ്വസ്ഥതയുളവാക്കുമെന്നാണ്‌ മൂന്ന് ജൂതഗോത്രക്കാർക്കിടയിൽ
(ബനൂഖുറൈള:,ബനൂ ഖൈനുഖാ അ്, ബനുന്നളീ)
ജീവിച്ച നബി(സ്വ)പറഞ്ഞത്‌...അതിനെതിരിൽ ഒന്നും സഹോദരന്റെ പോസ്റ്റിൽ പറഞ്ഞിട്ടില്ലെന്നത്‌ ശ്രദ്ധിക്കുമല്ലോ.....

{{{“ആമേൻ“

“so be it“

“തഥാസ്തു“

“അങ്ങിനെയായിരിക്കട്ടെ”

“ഓം“

“ഉം“

“അങ്ങനത്തന്നെ“

ഈ പറഞ്ഞതെല്ലാം ഒരേ അർത്ഥം തന്നെ.
“നാഥാ നീ ഇത്‌ സ്വീകരിക്കേണമേ“ (എന്ന് ഇവിടെയും വായിച്ചു.)}}}

ഇതെല്ലാം ഒന്നല്ല...എന്ന് ആമീൻ എന്നതിനു നാം നൽകിയ അർത്ഥം വായിക്കുമ്പോൾ മനസിലാക്കാം....(മുസ്‌ലിംകൾ പറയുന്ന ആമീൻ എന്നതിനു
ഉം.,അങ്ങനെ തന്നെ
എന്നൊന്നും അർത്ഥമില്ല മറ്റുള്ളവർ പറയുന്നതിനു അങ്ങനെയുണ്ടോ എന്ന് അവർ പറയട്ടെ)

ചുരുക്കത്തിൽ ജൂതന്മാർക്ക്‌ മുസ്‌ലിംകൾ പറയുന്ന ആമീനും അവരുടെ യോജിച്ചുള്ള പ്രാർത്ഥനയുമൊക്കെ അരോചകമായിരുന്നു എന്നതിനെതിരിൽ ഈ പോസ്റ്റിൽ തെളിവൊന്നുമില്ലെന്ന് അറിയിക്കട്ടെ......