Monday, December 29, 2008

അദ്ധ്യായം 1 (ഫാതിഹ) സൂക്തം 7

صراط الذين أنعمت عليهم
(അതായത്‌ നീ അനുഗ്രഹിച്ചവരുടെ വഴി)

ആറാം സൂക്തത്തില്‍ പറഞ്ഞ നേര്‍വഴിയുടെ വിശദീകരണമാണിത്‌. വഴി പലവിധമുണ്ട്‌. യാത്രക്ക്‌ പറ്റുന്നതും പറ്റാത്തതും, അപകടം പിടിച്ചതും അല്ലാത്തതും! ഒറ്റനോട്ടത്തില്‍ കുഴപ്പമില്ലെന്ന് തോന്നുന്ന വഴിതന്നെ ചിലപ്പോള്‍ അപകടം ഒളിഞ്ഞിരിക്കുന്നതാവാം ! വഴിപിഴച്ചാല്‍ ലക്ഷ്യത്തിലെത്തില്ല. ചില അപകടം പിടിച്ച വഴിയില്‍ നടന്നാല്‍ തിരിച്ച്പോരാനും സാധ്യമാവില്ല. അതിനാല്‍ യാത്രക്ക്‌ തിരഞ്ഞെടുക്കുന്ന വഴി നേരേ ലക്ഷ്യത്തിലെത്തുന്നതാണെന്ന് ഉറപ്പ്‌ വരുത്തണം. വളഞ്ഞ വഴി പലപ്പോഴും സമയം കളയും. ലക്ഷ്യം തെറ്റിക്കുകയും ചെയ്യും! ഇത്‌ പൊതുവിലുള്ള കാര്യമാണെങ്കില്‍ നാം പറയുന്നത്‌ തല്‍ക്കാലം സമയം കളയുന്ന, പരിഹരിക്കാന്‍ സാധ്യമാകുന്ന വഴിതെറ്റലല്ല. കാരണം നാം ഫാത്തിഹയില്‍ ചര്‍ച്ച ചെയ്യുന്നത്‌ അല്ലാഹുവിലേക്കുള്ള വഴിയാണ്‌. അത്‌ പരമമാണ്‌ അത്‌ പിഴച്ചാല്‍ പിഴയും പരമമാവും. പക്ഷെ അത്‌ പിഴച്ചു എന്ന് ബോധ്യമാവുന്നത്‌ പരലോകത്ത്‌ വെച്ചാവും തിരുത്താനുള്ള സമയം അവിടെ ലഭ്യമല്ല താനും. അഥവാ തിരുത്താനുള്ള ലോകം ഈ ലോകമാണ്‌. ഈ ലോകം അവസാനിച്ചാലാണല്ലോ പരലോകം ആരംഭിക്കുന്നത്‌. ഇത്‌ ഇത്രയും സങ്കീര്‍ണ്ണമാണെന്ന് നമ്മെ ബോധ്യപ്പെടുത്താനാണ്‌ ഏഴാം സൂക്തത്തിലൂടെ അല്ലാഹു നേര്‍ വഴി വിശദീകരിക്കുന്നത്‌.

അല്ലാഹു നിര്‍ദ്ദേശിക്കുന്നത്‌ ഏതോ അതാണ്‌ നേര്‍വഴി.
(وانك لتهدي الي صراط مستقيم صراط الله الذي له مافي السموات ومافي الارض الا الي الله تصير الامور(الشوري 52 53
അല്ലാഹു പറയുന്നു ''തീര്‍ച്ചയായും തങ്ങള്‍ നേരായ പാതയിലേക്കാകുന്നു മര്‍ഗദര്‍ശനം നല്‍കുന്നത്‌. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും ഏതൊരുവന്നുള്ളതാണോ, ആ അല്ലാഹുവിന്റെ പാതയിലേക്ക്‌ ശ്രദ്ധിക്കുക അല്ലാഹുവിലേക്കാകുന്നു കാര്യങ്ങള്‍ ചെന്നെത്തുന്നത്‌'' (ശൂറാ 52:53)

നേര്‍വഴി അല്ലാഹു നിര്‍ദ്ദേശിക്കുന്നുവെന്നും നബി(സ്വ)അതിലേക്ക്‌ നയിക്കുന്നുവെന്നും ഇതില്‍ നിന്ന് വ്യക്തമായി അല്ലാഹു അനുഗ്രഹിച്ചവരെല്ലാം ഇതേ വഴിയാണ്‌ തിരഞ്ഞെടുത്തത്‌ എന്നാല്‍ അല്ലാഹുവിന്റെ കോപത്തിനു വിധേയരും പിഴച്ചവരും ഈ വഴി തിരസ്ക്കരിക്കുകയായിരുന്നു അപ്പോള്‍ അനുഗ്രഹികള്‍ തിരഞ്ഞെടുത്തതും അല്ലാഹു നിര്‍ദ്ദേശിച്ചതും ഒരേ വഴിയാണെന്ന് വരുമ്പോള്‍ ഇവരുടെ വഴി ആവശ്യപ്പെടല്‍ അല്ലാഹുവിന്റെ വഴി ആവശ്യപ്പെടല്‍ തന്നെയായി! ഏത്‌ കക്ഷിയും തന്റെതാണ്‌ നേര്‍വഴി എന്ന് അവകാശ വാദമുന്നയിക്കുക സ്വാഭാവികമാണ്‌ അതിനാല്‍ മനുഷ്യന്റെ അവകാശ വാദങ്ങള്‍ക്ക്‌ വിട കൊടുത്ത്‌ അല്ലാഹു തന്നെ ആ വഴി വിശ്ദീകരിക്കുന്നു ഇനിയും ദുര്‍വ്യാഖ്യാനങ്ങള്‍ നടത്തി നേര്‍വഴിയുടെ കുത്തകക്ക്‌ ആരും കഷ്ടപ്പെടണമെന്നില്ല! മുസ്‌ലിംകളിലെ ചിലരില്‍നിന്ന് സാധാരണ ഉയര്‍ന്ന് കേള്‍ക്കുന്ന ഒരു ശബ്ദമാണ്‌ ഞങ്ങള്‍ ഖുര്‍ആനും സുന്നത്തും മുറുകെ പിടിക്കുന്നവരാണ്‌ അതാണ്‌ പ്രമാണം എന്നൊക്കെ ! ഖുര്‍ആനും സുന്നത്തും അടിസ്ഥാന പ്രമാണമായിരിക്കെ നേര്‍വഴി വിശദീകരിക്കുന്നിടത്ത്‌ അല്ലാഹു അത്‌ പറയാതിരുന്നത്‌ ശ്രദ്ധേയമാണ്‌.

ഖുര്‍ആനും സുന്നത്തും പലരും കൃത്യമല്ലാത്ത വ്യാഖ്യാനങ്ങള്‍ നടത്തി വഴി പിഴക്കാറുണ്ട്‌ ഇതിന്‌ ഉദാഹരണം പോലും പറയേണ്ടാത്ത വിധം വ്യക്തമായ കാര്യമാണ്‌. വഴിതെറ്റിയവരൊക്കെയും പ്രമാണം ഖുര്‍ആനാണെന്ന് പറഞ്ഞവരാണ്‌. എന്നിട്ടും എന്തേ അവര്‍ പിഴച്ചത്‌? ഖുര്‍ആന്‍ മനസിലാക്കാനുള്ള മാനദണ്ഡം അവര്‍ അവഗണിച്ചു. അതായത്‌ പ്രവാചകര്‍(സ്വ)യും ശിഷ്യന്മാരും പിന്നീട്‌ വന്ന പൂര്‍വസൂരികളും എങ്ങനെയാണോ ഖുര്‍ആന്‍ മനസ്സിലാക്കിയത്‌ അങ്ങനെ ഖുര്‍ആന്‍ മനസിലാക്കിയില്ലെങ്കില്‍ തെറ്റിപ്പോകും! ഇത്‌ പഠിപ്പിക്കാനാണ്‌ അല്ലാഹു നേര്‍മാര്‍ഗം വിശദീകരിക്കുന്നിടത്ത്‌ ഖുര്‍ആനും സുന്നത്തും അംഗീകരിച്ചവര്‍ എന്ന് പറയുന്നതിനു പകരം അവന്‍ അനുഗ്രഹിച്ച ചില നല്ലവരുടെ മാര്‍ഗം എന്ന വിശദീകരണം നല്‍കിയത്‌. അതായത്‌ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും ശരിയായി മനസിലായത്‌ ആ മഹാന്മാര്‍ക്കാണെന്നും അവരെ അവഗണിച്ചൊരാള്‍ക്കും ഖുര്‍ആനും സുന്നത്തും സ്വീകരിക്കാനാവില്ലെന്നും അവരെ തള്ളിപ്പറയുന്നവര്‍ നേര്‍വഴിയുടെ നാലയലത്ത്‌ പോലും വരാന്‍ യോഗ്യരല്ലെന്നും അല്ലാഹു വ്യക്തമാക്കുകയാണിവിടെ!

ഇവിടെയാണ്‌ വിശ്വാസികള്‍ ഗൗരവമായി തന്നെ ആലോചിക്കേണ്ടത്‌. പൂര്‍വീക മഹത്തുക്കള്‍ മനസിലാക്കിയത്‌ പോലെ മാത്രമേ നാം ഖുര്‍ആന്‍ മനസിലാക്കാവൂ! കാരണം ഖുര്‍ആന്‍ ഭാഷാ പ്രാവീണ്യം കൊണ്ട്‌ മാത്രം മനസിലാക്കാന്‍ സാധ്യമല്ല. സന്ദര്‍ഭവും സാഹചര്യവും അത്‌ വിശദീകരിക്കുമ്പോഴുള്ള പ്രവാചകരുടെ മുഖഭാവം പോലും ശരിയായ വ്യാഖ്യാനത്തിന്‌ അത്യാവശ്യമത്രെ! അതിനാല്‍ പ്രവാചക സന്നിധിയില്‍ നിന്ന് ഖുര്‍ആനും നബി ചര്യയും ഉള്‍ക്കൊണ്ട ശിഷ്യന്മാരും അത്‌ അങ്ങനെ തന്നെ ഏറ്റെടുത്ത പിന്‍ഗാമികളും അവരെ അംഗീകരിച്ച അവരുടെ ശേഷക്കാരും അങ്ങനെ ഇന്നോളം ഈ മതം -നേര്‍വഴി-തുടര്‍ന്ന് വരുന്നു. നാം നമ്മുടെ മുന്‍തലമുറയില്‍ നിന്നും അവര്‍ അവരുടെ മുന്‍തലമുറയില്‍ നിന്നും അങ്ങനെ പ്രവാചകര്‍(സ്വ)വരെ മുറിയാത്ത സുഭദ്രമായ പരമ്പരയാണ്‌ മത വിഷയത്തില്‍ നമ്മുടെ മാതൃക. അപ്പോള്‍ മുന്‍ തലമുറയെ വിശ്വാസത്തിലെടുത്ത്‌ മുന്നോട്‌ പോകുന്നവരാണ്‌ നേര്‍വഴിക്ക്‌ അവകാശികള്‍! ഖുര്‍ആനിലെന്തു പറഞ്ഞു എന്നും പ്രവാചക ചര്യ എന്താണെന്നും ഓരോതലമുറയും അതിന്റെ മുന്‍ തലമുറയില്‍ നിന്ന് മനസിലാക്കുമ്പോള്‍ തീര്‍ച്ചയായും അങ്ങേതലക്കുള്ള നബി(സ്വ)യും ഇങ്ങേത്തലയിലുള്ള നാമും തമ്മില്‍ അകലം അല്‍പവും തോന്നാത്ത വിധം അടുത്ത്‌ നില്‍ക്കുകയാണ്‌.

ഈ പാരമ്പര്യ ചിന്തയാണ്‌ നേര്‍വഴിയുടെ ആധാരം എന്നാണ്‌ ''നീ അനുഗ്രഹിച്ച ആളുകളുടെ മാര്‍ഗത്തില്‍ ഞങ്ങളെ വഴി നടത്തേണമേ'' എന്ന പ്രാര്‍ഥനയുടെ കാതല്‍. അപ്പോള്‍ പൂര്‍വീകര്‍ നമ്മുടെ പിന്‍ബലമാണ്‌ അവരെ ദുഷിക്കുന്നവര്‍ക്ക്‌ നേര്‍വഴിയിലെത്താന്‍ സാധ്യമല്ല തന്നെ! അത്‌ കൊണ്ടാണ്‌ ഖുര്‍ആന്‍ ''പൂര്‍വീകരോട്‌ മനസില്‍ ഒരു വിഷമവും തോന്നിക്കല്ലേ'' എന്ന് പ്രാര്‍ഥിക്കാന്‍ നമ്മെ പഠിപ്പിച്ചത്‌
والذين جاءو من بعدهم يقولون ربنااغفرلنا ولاخواننا الذ ين سبقونا بالايمان ولاتجعل في قلوبنا غلا للذين امنوا ربنا انك رءوف رحيم(الحشر 10)
പിന്നീട്‌ വന്നവര്‍ പ്രാര്‍ഥിക്കുന്നു ''നാഥാ! ഞങ്ങല്‍ക്കും ഞങ്ങള്‍ക്ക്‌ മുമ്പേ വിശ്വാസികളായിത്തീര്‍ന്ന ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തു തരേണമേ !'' ഞങ്ങളുടെ ഹൃദയങ്ങളില്‍ വിശ്വാസികളോട്‌ വിദ്വേഷമുണ്ടാക്കരുതേ നീ കനിവുറ്റവനും അളവറ്റ ദയാപരനുമല്ലോ!(അല്‍ ഹശ്‌ര്‍ :10)

അപ്പോള്‍ നേര്‍വഴി ഒരു വിഭാഗം നടന്ന വഴിയാണെന്ന് അല്ലാഹു അറിയിക്കുമ്പോള്‍ ഖുര്‍ആനും നബി ചര്യയും അവഗണിക്കുകയല്ല മറിച്ച്‌ ഒരിക്കലും തെറ്റിപ്പോകാത്ത വിധം അതുള്‍‍ക്കൊള്ളാനുള്ള സംവിധാനം ചെയ്തിരിക്കുകയാണ്‌ അല്ലാഹു. ഇവിടെയാണ്‌ നേര്‍വഴി അഹ്‌ലുസ്സുന്നത്തി വല്‍ ജമാ അത്താണെന്ന് (സുന്നി) നാം തറപ്പിച്ച്‌ പറയുന്നത്‌ . കാരണം സുന്നികളല്ലാത്തവരൊക്കെ ഞങ്ങള്‍ ഖുര്‍ആനും സുന്നത്തും അംഗീകരിക്കുകയാനെന്നും ഖോജാക്കന്മാരെ (മഹാന്മരായ പൂര്‍വ്വികര്‍)പിന്നാലെ പോകാന്‍ ഞങ്ങളെ കിട്ടില്ലെന്നും തെല്ല് അഭിമാന(?)ത്തോടെ തന്നെ പറഞ്ഞ്‌ കൊണ്ടിരിക്കുന്നു. എന്നിട്ടും അവര്‍ക്ക്‌ അടിസ്ഥാന വിഷയങ്ങളില്‍ പോലും യോജിക്കാന്‍ സാധിക്കുന്നില്ല! സുന്നികള്‍ ഖുര്‍ആനും സുന്നത്തും തന്നെ പ്രമാണമായി സ്വീകരിക്കുമ്പോഴും അത്‌ യഥാവിധി ഉള്‍ക്കൊണ്ട ഖോജാക്കളെ കൂടി പരിഗണിച്ചു. അവര്‍ ഒന്നായി വഴി തെറ്റി പോകില്ലെന്ന ഉറപ്പ്‌ നമുക്കുണ്ട്‌. നബി(സ്വ) പറഞ്ഞു. ''എന്റെ സമുദായം വഴികേടില്‍ ഏകോപിക്കില്ല! ഈ മഹാന്മരായ പൂര്‍വ്വികരെ‍ പരിഗണിക്കണമെന്ന ശക്തമായ നിര്‍ദ്ദേശമാണീ ''നീ അനുഗ്രഹിച്ചവരുടെ മാര്‍ഗം'' എന്ന അല്ലാഹുവിന്റെ വിശദീകരണം! അപ്പോള്‍ അനുഗ്രഹിച്ചവ എന്നൊരു തസ്തിക അല്ലാഹുവാണ്‌ സ്ഥിരപ്പെടുത്തുന്നത്‌. അവര്‍ ഈ ദീനില്‍ ഖോജാക്കള്‍ തന്നെയാണ്‌ അവരെ പരിഗണിക്കല്‍ മതവും അവഗണിക്കല്‍ വഴികേടുമത്രെ! അതു കൊണ്ടാണ്‌ നല്ലവരൊക്കെ പറഞ്ഞത്‌
فكل خير في اتباع من سلف= وكل شر في ابتداع من خلف
എല്ലാ നന്മയും കുടികൊല്ലുന്നത്‌ പൂര്‍വീകരെ പിന്തുടരുന്നതിലും തിന്മയെല്ലാം (പൂര്‍വീകര്‍ക്കെതിരില്‍) പിന്‍ തലമുറ പുതുതായി കണ്ടെത്തുന്നതിലുമാണ്‌.

ഇനി തര്‍ക്കത്തിലിരിക്കുന്ന ഓരോ വിഷയത്തിലും നമുക്ക്‌ പരിശോധിക്കാം ആര്‍ക്കാണ്‌ മുന്‍ഗാമികലുടെ മാതൃക മത വിഷയങ്ങളിലുള്ളതെന്ന്! നിഷ്പക്ഷമായ അന്വേഷണം തീര്‍ച്ചയായും അഹ്‌ലുസ്സുന്നത്തിന്റെ (സുന്നി)മാര്‍ഗം പ്രമാണ ബദ്ധവും മുന്‍തലമുറയുടെ മാതൃക കൊണ്ട്‌ ധന്യവുമാണെന്ന് കണ്ടെത്താന്‍ സഹായിക്കും. ഇത്‌ തന്നെയാണ്‌ ഒരു വിഭാഗത്തിന്റെ വഴി എന്ന ആശയം ഖുര്‍ആന്‍ ഉണര്‍ത്തിയത്‌. ആ വിഭാഗത്തിന്‌ അല്ലാഹു ഒരു യോഗ്യത പറയുന്നു അവന്‍ അനുഗ്രഹിച്ചവര്‍ എന്ന്.

അനുഗ്രഹീതര്‍

ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ അല്ലാഹു ഓരോരുത്തരെയും അനുഗ്രഹിക്കുന്നുണ്ട്‌ ആപേക്ഷികമായി ഏറ്റവ്യത്യാസം കാണാമെങ്കിലും. ഇമാം ബൈളാവി(റ) എഴുതുന്നു അനുഗ്രഹം രണ്ട്‌ വിധം 1) ഭൗതികം دنيوي
2) പാരത്രികം اخروي

ഭൗതികം : ഇത്‌ വീണ്ടും രണ്ടായി തരം തിരിയുന്നു a) وهبي (ഔദാര്യമായി ലഭിച്ചത്‌)
b) كسبي (നാം അധ്വാനിച്ച്‌ നേടിയത്‌)

ഔദാര്യമായി ലഭിക്കുന്നത്‌
വീണ്ടും രണ്ടായി തിരിയുന്നു. روحاني (ആത്മീയം), جسماني (ശാരീരികം)
ആത്മീയം എന്നതിന്‌ ആത്മാവ്‌ ലഭിച്ചത്‌, ചിന്താശേഷി പോലുള്ള അനുഗ്രഹങ്ങൾ ഉദാഹരണമായെടുക്കാം അദ്ധ്വാനിച്ച്‌ നേടിയതിന്‌ സൽ സ്വഭാവം കൈക്കൊള്ളുക, ധനം സമ്പാദിക്കുക എന്നത്‌ ഉദാഹരണം. പാരത്രികമായ അനുഗ്രഹമെന്നാൽ നമ്മിൽ നിന്ന് സംഭവിച്ചേക്കാവുന്ന കുറ്റങ്ങൾ അല്ലാഹു പൊറുത്ത്‌ തരുന്നതും നമ്മെ അല്ലാഹു തൃപ്തിപ്പെടുന്നതും ഒക്കെയാണ്‌(തഫ്സീർ ബൈളാവി). അനുഗ്രഹീതരിൽ ചിലർ അനുഗ്രഹത്തിന്‌ നന്ദി കാണിച്ച്‌ അല്ല്ലാഹുവിന്റെ വഴി തിരഞ്ഞെടുത്തവരാണ്‌ ഇവർക്ക്‌ അല്ലാഹു ശാശ്വതമായ അനുഗ്രഹം നൽകുന്നു.
لئن شكرتم لأزيدنكم(ابراهيم7
നിങ്ങൾ എനിക്ക്‌ നന്ദി ചെയ്താൽ ഞാൻ (അനുഗ്രഹം)വർദ്ധിപ്പിച്ച്‌ തരിക തന്നെ ചെയ്യും(സൂറ: ഇബ്‌റാഹീം7 )

ഇതിന്റെ ഭാഗമായി വിശ്വാസിക്കേറ്റവും ആനന്ദകരമായ അല്ലാഹുവിന്റെ ദർശനം പോലും അവൻ നൽകുന്നു ( للذين أحسنوا الحسني وزيادة (يونس 26
നന്മ ചെയ്തവർക്ക്‌ ഏറ്റവും നന്മയും വർദ്ധനയമുണ്ട്‌(സൂറ:യൂനുസ്‌ 26)എന്നാണ്‌ അല്ലാഹു പറഞ്ഞത്‌ ഈ അനുഗ്രഹത്തെ അപേക്ഷിച്ച്‌ ഭൗതികമായി ലഭിക്കുന്ന അനുഗ്രഹങ്ങൾ യഥാർത്ഥത്തിൽ അനുഗ്രഹമല്ല അല്ലാഹുവിന്റെ വെറും ആനുകൂല്യമാണ്‌ ഇതാണ്‌ അനുഗ്രഹീതർ എന്ന ഫാത്തിഹയിലെ പരാമർശം. നബിമാർ, സിദ്ധീഖുകള്‍, രക്ത സാക്ഷികൾ, സാലിഹുകൾ എന്നിങ്ങനെ നാലു വിഭാഗത്തിലായി അല്ലാഹു തന്നെ ക്ലിപ്തപ്പെടുത്തിയത്‌ അല്ലാഹു പറയുന്നു..
ومن يطع الله والرسول فأولئك مع الذين انعم الله عليهم من النبيين والصديقين والشهداء والصالحين وحسن اولئك رفيقا(النساء 69

അല്ലാഹുവിനും അവന്റെ റസൂലിനും ആരെങ്കിലും വഴിപ്പെട്ടു നടന്നാല്‍ അവര്‍(പരലോകത്ത്‌)അല്ലാഹുവിന്റെ അനുഗ്രഹം സിദ്ധിച്ചവരുടെ(നബിമാര്‍,സിദ്ധീക്കുകള്‍, ശുഹദാക്കള്‍, സാലിഹുകള്‍ )എന്നിവരുടെ കൂടെയായിരിക്കും. അവരത്രെ നല്ല കൂട്ടുകാര്‍(സൂറ:നിസാഅ 69)

നീ അനുഗ്രഹിച്ചവര്‍ എന്ന പ്രയോഗം വ്യാപകമാണ്‌ അഥവാ അനുഗ്രഹീതരായ നാല്‌ വിഭാഗക്കാര്‍ എന്നത്‌ സ്ഥലകാല വ്യത്യാസമില്ലാതെ അംഗീകരിക്കപ്പെടേണ്ടവരാണ്‌. ഞാന്‍ പ്രവാചകനെ മാത്രമേ അംഗീകരിക്കൂ മറ്റുള്ളവരെയൊന്നും എനിക്ക്‌ വേണ്ട എന്ന ശൈലി തീരെ ശരിയല്ല. കാരണം അല്ലാഹു അംഗീകരിക്കാന്‍ നിര്‍ദ്ദേശിച്ചവരാണ്‌ ഈ നാല്‌ വിഭാഗവും. അവരെയൊക്കെ നിയമാനുസൃതം അംഗീകരിക്കാന്‍ തന്നെയാണ്‌ അല്ലാഹു ഈ വ്യാപകമായ അര്‍ഥത്തില്‍ വിശദീകരിച്ചത്‌. അല്ലെങ്കില്‍ ''പ്രവാചകന്മാരുടെ വഴിയില്‍ നീ ഞങ്ങളെ നയിക്കണമേ'' എന്നാണല്ലോ പറയേണ്ടിയിരുന്നത്‌!സ്വന്തമായ വഴിമേല്‍ വിശദീകരണത്തില്‍നിന്ന് വ്യക്തമാവുന്ന ഒരു കാര്യമുണ്ട്‌ മതത്തില്‍ നമുക്ക്‌ സ്വന്തം കണ്ട്പിടുത്തങ്ങള്‍ നടത്താന്‍ വകുപ്പില്ല എന്നാണത്‌. അല്ലാഹു അനുഗ്രഹിച്ചവരുടെ വഴിയേ പോയേ പറ്റൂ! ഇതാണ്‌ നീ അനുഗ്രഹിച്ചവരുടെ വഴി എന്ന് പറഞ്ഞത്‌. ആര്‍ക്കും സ്വന്തമായ വഴി പറ്റില്ല എന്ന് പറഞ്ഞതില്‍ നിന്ന് ഗവേഷണപടുക്കളായ ഇമാമുകളുടെ ഗവേഷണം പറ്റില്ല എന്ന് അര്‍ത്ഥമാക്കരുത്‌ കാരണം അവരുടെ ഗവേഷണം സ്വന്തമായ വഴിയല്ല മറിച്ച്‌ യഥാര്‍ത്ഥ പ്രമാണങ്ങള്‍ എന്തു പറയുന്നു എന്ന് അത്‌ അറിയാത്തവരെ ബോധ്യപ്പെടുത്താനുള്ള ചില മാര്‍ഗങ്ങള്‍ സ്ഥാപിച്ചതാണവര്‍. അത്‌ ഈ അനുഗ്രഹീതരുടെ വഴി തന്നെയാണ്‌ താനും! അതിനാല്‍ വഴി അവരുടെ സ്വന്തമല്ല.

ഉദാഹരണമായി ഖുര്‍ആന്‍ പാരായണം അല്ലാഹു അനുഗ്രഹിച്ചവരുടെ വഴിയാണല്ലോ എന്നാല്‍ മനപാഠമില്ലാത്തവര്‍ നോക്കി ഓതുന്നു. കാഴ്ച്ച ശക്തി കുറവുള്ളവര്‍ കണ്ണട വെക്കുന്നു. മുമ്പുള്ളവര്‍ കണ്ണട വെച്ചിട്ടുണ്ടോ എന്ന് ക്രമപ്രശ്നം ഉന്നയിക്കരുത്‌. കാരണം ഖുര്‍ആന്‍ ഓത്ത്‌ മുമ്പുള്ളവരുടെ വഴിയാണ്‌ അത്‌ സുഗമമാക്കാന്‍ കണ്ണട വെക്കുകയാണ്‌ നാം ചെയ്തത്‌. ഇത്‌ പോലെ ഖുര്‍ആനും സുന്നത്തും മനസിലാക്കാനുള്ള നിയമപരമായ കണ്ണടയാണ്‌ ഇമാമുകളുടെ ഗവേഷണം. ലോകത്ത്‌ ഈ കണ്ണടയുടെ *നാല്‌ കമ്പനികളാണ്‌ വിശ്വസ്തവും പ്രസിദ്ധവുമായി നിലവിലുള്ളത്‌. വേണ്ടത്ര കാഴ്ച്ചയില്ലാത്തവന്‌ ഖുര്‍ആന്‍ നോക്കാന്‍ കണ്ണട വേണമെന്ന് തത്വത്തില്‍ നാം സമ്മതിച്ചാല്‍ ഖുര്‍ആന്‍ വേണ്ടത്ര മനസിലാവാത്തവന്‌ ഈ നാല്‌ കമ്പനികളിലൊന്നിനെ ആശ്രയിച്ചേ പറ്റൂ! ഇവിടെ ചിലര്‍ ഞങ്ങള്‍ക്ക്‌ അവരെയൊന്നും ആശ്രയിക്കാനാവില്ല ഞങ്ങല്‍ സ്വയം ഗവേഷണം നടത്താം എന്ന് പറയുന്നത്‌ ഇസ്‌ലാമികമല്ല ബുദ്ധി പരവുമല്ല. കാരണം വ്യാജ ഡോക്ടര്‍ നടത്തുന്ന ഓപ്പറേഷന്‍ വിജയകരമായാല്‍ പോലും അയാള്‍ കുറ്റക്കാരനാണ്‌. ഗവേഷണത്തിനു വേണ്ട ഒരു യോഗ്യതയും ഇന്ന് നമുക്കൊന്നുമില്ല. അതിനാല്‍ യോഗ്യരാണെന്ന് ലോകം സമ്മതിച്ചവരെ സ്വീകരിക്കുക നമ്മുടെ വിശ്വാസവും കര്‍മ്മവും കുറ്റമറ്റതാക്കുക ഇതാണ് കാലാകാലങ്ങളിലുള്ള വിശ്വാസികളുടെ നിലപാട്‌. മുസ്‌ലിം സമൂഹം ഒന്നിച്ച്‌ പിഴക്കില്ലെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്‌ എന്നാല്‍ നാലില്‍ ഒരു മദ്‌ഹബ്‌ സ്വീകരിക്കുക എന്നത്‌ കാലങ്ങളായി മുസ്‌ലിം സമൂഹം നിരാക്ഷേപം തുടര്‍ന്ന് വന്ന നടപടിക്രമമാണ്‌ അതിനെതിരില്‍ ശബ്ദിക്കുന്നവര്‍ പക്ഷെ കൂടുതല്‍ വിശ്വാസയോഗ്യരായ പണ്ഡിതന്മാരെ തള്ളി ഒരു യോഗ്യതയുമില്ലാത്ത സ്വന്തം നേതാക്കള്‍ പറയുന്നതെന്തും അങ്ങനെ തന്നെ വിഴുങ്ങുന്നത്‌ കാണുമ്പോള്‍ സഹതാപമാണ്‌ തോന്നുന്നത്‌. ചുരുക്കത്തില്‍ നേര്‍വഴി എന്നാല്‍ നേരത്തെ പറഞ്ഞ നാല്‌ വിഭാഗം നടന്ന വഴിയാണ്‌. ആ വിഭാഗത്തെ ഉള്‍ക്കൊള്ളാതെ അത്‌ സാധ്യമല്ല. ആ നാല്‌ വിഭാഗം ആരാണ്‌ അവരുടെ ഉത്തരവാദിത്വം എന്താണ്‌ തുടങ്ങിയ വിഷയങ്ങള്‍ ചെറുതായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്‌.
തുടരും (ഇന്‍ശാ അല്ലാഹ്‌)
*പ്രസിദ്ധമായ നാലു മദ്‌ഹബുകളെ അഥവാ നാലു വഴികളെയാണു ഇവിടെ സൂചിപ്പിക്കുന്നത്‌. ( ശാഫീ, ഹനഫി, ഹമ്പലി , മാലികി )

NB: ഈ സൂക്തത്തിന്റെ ബാക്കി വിശദീകരണം അടുത്ത പോസ്റ്റില്‍

36 comments:

വഴികാട്ടി / pathfinder said...

صراط الذين أنعمت عليهم

(അതായത്‌ നീ അനുഗ്രഹിച്ചവരുടെ വഴി)

ആറാം സൂക്തത്തില്‍ പറഞ്ഞ നേര്‍വഴിയുടെ വിശദീകരണമാണിത്‌.

Areekkodan | അരീക്കോടന്‍ said...

"Ihdina swirathwal musthakheem.."

Unknown said...

എന്തിനും ഏതിനും ഖുർ.ആനിലുണ്ടോ എന്ന് ചോദിക്കുന്നവർക്ക്‌ കണ്ണ്‌ തുറന്ന് നോക്കാൻ ഈ വിളക്ക്‌ സഹായകമാവും!
അണിയറയിലുള്ളവർക്ക്‌ ഭാവുകങ്ങൾ!

muham said...

നേർ വഴി വരച്ച്‌ കാണിക്കാൻ വഴികാട്ടി കാഴ്ച്ച വെക്കുന്ന സേവനം നന്നാവുന്നു.

ആശംശകൾ!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആശംസകള്‍..........
കൂടെ വായിക്കാന്‍ ഒരേട്

M.A Bakar said...

--- "എല്ലാ നന്മയും കുടികൊല്ലുന്നത്‌ പൂര്‍വീകരെ പിന്തുടരുന്നതിലും തിന്മയെല്ലാം (പൂര്‍വീകര്‍ക്കെതിരില്‍) പിന്‍ തലമുറ പുതുതായി കണ്ടെത്തുന്നതിലുമാണ്‌." ---

മുന്‍ ഗാമികല്‍ എന്നു പറയുന്നവര്‍ വ്യക്തമായ വഴികേടിലാണെങ്കില്‍ പോലും അവരെ പിന്‍പറ്റാന്‍ സുന്നിസം മൊത്തക്കചവടം നടത്തുന്നവര്‍ക്കല്ലാതെ മറ്റാര്‍ക്കാണു കഴിയുക ... !!

prachaarakan said...

Mr. എം.എ. ബക്കര്‍

നിങ്ങളുടെ സംശയം അസ്ഥാനത്താണെന്ന് തോന്നുന്നു. ആരെയാണു പിന്‍ പറ്റേണ്ടതെന്നും അവര്‍ ഏത്‌ രീതിയില്‍ ജീവിച്ചവരാണെന്നും വളരെ വ്യക്തമായി ഇവിടെ വിശദീകരിച്ചിട്ടുണ്ടല്ലോ. വഴികേടിലാവരെ പിന്തുടരാതെ വഴിയില്‍ നടന്നവരെ പിന്തുടരുക എന്ന് മനസ്സിലാക്കുക.

നബിമാര്‍, സിദ്ധീഖുകള്‍, ശുഹദാക്കള്‍,സാലിഹീങ്ങള്‍. ഇതില്‍ വഴി പിഴച്ചവരുണ്ടെന്ന് പറയുന്നവരാണെൂ വഴി തെറ്റിയവര്‍. അവരുടെ വഴി നടക്കരുതെന്നാണു സുന്നികള്‍ പറയുന്നത്‌.

നേതാക്കള്‍ വഴി കേടിലാണെങ്കില്‍ പോലും അവരെ പിന്‍പറ്റുക എന്ന് പ്രസംഗിക്കുന്നത്‌ സുന്നികള്‍ അല്ല മറിച്ച്‌ അഹ്‌ലു സുന്നത്ത്‌ വല്‍ ജമാ അത്തിനു പുറത്തുള്ള പുത്ത ന്‍ പ്രസ്ഥാനക്കാരാണ്

വഴികാട്ടിയുടെ ശ്രമങ്ങള്‍ക്ക്‌ എല്ലാ ഭാവുകങ്ങളും തുടരുക ഈ ഉദ്യമം

വഴികാട്ടി / pathfinder said...

മിസ്റ്റർ ബക്കർ!
മുന്‍ ഗാമികല്‍ എന്നു പറയുന്നവര്‍ വ്യക്തമായ വഴികേടിലാണെങ്കില്‍ പോലും അവരെ പിന്‍പറ്റാന്‍ സുന്നിസം മൊത്തക്കചവടം നടത്തുന്നവര്‍ക്കല്ലാതെ മറ്റാര്‍ക്കാണു കഴിയുക ... !!


ഇങ്ങനെ എഴുതിയത്‌ ശരിയായോ എന്ന് ആലോചിക്കുന്നത്‌ നന്നായിരിക്കും അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ചതിനാൽ വഴികേടിലെത്തിയില്ലെന്നും നേരിൽ മാത്രം ജീവിച്ചവരെന്നും അല്ലാഹു പുകഴ്ത്തിപ്പറഞ്ഞ വിഭാഗമാണ്‌ സുന്നികൾ പിൻപറ്റുന്ന പൂർവ്വീകർ അവർ ഒന്നായി പിഴച്ച്‌ പോകില്ല എന്ന് പ്രഖ്യാപിച്ചത്‌ പ്രവാചകർ(സ്വ)യാണ്‌.അങ്ങനെ അല്ലാഹു പിഴവിനെ തൊട്ട്‌ സംരക്ഷണം നൽകിയ ഒരു വിഭാഗത്തെ വിട്ട്‌ നേരേ ചൊവ്വേ നടക്കാനിഷ്ടപ്പെടുന്നവർ പിന്നെ ആരെയാണാവോ പി ന്തുടരേണ്ടത്‌?കാര്യങ്ങൾ പിടികിട്ടിയിരിക്കുമല്ലോ ഇല്ലെങ്കിൽ ഇനിയും കാണാം.വന്നതിനും കമന്റിട്ടതിനും ഒരുപാട്‌ നന്ദി....

M.A Bakar said...

>>.. നേതാക്കള്‍ വഴി കേടിലാണെങ്കില്‍ പോലും അവരെ പിന്‍പറ്റുക എന്ന് പ്രസംഗിക്കുന്നത്‌ സുന്നികള്‍ അല്ല മറിച്ച്‌ അഹ്‌ലു സുന്നത്ത്‌ വല്‍ ജമാ അത്തിനു പുറത്തുള്ള പുത്ത ന്‍ പ്രസ്ഥാനക്കാരാണ് ..<<

പ്രിയ പ്രചാരകാ/ വഴികാട്ടീ...

ഈ വാദം അസത്യവും യുക്തി ദീക്ഷയില്ലാത്തതുമാണു...

എന്റെ അനുഭവത്തിന്റെ വെളിച്ഛത്തില്‍ അതെനിക്കൊരിടത്തൂം കാണാന്‍ കഴിഞ്ഞിട്ടില്ല...

പച്ഛയായ ശിര്‍ക്കും വ്യക്തമായ വഴികേടുമാണു പല സുന്നീ (സുന്നീ എന്ന പദം കേരളത്തിണ്റ്റെ സവിഷേശ സാഹചര്യത്തിലാണു ഉപയോഗിക്കുന്നതു.. വിശാല അര്‍ഥത്തിലല്ല)
ജാറമുകളിലും മറ്റ്‌ പല ദൈനം ദിന ജീവിത വ്യവഹാരങ്ങളിലും സുന്നീ പണ്ടിതന്‍മാരുടെ അനുഗ്രഹങ്ങളോടെ ആടി തിമിര്‍ക്കുന്നതു...

ഇതെല്ലാം സച്ഛരിതരായ പൂര്‍വികരുടെ പണിയായിരുന്നോ..

പുത്തന്‍ പ്രസ്താനക്കാര്‍ നിങ്ങളല്ലേ ...
ഇതാണോ അഹുലുസ്സുന്ന..!!

(ഞാന്‍ ഒരു പ്രസ്താനത്തിണ്റ്റെയും കുടചൂടുന്ന ആളല്ല.)

വഴികാട്ടി / pathfinder said...

ബക്കർ സാബ്‌!
താങ്കൾ എന്താണ്‌ ഉദ്ദേശിക്കുന്നത്‌?ആദ്യം പറഞ്ഞത്‌ അബദ്ധമായെന്ന് ബോധ്യമായത്‌ കൊണ്ടാണോ ഇപ്പോൾ ജാറങ്ങളിലേക്ക്‌ തിരിഞ്ഞത്‌?

അല്ലാഹു അനുഗ്രഹിച്ചവർ എന്ന സ്ഥാനം കിട്ടിയവരെ വഴികേടിലാക്കാൻ നിങ്ങളെന്നല്ല ലോകത്ത്‌ എല്ലാ കുയുക്തികളും ശ്രമിച്ചാലും നടക്കില്ല
അവർ വഴികേടിലാണെങ്കിലും അവരെ പി ന്തുടരുന്നതിനെതിരെയായിരുന്നു താങ്കളുടെ ആദ്യകമന്റ്‌ അതിന്റെ മറുപടി ബോധ്യപ്പെട്ടത്കൊണ്ടാണ്‌ വിഷയം തിരിച്ച്‌ വിട്ടതെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു...
പിന്നെ ജാറങ്ങളിലെന്നല്ല ലോകത്തെ സത്യ വിശ്വാസികൾക്ക്‌ ഏറ്റവും ബഹുമാനമുള്ള കഅബയുടെ അടുത്ത്പോലും പോക്കറ്റടിക്കാൻ വരുന്ന സാമൂഹ്യ ദ്രോഹികളുണ്ട്‌. ഇസ്‌ലാം അംഗീകരിക്കാത്ത ഒന്നിനെയും വിളക്ക്‌ ചൂണ്ടിക്കാണിച്ച മുൻഗാമികൾ അംഗീകരിച്ചിട്ടില്ല അവരെ അംഗീകരിക്കണമെന്ന് നിർബന്ധമുള്ള സുന്നികളും!
പണ്ഡിതരുടെ അനുഗ്രഹങ്ങളോടെ പലതും ആടിത്തിമർക്കുന്നു എന്ന് പറയുന്ന താങ്കളുടെ നിലപാട്‌ വിളക്ക്‌ അന്വേഷിച്ചിടത്തോളം അസത്യമാണ്‌.ഇനി ഉണ്ടെങ്കിൽ അതിനെയും അവരെയും ആ വിഷയത്തിൽ നാം അംഗീകരിക്കില്ല കാരണം നമുക്ക്‌ അംഗീകരിക്കാൻ അല്ലാഹു അനുഗ്രഹിച്ച മുൻഗാമികളുണ്ട്‌.അവർ അനുഗ്രഹീതരായത്‌ തന്നെ അല്ലാഹു ഇഷ്ടപ്പെടാത്തതൊന്നും ചെയ്യാതിരിക്കാനും പറയാതിരിക്കാനും കരുത്ത്‌ കാട്ടിയത്‌ കൊണ്ടാണ്‌

അതിനാൽ ബക്കർ സാബ്‌!
നിരുത്തരവാദപരമായ ഇത്തരം കാച്ചലുകൾ ഒഴിവാക്കാൻ ശ്രമിക്കുക
പുത്തൻ പ്രസ്ഥാനക്കാർ നിങ്ങളല്ലേ?
എന്ന് എന്തെങ്കിലും ചോദിക്കാൻ വേണ്ടി ചോദിച്ചതാണെങ്കിൽ കുഴപ്പമില്ല.അല്ലെങ്കിൽ ഞങ്ങൾ ആരാണെന്ന് ഈ വിളക്കിന്റെ വെട്ടത്തിൽ സദുദ്ദേശ്യത്തോടെ ഇരിക്കുന്നവർക്ക്‌ മനസിലാക്കാൻ മാത്രം നേരത്തേ എഴുതിയിട്ടുണ്ട്‌ ഇനിയും അത്‌ തുടരും(ഇൻശാ അല്ലാഹ്‌)
ഒരു പ്രസ്ഥാനത്തിന്റെയും കുടചൂടാത്ത താങ്കൾ ഏത്‌ പ്രസ്ഥാനത്തേയും വസ്തുതാ പരമായി സമീപിക്കാൻ ശ്രമിക്കണം വിമർശിക്കാനായി മാത്രം ജീവിക്കരുത്‌ എന്നാണ്‌ വിളക്കിന്റെ അപേക്ഷ!
വീണ്ടും വന്നതിനും പറഞ്ഞതിനും മനസ്സ്‌ നിറഞ്ഞ നന്ദി.....

M.A Bakar said...

സഹോദരാ..

വിമര്‍ശനം മോശമായ ഒരു കാര്യമായ്‌ കാണുകയും അതില്‍ കൂപിതാരാവുകയും ചെയ്യുന്നത്‌ പഴയ ഒരേറ്‌പ്പാടാണ്‌ ..

മഹാന്മാരായാ, അല്ലാഹു ആദരിച്ചവര്‍ 'വഴി വിളക്കിന്റെ' മാത്രം അവകാശ അധികാരപരിധികളില്‍ മാത്രമുള്ളവരല്ലല്ലോ ...

പക്ഷേ 'ഈ വിളക്കില്‍' ചില തമസ്സുകളും ചീറ്റിവിടുന്നുള്ളത് കൊണ്ടാണു, അല്ലെങ്കില്‍ മഹാന്മാരുടെ അപദാനങ്ങളായി പല അബദ്ധങ്ങളെയും ടോര്‍ചടിച്ചു വെളൂപ്പിക്കാന്‍ ശ്രമം സുന്നീ മൊത്തക്കഛവടക്കാര് പലേടങ്ങളിലും വ്യഥാ പയറ്റുന്നുണ്ട്‌....

അതിനെയാണു എനിക്ക്‌ അബദ്ധം പിണഞ്ഞു എന്ന് കുറ്റപ്പെടുത്തി ആവേശം കൊള്ളുന്നത്‌ ...

പിന്നെ 'അഹുലുസ്സുന്ന' എന്ന അവകാശ വാദങ്ങള്‍ ഒഴിവാക്കുക .. അതൊരു പുതിയ മതം രൂപമെടുക്കുന്നത്‌ പോലെ തോന്നുന്നു..

കേരളത്തില്‍ ഏത് പ്രസ്ഥാന മാണെങ്കിലും അവരും ഖുറാനും സൂന്നത്തും മാത്രമാണ്‌ പിന്തുടരുന്നത്‌..

വ്യാഖ്യാനങ്ങളില്‍ 'സുന്നികള്‍' എന്ന് വിളിക്കപ്പെടുന്നവരില്‍ ചില ഷിര്‍ക്കുകള്‍ കൂടുമെങ്കിലും...!!!

എന്തായാലും വിളക്ക് പ്രകാശിക്കട്ടെ ... പ്രകാശം മാത്രമാവട്ടേ പുറത്ത് വരേണ്ടതും..!!

prachaarakan said...

m.a backer,

മുസ്ലിംങ്ങളെ മുശ്‌രിഖ്‌ ആക്കി നരകത്തിലേക്ക്‌ സീറ്റ്‌ ബുക്ക്‌ ചെയ്യുന്ന പരിപാടി നിര്‍ത്തുക സഹോദര്‍ന്‍ ബക്കര്‍

നിങ്ങള്‍ ആദ്യമായി തൗഹീദും ശിര്‍ ക്കും എന്താണെന്ന് പഠിക്കുക. കൊല്ലം തോറും മീറ്റിംഗി കൂടി വഹാബി /മുജാഹിദ്‌ മൗലവിമാര്‍ തീരുമാനിക്കുന്നതല്ല തൗഹീദും ശിര്‍ക്കും

അഹ്‌ലു സുന്നത്തി വല്‍ ജമാഅ എന്നാല്‍ പുതിയ മതമാണെന്ന് വ്യഖ്യാനിക്കുന്ന നിങ്ങള്‍ക്ക്‌ അടിസ്ഥാന വിവരം പോലുമില്ല്നെന്ന് മനസ്സിലാവുന്നു.

അതിനാല്‍ വിഷയം ഖബറുകളിലും ജാറങ്ങളിലും കൊണ്ട്‌ ചെന്ന് തിരിക്കുന്ന വഹാബി പരിപാടി ഉപേക്ഷിച്ച്‌ സ്വന്തം പാളയത്തില്‍ നടക്കുന്ന ജിന്ന്-പിശാച്‌ പൂജകള്‍ക്കെതിരെ ശബ്‌ ദമുയര്‍ത്തുക. എന്നിട്ടാവാം മുസ്ലിംങ്ങള്‍ക്കെതിരെ പ്രവര്‍ത്തനങ്ങള്‍

വിളക്കിന്റെ പ്രകാശം മനസ്സില്‍ ഏല്‍ക്കണമെങ്കില്‍ മുന്‍ വിധികള്‍ മാറ്റിവെച്ച്‌ തുറന്ന മനസ്സോടെ ഈ വെളിച്ചത്ത്‌ വരണം

വഴികാട്ടിയുടെ കരങ്ങള്‍ക്ക്‌ അല്ലാഹു അനുഗ്രഹം ചൊരിയട്ടെ.

ജല്‍പനങ്ങള്‍ അവഗണിക്കുക. സംശയങ്ങള്‍ക്ക്‌ മറുപടിയും കൊടുക്കുക. ആശംസകള്‍

M.A Bakar said...

ആവേശം കൊള്ളാതെ സഹോദരാ...

മുശ്രിക്ക് ആക്കളും മുസ്ലിം ആക്കളും എന്‍റെ പണിയല്ല...

ഷിര്‍ക്കാന്‍ സമ്പ്രദായങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ഇത്തരം വിജ്രംഭങ്ങല്‍ നിങ്ങളില്‍ കാണുന്നതെന്തിനാണ്‌ .. ??

ഷിര്‍ക്കിനെ നിസ്സാരമാക്കുന്ന സുന്നീ സുവിശേഷങ്ങളാണ്‌ വിമര്‍ശിക്കപ്പെടുന്നത്‌ ....

>> അഹ്‌ലു സുന്നത്തി വല്‍ ജമാഅ എന്നാല്‍ പുതിയ മതമാണെന്ന് വ്യഖ്യാനിക്കുന്ന നിങ്ങള്‍ക്ക്‌ അടിസ്ഥാന വിവരം പോലുമില്ല്നെന്ന് മനസ്സിലാവുന്നു.<<


വിവരം ഇല്ലാത്തത്‌ ആരാണെന്ന് മനസ്സിലാവാന്‍ ഒന്നുകൂടി ഞാനെഴുതിയത്‌ വായിക്കുക...

പാവം മുജാഹിദ്/ജമാഅത് മൌലവിമാരെ വെറുതെ വീടുക .. ഞാനെഴുതുന്നതില്‍ അവര്‍ക്ക് ഇതില്‍ യാതൊരു പങ്കുമില്ല.

നേര്‍വഴിയില്‍ നടക്കാന്‍ റബ്ബ്‌ എല്ലാരേയും തുണക്കട്ടെ ...!!

prachaarakan said...

mr. backer,

ഒരു ജനതയെ മുഴുവന്‍ ആക്ഷേപിക്കുക. എന്നിട്ട്‌ അതിനു മറുപടി വരുമ്പോള്‍ സഹിഷ്ണുതയില്ലെന്ന് പറയുക. കൊള്ളാം

>>ഷിര്‍ക്കാന്‍ സമ്പ്രദായങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ <<

ഇത്‌ തന്നെയാണു ഞാന്‍ പറഞ്ഞതു സഹോദരാ.. നിങ്ങള്‍ ആദ്യം കാര്യങ്ങള്‍ പഠിക്കൂ എന്ന് അതിനു ശിര്‍ക്ക്‌ ആരോപണം എന്ന പഴയ പരിപാടി (സൗദി യില്‍ നിന്ന് തുടങ്ങിയത) അവസാനിപ്പിക്കൂ

അല്ലാഹു ഹിദായത്ത്‌ നല്‍കട്ടെ

M.A Bakar said...

പ്രചാരകാ...

>> ഒരു ജനതയെ മുഴുവന്‍ ആക്ഷേപിക്കുക .... <<

ആരാണ് ഈ ജനത ... ??
'സുന്നി' (വിശാലാര്‍ഥത്തില്‍) എന്നാണെങ്കില്‍ ആ സ്പീഷീസില്‍ തന്നെയാണ് ഞാനും നില്‍ക്കുന്നത്‌ ..

ആരോപണം പഴയതാണെങ്കില്‍ അതിന് പ്രസക്തി ഇല്ലാതാവുമോ.. പ്രതേകിച് ബിദ്-അത്‌ ഷിര്‍ക്ക്‌ വിഷയങ്ങളില്‍ ..

ഹിദായത് നിങ്ങള്‍ക്കും അല്ലാഹു നല്കട്ടെ !!

Mohammed Iqbal Noori said...

അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹി.

ദയവായി തല്ലു കൂടാനും തെറി പറയാനും നമുക്ക് നൂറു കണക്കിന് ബ്ലൊഗുകളും,ഗ്രൂപ്പുകളും ഉള്ളതിനാല്‍ വിളക്കിനെ അതില്‍പ്പെടുത്തരുത് എന്നഭ്യര്‍ത്തിക്കുന്നു. ക്രിയാത്മകമായ വിമര്‍ശനങ്ങളൊ,ലേഖനങ്ങളോ,വിജ്ഞാനമൊ പങ്കുവെക്കാന്‍ താത്പര്യമുള്ളവര്‍ മാത്രം ഈ വിളക്കിന്റ്റെ വെളിച്ചത്തില്‍ മുന്നോട്ട് പോയാല്‍ മതി.

സ്നേഹത്തോടെ.
മുഹമ്മദ് ഇഖ്ബാല്‍.
www.freewebs.com/mohdiqbal/

ബഷീർ said...

>ഇഖ്‌ബാല്‍ ഭായ്‌

താങ്കളുടെ അഭിപ്രായത്തിനു താഴെ ഒപ്പ്‌

ഈ വിളക്കിന്റെ പ്രകാശ നാളം ഹൃദയത്തിലേറ്റ്‌ വാങ്ങാന്‍ തുറന്ന മനസ്സോടെ ഏവരും തയ്യാറാവുക

വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മാത്രം മറുപടി കൊടുക്കുകയും വ്യക്തിപരവും സംഘടനാ പരവുമായ ആരോപണങ്ങള്‍ അവഗണിക്കുകയും ചെയ്യുക

വഴികാട്ടിയും ശ്രദ്ധിയ്ക്കുമെന്ന് കരുതട്ടെ

എല്ലാ ആശംസകളും നേരുന്നു

വഴികാട്ടി / pathfinder said...

മിസ്റ്റർ ബക്കർ!
{വിമര്‍ശനം മോശമായ ഒരു കാര്യമായ്‌ കാണുകയും അതില്‍ കൂപിതാരാവുകയും ചെയ്യുന്നത്‌ പഴയ ഒരേറ്‌പ്പാടാണ്‌ }

വിമർശനങ്ങൾ വിളക്ക്‌ മോശമായി കാണുന്നില്ല എന്നാൽ
വിമർശിക്കാനായി വിമർശിക്കുന്നത്‌ വിളക്കെന്നല്ല ക്രിയാത്മകമായി വല്ലതും ചെയ്യാൻ താൽപര്യമുള്ള ആരും മോശമായി കാണും.
താൻ ചെയ്യുന്നത്‌ അങ്ങനെയാവാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിച്ചാൽ പിന്നെ ഇങ്ങനെയുള്ള പരാതികൾ പറയേണ്ടിവരില്ല!

{ മഹാന്മാരായാ, അല്ലാഹു ആദരിച്ചവര്‍ 'വഴി വിളക്കിന്റെ' മാത്രം അവകാശ അധികാരപരിധികളില്‍ മാത്രമുള്ളവരല്ലല്ലോ ...}


അങ്ങനെ ആരെങ്കിലും പറഞ്ഞോ?

{പക്ഷേ 'ഈ വിളക്കില്‍' ചില തമസ്സുകളും ചീറ്റിവിടുന്നുള്ളത് കൊണ്ടാണു, അല്ലെങ്കില്‍ മഹാന്മാരുടെ അപദാനങ്ങളായി പല അബദ്ധങ്ങളെയും ടോര്‍ചടിച്ചു വെളൂപ്പിക്കാന്‍ ശ്രമം സുന്നീ മൊത്തക്കഛവടക്കാര് പലേടങ്ങളിലും വ്യഥാ പയറ്റുന്നുണ്ട്‌....}

വിമർശിക്കാനായി വിമർശിക്കുകയല്ല താങ്കളെങ്കിൽ വിളക്കിന്റെ ഏത്‌ ഭാഗത്താണീ തമസ്സ്‌ ചീറ്റിയത്‌ അതൊന്ന് എഴുതാമോ?

{അതിനെയാണു എനിക്ക്‌ അബദ്ധം പിണഞ്ഞു എന്ന് കുറ്റപ്പെടുത്തി ആവേശം കൊള്ളുന്നത്‌ ... }


താങ്കൾ,അല്ലാഹു അനുഗ്രഹിച്ച പൂർവ്വീകരിൽ വഴികേട്‌ ആരോപിക്കാൻ ശ്രമിച്ചതിനെ വിളക്ക്‌ പി ന്തുണക്കാത്തത്താണോ ഈ രോഷത്തിന്റെ കാരണം?അതോ മുൻ ഗാമികൾക്ക്‌ അബദ്ധം പിണഞ്ഞു എന്ന് പറയാൻ തനിക്ക്‌ അപ്രമാദിത്യമുണ്ടെന്ന് ധരിച്ചതോ?

{ പിന്നെ 'അഹുലുസ്സുന്ന' എന്ന അവകാശ വാദങ്ങള്‍ ഒഴിവാക്കുക .. അതൊരു പുതിയ മതം രൂപമെടുക്കുന്നത്‌ പോലെ തോന്നുന്നു.. }

യഥാർത്ഥ മതത്തിന്റെ വിരോധികൾക്ക്‌ ആ പേര്‌ അരോചകമാണെന്ന് വിളക്കിനും ബോദ്ധ്യമുണ്ട്‌

{കേരളത്തില്‍ ഏത് പ്രസ്ഥാന മാണെങ്കിലും അവരും ഖുറാനും സൂന്നത്തും മാത്രമാണ്‌ പിന്തുടരുന്നത്‌..}

ആ അവകാശവാദം വിളക്ക്‌ നന്നായി വിശദീകരിച്ച്‌ പൊളിച്ചടുക്കിയത്‌ തന്നെയാണ്‌ താങ്കളുടെ രോഷത്തിന്റെ ഹേതു
പക്ഷെ സോ സോറി!
നിങ്ങളെ സുഖിപ്പിക്കലല്ല സത്യത്തെ പ്രകാശിപ്പിക്കലാണ്‌ വിളക്കിന്റെ ജോലി

{വ്യാഖ്യാനങ്ങളില്‍ 'സുന്നികള്‍' എന്ന് വിളിക്കപ്പെടുന്നവരില്‍ ചില ഷിര്‍ക്കുകള്‍ കൂടുമെങ്കിലും...!}
ഇത്‌ തന്നെയാണ്‌ വിമർശിക്കാൻ വേണ്ടി വിമർശിക്കുകയാണ്‌ താങ്കൾ എന്ന് വിളക്കിനു നിരീക്ഷിക്കേണ്ടി വന്നത്‌

{ആരോപണം പഴയതാണെങ്കില്‍ അതിന് പ്രസക്തി ഇല്ലാതാവുമോ.. പ്രതേകിച് ബിദ്-അത്‌ ഷിര്‍ക്ക്‌ വിഷയങ്ങളില്‍ ..}


ബിദ്‌ അത്ത്‌ ശിർക്ക്‌ തുടങ്ങിയ സാങ്കേതിക ശബ്ദങ്ങൾ അസ്ഥാനത്ത്‌ ഉപയോഗിക്കുന്നതാണ്‌ യഥാർത്ഥ അസഹിഷ്ണുത!

{എന്തായാലും വിളക്ക് പ്രകാശിക്കട്ടെ ... പ്രകാശം മാത്രമാവട്ടേ പുറത്ത് വരേണ്ടതും..!!}

നന്ദി! പ്രകാശം മാത്രം പരത്താനാണ്‌ ഈ വിളക്ക്‌ കത്തിച്ചത്‌ ബ്ലോഗിൽ പലപ്പോഴും വെറും വിമർശനങ്ങളും വെട്ടി നിരത്തൽ നിരൂപണങ്ങളും കാണും പക്ഷെ വിളക്ക്‌ അപ്രസക്തമായവക്ക്‌ ചെവി കൊടുക്കില്ല ചുരുങ്ങിയ സമയത്തിനിടക്ക്‌ ആവേശം മൂത്ത്‌ പൂർവ്വീകരെ പഴിച്ച്‌ ശിർക്ക്‌ വഴി ജാറങ്ങളിലൂടെ കറങ്ങി ബക്കർ അറിഞ്ഞൊ അറിയാതെയോ എത്തിപ്പെടാൻ ശ്രമിക്കുന്നതും അത്തരമൊരു അവസ്ഥയിലാണ്‌ എന്ന് ഉണർത്തുമ്പോൾ വിളക്ക്‌ പ്രകോപനമുണ്ടാക്കുന്നു എന്ന് പറയാതിരിക്കാൻ ശ്രമിക്കുമല്ലോ!
പ്രാർത്ഥനക്കും വിമർശനത്തിനും നന്ദി!
മുഹമ്മദ്‌ ഇഖ്ബാൽ പറഞ്ഞത്‌ തന്നെയാണ്‌ വായനക്കാരോട്‌ വിളക്കിന്‌ പറയാനുള്ളത്‌ കടി പിടി മാത്രം താൽപര്യപ്പെടുന്നവർ അതിനു പറ്റിയ ഇടം തിരയുക നമ്മുടെ ലക്ഷ്യവും ശൈലിയുമൊക്കെ ഇതിനകം വായനക്കാർക്ക്‌ ബോദ്ധ്യമായിട്ടുണ്ട്‌ സംശയം ജനിപ്പിക്കാൻ ആർക്കും ബുദ്ധിമുട്ടേണ്ടി വരില്ല തീർത്ത്‌ കൊടുക്കാൻ പ്രയാസം ധാരാളമുണ്ട്‌.സംശയം ജനിപ്പിക്കൽ ആരും യോഗ്യതയായി കാണാതിരിക്കുക.
ബക്കർ
പ്രചാരകൻ
ഇഖ്ബാൽ
എല്ലാവർക്കും നന്ദി!




അല്ലാഹു നമ്മെയെല്ലാവരെയും ഹിദായത്തിലാക്കട്ടെ

വഴികാട്ടി / pathfinder said...

തീർച്ചയായും ബശീർ!
നന്ദി!
വീണ്ടും കാണാം

M.A Bakar said...

വഴികാട്ടി...

വീണ്ടും വരണമെന്ന് വിചാരിച്ഛതല്ല .. എങ്കിലും ..

എന്റെ എല്ലാ വാദങ്ങളും ക്രോടീകരിച്ഛ്‌ എടിറ്റ്‌ ചെയ്ത്‌ പധാനുപധ മറുപടി നല്‍കി ആദരിച്ഛതിനു നന്ദി..



{കേരളത്തില്‍ ഏത് പ്രസ്ഥാന മാണെങ്കിലും അവരും ഖുറാനും സൂന്നത്തും മാത്രമാണ്‌ പിന്തുടരുന്നത്‌..}

>>> ആ അവകാശവാദം വിളക്ക്‌ നന്നായി വിശദീകരിച്ച്‌ പൊളിച്ചടുക്കിയത്‌ തന്നെയാണ്‌ താങ്കളുടെ രോഷത്തിന്റെ ഹേതു <<<



ഈഗോ കൊണ്ട്‌ പിടിക്കുന്ന മുയലിനു കൊമ്പ്‌ മൂന്നുണ്ട്‌ എന്ന്‌ കരുതുന്നത്‌ ഒരു രോഗമാണു എന്ന്‌ മനസ്സിലാവാതെ വന്നാല്‍ അതു ചിത്ത ഭ്രമമായിമാറും ...

ഇതര പ്രസ്താനക്കാരോ അല്ലെങ്കില്‍ അതില്‍ പെടാത്തവരോ സുന്നികളില്‍ ഷിര്‍ക്‌-ബിദ്‌ അത്തുകല്‍ മുഴച്ഛു നില്‍ക്കുന്നു എന്ന്‌ ചൂണ്ടിക്കാണിച്ഛാല്‍ അതിനെ ന്യായീകരിക്കുന്ന ഓലകള്‍ അന്വേഷിച്ഛ്‌ കിതച്ഛു ഖുര്‍ ആന്‍ വരെ ദുര്‍വ്യാഖാനങ്ങല്‍ നടത്തി താങ്കല്‍ പൊളിച്ഛു കാണും, അടുക്കി കാണില്ല..

ശൂന്യ വാദങ്ങല്‍ ഉപേക്ഷിക്കുന്നതു കാര്യങ്ങല്‍ മനസ്സിലാവാന്‍ ഉപകരിക്കും..

ഇവിടെ തുടങ്ങി വച്ഛ വാദം സചരിതരായ മുന്‍ഗാമികളില്‍ 'സുന്നി' കള്‍ കെട്ടിവയ്ക്കുന്ന ബിദ്‌അത്‌കളും അതിന്റെ ഭയപ്പെടുത്തുന്ന ഭക്ത്തി വെപ്രാളങ്ങളെയും കുറിച്ചാണു..

അങ്ങനെയൊന്നും നിങ്ങല്‍ ചെയ്യുന്നില്ലെങ്കില്‍ നന്ന്‌...

അല്ലഹു നല്‍കിയാലല്ലാതെ ആരും ഹിദായത്തിലാവുകയില്ല .. എന്ന അടിസ്താന തത്വം ഓര്‍മ്മിച്ഛു കൊണ്ടും നേര്‍വഴിയില്‍ ആക്കുകയും നിലനിര്‍ത്തുകയും ചെയ്യേണമേ (എല്ലാരെയും) എന്നാഗ്രഹിച്ഛ്‌ കൊണ്ടൂം ഇനിയും വാദ-വിവാദങ്ങളില്‍ താല്‍പര്യമില്ലാത്തത്‌ കൊണ്ടും ..

എല്ലാര്‍ക്കും നന്ദി പറഞ്ഞു കൊണ്ട്‌.....

വഴികാട്ടി / pathfinder said...

ബക്കർ!

വീണ്ടും വന്നുവേൺകിലും താങ്കൾ സ്ഥാപിക്കാൻ ശ്രമിക്കുന്നതിനൊന്നും പിടി വള്ളി കിട്ടാതെ ഉഴലാനാണ്‌ താങ്കളുടെ വിധി എന്ന് ഈ കമന്റ്‌ നന്നായി ബോധ്യപ്പെടുത്തുന്നു. വിളക്ക്‌ നിങ്ങൾ ആരോപിച്ച വിധത്തിൽ ഏത്‌ ശിർക്കാണ്‌ എഴുതിയത്‌ വിമർശിക്കാനായി വിമർശിക്കുകയല്ലെങ്കിൽ അതൊന്ന് ചൂണ്ടിക്കാണിക്കാൻ ഞാൻ പറഞ്ഞിരുന്നു പക്ഷെ നേരത്തേ താങ്കൾ പാടിയ അസത്യങ്ങൾ വീണ്ടും പാടി താങ്കൾ തന്നെയാണ്‌ മൂന്ന് ചെവിയൻ മുയലിനെ പോറ്റുന്നതെന്ന് സ്ഥിരീകരിച്ചതിനു നന്ദി പറയാതെ വയ്യ...

പൊളിച്ച്‌ അടുക്കുക തന്നെ ചെയ്തു എന്ന് താങ്കളുടെ ഉത്തരമില്ലായ്മ ബോദ്ധ്യപ്പെടുത്തുന്നുണ്ടല്ലോ!


അതിനാൽ ഈഗോ ഉപേക്ഷിച്ച്‌ സച്ചരിതർക്കൊപ്പം ചലിക്കാൻ വീണ്ടും ക്ഷണിക്കുന്നു സസ്നേഹം!

M.A Bakar said...

സദുദ്ധേശപരമായി നടത്തപ്പെടുന്നു എന്ന്‌ താങ്കല്‍ അവകാശപ്പെടുന്ന ഈ ബ്ളോഗില്‍ സംയമനം കാട്ടി സ്വല്‍പം സങ്കോചത്തോടെ മാറിനില്‍ക്കാന്‍ ശ്രമിച്ഛ എന്നെ വെല്ല്‌ വിളിയോടെ പല്ലിളിച്ഛ്‌ വീണ്ടും ക്ഷണിക്കുകയും ഞാനുദ്ധേശിച്ഛ ശുദ്ധിയല്ല താങ്കല്‍ക്കുള്ളതെന്നും കരുതിയതിനാല്‍ മറുപടി പറയാന്‍ നിര്‍ബന്ധിതനായി എത്തേണ്ടിവന്നു...

നേര്‍വഴിയിലാക്കിയവരുടെ മാര്‍ഗ്ഗത്തെ അന്ധവിശ്വാസ ജടിലമായ 'സുന്നീ സങ്കീര്‍ത്തന'ങ്ങളനുസരിച്ഛ്‌ വ്യാഖ്യാനിച്ഛപ്പോല്‍ തോന്നിയ അഭംഗിയാണു പ്രദാനമായും ഞാന്‍ നിരീക്ഷിക്കാന്‍ ശ്രമിച്ഛതു..

താങ്കല്‍ അതിനെ ഒരു പാരമ്പര്യ ചിന്തയായി ചുരുക്കിയതിണ്റ്റെ കേവലതയാണു പ്രശ്നം..

"നീ അനുഗ്രഹിച്ഛവരുടെ മാര്‍ഗത്തില്‍ ഞങ്ങളെ വഴി നടത്തേണമേ .. "

എന്നതിണ്റ്റെ വ്യാഖ്യാനം സുന്നീ ഗ്രൂപ്പുകളിയുടെ കാലത്തിലേക്ക്‌ ക്ളോക്ക്‌ തിരിച്ഛ്‌ വ്യഖ്യാനിച്ഛപ്പോല്‍ ഖുര്‍ആനെ നിങ്ങല്‍ ഭയത്തോടെയല്ല കാണുന്നതെന്ന നിങ്ങല്‍ക്കെതിരെയുല്ല വിശ്വാസം ബലപ്പെട്ടു..

അതിന്റെ വ്യാഖ്യാനം മതുഹബിലൂടെ പ്രവാചകനില്‍ (സ:അ) മാത്രം കൊണ്ടവസ്സാനിപ്പിച്ഛു..

ഖുര്‍ ആന്‍ പ്രവാചകന്‍ (സ:അ)യെ മുന്‍ നിര്‍ത്തി അട്രസ്സ്‌ ചെയ്യുന്ന മുന്‍ഗാമികള്‍ തീര്‍ച്ഛയായും മറ്റു പ്രവാചകന്‍ മാരുടെ സച്ഛരിതരായ ആളുകളും, അതില്‍ പെടാത്തത്‌ ആ പ്രവാചകന്‍ മാരുടെ കാലത്തുള്ള ബഹു ദൈവ വാദികളോ ഖുറാഫികളോ ഖുബൂരികളോ ഒക്കെയാണു..

തീര്‍ച്ഛയായും നമുക്കും കാലികമായി വ്യാഖ്യാനിക്കാന്‍ വിശാലമാണു ഖുര്‍ ആന്‍...

ഇന്നോളമുള്ള മനുഷ്യരാശിയിലെ എല്ലാ സച്ഛരിതരെയുമാണു ഖുര്‍ആന്‍ വിപുലമായി അര്‍ത്തമാക്കുന്നതും പ്രാര്‍തനയില്‍ ഉല്‍പ്പെടുത്താന്‍ ഉണര്‍ത്തുന്നതും..

പ്രവാചകന്‍മാരും അവര്‍ സ്വര്‍ഗ വാഗ്ദാനം നല്‍കിയവരുമൊഴിച്ഛുള്ളവരുടെയും കാര്യം എങ്ങനെയാണു നിങ്ങല്‍ തീരുമാനിക്കുന്നത്‌... അതു അലാഹുവിനു മാത്രം അറിയാവുന്നതാണെന്ന്‌ നിങ്ങല്‍ക്കും അറിവുള്ളതാണല്ലോ ...

മുന്‍ തലമുറയെ സുന്നികളൊഴിച്ഛ്‌ മറ്റുള്ളവര്‍ തള്ളിപറയുന്നവരാണു എന്ന ജാമ്യമെടുത്ത്‌ 'അഹുലു സുന്ന' വിശേഷണം 2 സുന്നി ഗ്രൂപ്പുകല്‍ക്ക്‌ മാത്രം ലഭിക്കണം എന്ന മൂഠ വൈഭവം കാണിക്കുന്നതിലാണു മൂന്നു ചെവിയന്‍ മുയലിന്റെ ഉടമസ്തര്‍ നിങ്ങളാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നതു ...

അതി ഭീകരനായ ജോര്‍ജ്‌ ബുഷ്‌ ഭീകരതക്കെതിരെ നില്‍ക്കുന്നത്‌ പോലെയാണൂ 'അഹുലു സുന്ന' യുടെ സംരക്ഷണം നിങ്ങല്‍ ഏറ്റെടുക്കുന്നതിനോട്‌ സാമ്യം...

കേരളത്തിലുടനീളം നോക്കുക...
നിങ്ങല്‍ പിന്തുടരുന്ന അനുഗ്രഹത്തിണ്റ്റെ ഉടമകളായ മുന്‍ഗാമികള്‍ ചില മസ്താന്‍ മാരും ഊരും പേരുമില്ലാത്ത വലിയ്യുമാരും , ചില ഇടങ്ങളില്‍ കല്ലുകളും മറ്റ്‌ സ്തലങ്ങളില്‍ ബീവി കളുമാണു...

ഇസ്ളാമിനെ വയറ്റിപ്പിഴപ്പിന്റെ മതമായി മാത്രം കണ്ട്‌ ചാവടിയന്തിര ആഘോശങ്ങല്‍ക്കും പേറെടുപ്പ്‌ ഓത്തിന്‍റെ കൈമടക്കിനും വേണ്ടി കുറെ തണുപ്പന്‍ മുയ്ലിയാക്കളെ അടവച്ഛ്‌ വര്‍ഷാവര്‍ഷം ഇറക്കിയും ഇളക്കിയും വിട്ട്‌ കേരള മുസ്ളിം സമുദായത്തെ പരിക്കുകല്‍ കൊണ്ട്‌ പതിറ്റാണ്ട്‌ പിന്നോട്ടടിച്ഛ്‌ നിര്‍ത്തുന്ന സമകാലിക ചരിത്രമാണു നിങ്ങളിലൂടെയുള്ള ആകെ സംഭാവന...

സൂറ : നിസാ 69 - ന്‍റെ വ്യാഖ്യാനം തന്നെ അല്ലാഹുവിനെ വെല്ലുവിളിക്കുന്ന രീതിയിലാണു .. ഖുര്‍ആന്‍ പറയുന്നതിന്‍റെ നേര്‍ വിപരീതം ...
അതു വിശദീകരിച്ഛ്‌ സമയം കളയുന്നില്ല ...

താങ്കളുടെ 4 കണ്ണട കമ്പനികല്‍ക്ക്‌ ആരാണു ഐ.എസ്‌.ഒ സെര്‍ടിഫികറ്റ്‌ നല്‍കിയതു .. പടച്ഛോനോ അതോ പ്രവാചകനോ...

അവര്‍ സച്ഛരിതരായിരുന്നു എന്നതില്‍ തര്‍ക്കമില്ലാത്തതു പോലെ തന്നെ പ്രധാനമാണു ഈ 4 കമ്പനികളൊന്നിന്‍റെ ഉള്‍പ്പന്നം വാങ്ങണം എന്ന്‌ നിര്‍ബന്ദ്ധിക്കുന്ന ബുദ്ധിശൂന്യത തിരിച്ഛറിയേണ്ടതും..

ഇജ്തിഹാദും ഇജ്മാഉം ഇനി പാടില്ലെന്നും മുസ്ളിം സമുദായത്തെ നിഷ്ക്രിയരും ഗുണം കെട്ടവരാക്കാനും മാത്രമാണു മുന്‍പറഞ്ഞ കറക്ക്‌ കമ്പനി ബിരിയാനി ഉസ്താദുമാരെ നിങ്ങല്‍ പടച്ഛുവിടുന്നതൂ..

ഒരു കാലത്ത്‌ ഖുര്‍ ആന്‍ തര്‍ജമ പോലും പാടില്ലാത്തവരായിരുന്നു നിങ്ങല്‍ ..
അതിനെയാണു "Dark age" എന്ന്‌ പറയേണ്ടതു..

അതുകൊണ്ടാണു നിങ്ങല്‍ 'അഹുലു സുന്നത്തു' കാരല്ല എന്ന്‌ പറയുന്നതു... അതു നിങ്ങല്‍ ഉപയോഗിക്കണ്ട എന്നും പറയുന്നതും...

അഹുലു സുന്നത്തുകാര്‍ അല്ലഹുവിനെയും അവന്‍റെ ദൂതന്‍മാരെയും വഴിപ്പെട്ടവരും , അവര്‍ ഇജ്തിഹാദ്‌ നടത്തുന്നവരും മുസ്ളിം സമൂഹത്തെ എല്ലാ നിലക്കും മുന്നോട്ട്‌ നയിച്ഛവരുമായിരുന്നു..

അവരില്‍ 4 മാത്രമല്ല, എല്ലാ മദ്‌ ഹബ്‌/ഇമാമീങ്ങളും പെടുന്നു...

"ഞാന്‍ പിടിവള്ളി കിട്ടാതെ വിഷണ്ണനായി ഉഴലി വീണു വിധിയെ പഴിച്ഛിരിക്കാന്‍ ഇനിയും എഴുതുമല്ലോ!..."

നന്ദി.....

വഴികാട്ടി / pathfinder said...

ബക്കർ സഹതാപം മാത്രമേ അർഹിക്കുന്നുള്ളൂ!
താങ്കൾ എന്തൊക്കെയോ മൂഢ ധാരണകൾ മനസിലിട്ട്‌ വളർത്തുകയും ആ അബദ്ധങ്ങളിൽ വിളക്ക്‌ പങ്കാളിയാവാത്തതിന്‌ പിന്നെയും നിരുത്തരവാദപരമായി തന്നെ സംസ്‌ സാരിക്കുകയും ചെയ്യുന്നു..
ആവേശം കൂടി സുന്നി ഗ്രൂപ്പികളിലേക്ക്‌ വരെ വിളക്കിനെ വലിച്ചിഴക്കാൻ ശ്രമിക്കുന്നത്‌ പറഞ്ഞ്‌ പെട്ടത്‌ തെളിയിക്കാനാവാതെ ഉഴലുന്നത്‌ കൊണ്ട്‌ തന്നെയാണ്‌.
അതിനാൽ അയോഗ്യർക്ക്‌ ഗവേഷണത്തിന്‌ കവാടം തുറക്കാൻ ആവശ്യപ്പെടുന്ന താങ്കൾ എന്താണ്‌ പറയാൻ ശ്രമിക്കുന്നതെന്ന് താങ്കളൊന്ന് ചിന്തിക്കുക!
എന്തെങ്കിലും പറഞ്ഞിരിക്കാൻ വിളക്കിനു സമയമില്ല..ഒഹാബിസത്തിന്റെ വിഷവീഞ്ഞ്‌ ഇവിടെ ചിലവാക്കാൻ നോക്കിയാൽ താങ്കൾ ഇനിയും ഉഴലും!തീർച്ച.
അത്‌ കൊണ്ട്‌ വീണ്ടും വിളക്ക്‌ ഉപദേശിക്കുന്നു സൽ വൃത്തരായ മുൻ ഗാമികളേക്കാൾ കേമന്മാരാവാനുള്ള വ്യാമോഹം ഉപേക്ഷിച്ച്‌ നന്മയിലേക്ക്‌ കടന്ന് വരാൻ ബക്കറും ശ്രമിക്കുക വന്നതിന്‌ വീണ്ടും നന്ദി

M.A Bakar said...

വഴികാട്ടീ... (വഴി കാട്ടുന്നുണ്ടോ എന്നത്‌ വെറേ വിഷയം)

എനിക്കറിയാത്ത ഒരു ഇസത്തെ എന്‍റെ തലയില്‍ വെക്കാതിരിക്കുക...

വരികല്‍ക്കിടയില്‍ നിന്നും ഇനിയും താങ്കല്‍ക്ക്‌ ഒന്നും മനസ്സിലാവില്ല എന്ന്‌ ബോദ്യമുള്ളതു കൊണ്ടാണു ഞാന്‍ വിരമിച്ഛതും ...

മറ്റുള്ളവര്‍ ഉഴലുന്നു എന്ന അഹം ബോധങ്ങല്‍ ശൂന്യ വിചാരങ്ങളും ഒന്നു പറയാനില്ലാത്തവന്‍റെ ദാരിദ്രിയവുമാണു...

ഏതായാലും നിങ്ങളുടെ ഈ ഉദ്യമങ്ങല്‍ നേര്‍വഴിയില്‍ റബ്ബ്‌ കൊണ്ട്‌ വരട്ടെ എന്ന്‌ ആഗ്രഹിച്ഛു കൊണ്ട്‌ ...
നന്ദി പറഞ്ഞ്‌ ഇപ്പോല്‍ പിരിയുന്നു ....
അഭിവാദ്യങ്ങല്‍ ...

ബഷീർ said...

പ്രിയ വഴികാട്ടി,

ക്രിയാത്മകമായ വിമര്‍ശനങ്ങളും സംശയങ്ങളും ചോദ്യങ്ങളും മാത്രം മറുപടി പറയാന്‍ വേണ്ടി പ്രസിദ്ധീകരിക്കുകയും , ബാക്കിയുള്ള വഹാബി കുപ്രചരണങ്ങള്‍ക്കും കുതന്ത്രങ്ങള്‍ക്കും മറുപടി പറയാന്‍ വിലപ്പെട്ട സമയം ചിലവഴിക്കാതിരിക്കുകയും ചെയ്യുക

പഠിക്കാന്‍ ആഗ്രഹമുള്ളവര്‍ പഠിക്കട്ടെ. ഉ റക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ ബുദ്ധിമുട്ടാണ്

ആശംസകള്‍

muham said...

വിളക്ക്‌ കത്താൻ തുടങ്ങിയത്‌ മുതൽ താൽപര്യത്തോടെ വായിക്കുന്നൊരാളാണ്‌ ഞാൻ
തല്ല് കൂടാൻ ആരും വരാത്ത അപ്രസക്തമായ പ്രതികരണങ്ങൾ കൊണ്ട്‌ മലീമസമാവാത്ത ഒരു സുന്ദരമായ ബ്ലോഗ്‌ എന്ന് കരുതിയിരിക്കുമ്പോഴാണ്‌ കല്ലുകടിക്കാനായി ഒരു ബക്കർ വരുന്നത്‌
തികച്ചും സംയമനം പാലിച്ച്കൊണ്ട്‌ വഴികാട്ടി അദ്ദേഹത്തിന്റെ തെറ്റായ കാഴ്ച്ചപ്പാടുകൾ തിരുത്താൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഉറക്കം നടിക്കുകയാണെന്ന് വായനക്കാർക്ക്‌ ബോധ്യപ്പെടുത്തും വിധം പിന്നെയും പലതും എഴുതിവിടുന്നു
എന്നെ പോലുള്ള വായനക്കർക്ക്‌ പറയാനുള്ളത്‌ വെറും വിമർശനവും അപ്രസക്തമായയും അവഗണിച്ച്‌ ശാന്തമായൊഴുകുന്ന പുഴപോലെ ഈ വിളക്കിന്റെ വെളിച്ചം വായനക്കരിലെത്തിക്കാൻ ശ്രദ്ധിക്കുക...ആശംസകൾ

Unknown said...

ഒന്നും പറയാനില്ലാത്തവരല്ല വിളക്കിന്റെ പിന്നിൽ മറിച്ച്‌ കൃത്യമായ ദിശാബോധം ഉള്ളവർ തന്നെയാണിത്‌ നയിക്കുന്നതെന്ന് ശരിയായി വിലയിരുത്തുന്നവർക്ക്‌ മനസിലാവാൻ ആവശ്യമായതൊക്കെ ഈ വിളക്കിലുണ്ടെന്നാണ്‌ ഓരോ ഭാഗം വായിക്കുമ്പോഴും എനിക്ക്‌ തോന്നിയിട്ടുള്ളത്‌
ബക്കർ കണ്ണടച്ച്‌ ഇരുട്ടാക്കുകയാണോ?
വിളക്ക്‌ പറഞ്ഞത്‌ എത്ര ശരിയാണ്‌ ,,,വിമർശിക്കാനായി വിമർശിക്കുന്നവർ ക്രിയാത്മകമായി വല്ലതും ചെയ്യുന്നവരെ ശല്യം ചെയ്യുകയാണ്‌,,,
അഭിനന്ദനങ്ങൾ!!!

വഴികാട്ടി / pathfinder said...

മിസ്റ്റർ ബക്കർ താങ്കൾക്ക്‌ എന്താണ്‌ പറ്റിയത്‌ പ്രാഥമിക ചികിത്സ ഫലിക്കട്ടെ എന്ന് കരുതിയാണ്‌ വിളക്ക്‌ ചെറിയ വാക്കുകളിൽ നിർത്താൻ ശ്രമിച്ചത്‌ പക്ഷെ താങ്കൾ എന്തൊക്കെയാണ്‌ പറഞ്ഞത്‌! ബക്കർ പറയുന്നു
>>>സദുദ്ധേശപരമായി നടത്തപ്പെടുന്നു എന്ന്‌ താങ്കല്‍ അവകാശപ്പെടുന്ന ഈ ബ്ളോഗില്‍ സംയമനം കാട്ടി സ്വല്‍പം സങ്കോചത്തോടെ മാറിനില്‍ക്കാന്‍ ശ്രമിച്ഛ എന്നെ വെല്ല്‌ വിളിയോടെ പല്ലിളിച്ഛ്‌ വീണ്ടും ക്ഷണിക്കുകയും ഞാനുദ്ധേശിച്ഛ ശുദ്ധിയല്ല താങ്കല്‍ക്കുള്ളതെന്നും കരുതിയതിനാല്‍ മറുപടി പറയാന്‍ നിര്‍ബന്ധിതനായി എത്തേണ്ടിവന്നു...>>>
എന്നിട്ട്‌ മറുപടി മാത്രം പറഞ്ഞില്ല...കാരണം താങ്കൾ എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്‌ പക്ഷെ പറയാനാവുന്നില്ല അതുകൊണ്ടാണ്‌ നിങ്ങൾ ആദ്യം പൂർവ്വ്വീകരെ പഴിച്ച്‌ ശിർക്ക്‌ ആരോപിച്ച്‌ ജാറങ്ങളിലൂടെ കറങ്ങി ഇപ്പോൾ ഗ്രൂപ്പ്‌ കളിയെകുറിച്ച്‌ വരെ പറയുന്നത്‌ അതിനാൽ ഒന്ന് ശാന്തമായി ചിന്തിക്കൂ മിസ്റ്റർ ബക്കർ!

>>നേര്‍വഴിയിലാക്കിയവരുടെ മാര്‍ഗ്ഗത്തെ അന്ധവിശ്വാസ ജടിലമായ 'സുന്നീ സങ്കീര്‍ത്തന'ങ്ങളനുസരിച്ഛ്‌ വ്യാഖ്യാനിച്ഛപ്പോല്‍ തോന്നിയ അഭംഗിയാണു പ്രദാനമായും ഞാന്‍ നിരീക്ഷിക്കാന്‍ ശ്രമിച്ഛതു..>>>
മിസ്റ്റർ ബക്കർ!
ഇത്‌ തെളിയിക്കാനായിരുന്നു നിങ്ങളോട്‌ വിളക്ക്‌ ആവശ്യപ്പെട്ടത്‌ നിങ്ങളോ പിന്നെ വേറെ എവിടെയൊക്കെയോ കറങ്ങുന്നു!


>>>താങ്കല്‍ അതിനെ ഒരു പാരമ്പര്യ ചിന്തയായി ചുരുക്കിയതിണ്റ്റെ കേവലതയാണു പ്രശ്നം..>>>
പ്രശ്നം താങ്കളുടെ വികല കഴ്ച്ചപ്പാടാണ്‌
>>>"നീ അനുഗ്രഹിച്ഛവരുടെ മാര്‍ഗത്തില്‍ ഞങ്ങളെ വഴി നടത്തേണമേ .. "

എന്നതിണ്റ്റെ വ്യാഖ്യാനം സുന്നീ ഗ്രൂപ്പുകളിയുടെ കാലത്തിലേക്ക്‌ ക്ളോക്ക്‌ തിരിച്ഛ്‌ വ്യഖ്യാനിച്ഛപ്പോല്‍ ഖുര്‍ആനെ നിങ്ങല്‍ ഭയത്തോടെയല്ല കാണുന്നതെന്ന നിങ്ങല്‍ക്കെതിരെയുല്ല വിശ്വാസം ബലപ്പെട്ടു..>>>

സുന്നികൾക്കെതിരെയുള്ള താങ്കളുടെ തമസ്സ്മുറ്റിയ മുൻ വിധിയാണ്‌ താങ്കളെകൊണ്ട്‌ ഇത്തരം അബദ്ധങ്ങൾ പറയിപ്പിക്കുന്നത്‌ അല്ലെങ്കിൽ സുന്നീ ഗ്രൂപ്പ്‌ കളിയുടെ എന്തെങ്കിലും ഒരു സൂജനയെങ്കിലും വിളക്ക്‌ എഴുതിയതായി താങ്കൾ തെളിയിക്കണമായിരുന്നു അതുണ്ടായില്ല താങ്കൾ പലവട്ടം മറുപടി(!)പറഞ്ഞിട്ടും.

>>>അതിന്റെ വ്യാഖ്യാനം മതുഹബിലൂടെ പ്രവാചകനില്‍ (സ:അ) മാത്രം കൊണ്ടവസ്സാനിപ്പിച്ഛു..ഖുര്‍ ആന്‍ പ്രവാചകന്‍ (സ:അ)യെ മുന്‍ നിര്‍ത്തി അട്രസ്സ്‌ ചെയ്യുന്ന മുന്‍ഗാമികള്‍ തീര്‍ച്ഛയായും മറ്റു പ്രവാചകന്‍ മാരുടെ സച്ഛരിതരായ ആളുകളും, അതില്‍ പെടാത്തത്‌ ആ പ്രവാചകന്‍ മാരുടെ കാലത്തുള്ള ബഹു ദൈവ വാദികളോ ഖുറാഫികളോ ഖുബൂരികളോ ഒക്കെയാണു.. >>>

ഇതാണ്‌ താങ്കൾ പഠിച്ച്‌ പറയുകയല്ല വിമർശിക്കാൻ വേണ്ടി വിമർശിക്കുകയാണെന്ന് വിളക്ക്‌ പറഞ്ഞത്‌ അനുഗ്രഹീതരുടെ വ്യാഖ്യാനം വിളക്ക്‌ നന്നായി കൊടുത്തിട്ടുണ്ട്‌ താങ്കൾ പറഞ്ഞവരിൽ ഒതുക്കിയിട്ടില്ല മറിച്ച്‌ ഇന്ന് ജീവിക്കുന നമുക്ക്‌ ആ അനുഗ്രഹീതരുടെ റൂട്ട്‌ മദ്‌ ഹബിന്റെ ഇമാമുകളിലൂടെയാണ്‌ കണ്ടെത്താൻ കഴുയുക എന്ന് നിരീക്ഷിക്കുകയാണ്‌ വിളക്ക്‌ ചെയ്തത്‌ അത്‌ കഴിഞ്ഞ കാലങ്ങളിലൊക്കെ ജീവിച്ച സച്ചരിതർ ഉൾക്കൊണ്ടതും നടപ്പാക്കിയതുമാണ്‌ താങ്കൾ എന്തെങ്കിലുമൊക്കെയേ പറയൂ എന്ന വാശിയിലാനേങ്കിൽ അതിനു വിളക്കിന്റടുത്ത്‌ ചികിൽത്സയില്ല താങ്കൾക്കും അല്ലാഹു നല്ല ബുദ്ധി തരട്ടെ എന്ന പ്രാർത്ഥനയല്ലാതെ




>>>തീര്‍ച്ഛയായും നമുക്കും കാലികമായി വ്യാഖ്യാനിക്കാന്‍ വിശാലമാണു ഖുര്‍ ആന്‍...>>>
വ്യാഖ്യാനിക്കാൻ വിവരം വേണമെന്നേ വിളക്ക്‌ പറഞ്ഞുള്ളൂ അല്ലാത്തവർ വ്യാഖ്യാനിച്ചാൽ താങ്കളെ പോലെ പുലിവാൽ പിടിക്കും


>>>ഇന്നോളമുള്ള മനുഷ്യരാശിയിലെ എല്ലാ സച്ഛരിതരെയുമാണു ഖുര്‍ആന്‍ വിപുലമായി അര്‍ത്തമാക്കുന്നതും പ്രാര്‍തനയില്‍ ഉല്‍പ്പെടുത്താന്‍ ഉണര്‍ത്തുന്നതും..>>>
അതിനെതിരെ വിളക്ക്‌ വല്ലതും പറഞ്ഞത്‌ തെളിയിക്കാൻ താങ്കൾക്കാവുമോ?


>>>പ്രവാചകന്‍മാരും അവര്‍ സ്വര്‍ഗ വാഗ്ദാനം നല്‍കിയവരുമൊഴിച്ഛുള്ളവരുടെയും കാര്യം എങ്ങനെയാണു നിങ്ങല്‍ തീരുമാനിക്കുന്നത്‌... അതു അലാഹുവിനു മാത്രം അറിയാവുന്നതാണെന്ന്‌ നിങ്ങല്‍ക്കും അറിവുള്ളതാണല്ലോ ...>>>
താങ്കൾ വിളക്ക്‌ എഴുതിയത്‌ വായിച്ചിട്ടില്ലേ?ഈ സമുദായം ഒന്നിച്ച്‌ പിഴക്കില്ലെന്ന് നബി(സ്വ) പറഞ്ഞാൽ ഇനി എനിക്ക്‌ വേറെ ആരുടെയെങ്കിലും വക്കാലത്ത്‌ വേണോ അവരെ ഉൾക്കൊള്ളാൻ?മാത്രമല്ല സ്വർഗം കൊണ്ട്‌ സന്തോഷവാർത്ത ലഭിക്കാത്ത സഹാബികളെ പോലും തങ്കൾക്ക്‌ സംശയമാണെന്നാണല്ലോ ഈ പറഞ്ഞതിന്റെ അർത്ഥം! എവിടെക്കാണ്‌ സഹോദരാ താങ്കളുടെ പോക്ക്‌? എന്നിട്ടും താങ്കൾ പൂർവ്വീകരെ അംഗീകരിക്കുന്നു എന്ന് പറയുമ്പോൾ കഷ്ടം എന്നല്ലാതെ എന്ത്‌ പറയാൻ!





>>>മുന്‍ തലമുറയെ സുന്നികളൊഴിച്ഛ്‌ മറ്റുള്ളവര്‍ തള്ളിപറയുന്നവരാണു എന്ന ജാമ്യമെടുത്ത്‌ 'അഹുലു സുന്ന' വിശേഷണം 2 സുന്നി ഗ്രൂപ്പുകല്‍ക്ക്‌ മാത്രം ലഭിക്കണം എന്ന മൂഠ വൈഭവം കാണിക്കുന്നതിലാണു മൂന്നു ചെവിയന്‍ മുയലിന്റെ ഉടമസ്തര്‍ നിങ്ങളാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നതു ...>>>
ഇതും നേരത്തേ താങ്കൾ പറഞ്ഞതും തമ്മിലെ പൊരുത്തക്കേടെങ്കിലും ഒന്ന് ശ്രദ്ധിച്ച്‌ കൂടായിരുന്നോ?
മറ്റുള്ളവർ പൂർവ്വീകരെ തള്ളിയതിന്‌ താങ്കൾക്ക്‌ തെളിവ്‌ ചോദിക്കാമായിരുന്നു പക്ഷെ താങ്കളും ആ പൂർവ്വീകരെ തള്ളാനുള്ള ഒരുക്കത്തിലാണ്‌ താങ്കൾ ഈ ചർച്ച തുടങ്ങിയത്‌ തന്നെ {പൂർവ്വീകർ വഴിപിഴച്ചവരാണെകിലും അവരെ പിൻ പറ്റണമെന്നാണോ പറയുന്നത്‌} എന്ന് ചോദിച്ച്‌ കൊണ്ടായിരുന്നു(അങ്ങനെ ചോദിച്ച താങ്കളെ കൊണ്ട്‌ മുൻ ഗാമികളിലെ പൂർവ്വ്വീകരെയും തള്ളരുത്‌ എന്ന് പറയിപ്പിക്കാൻ ഈ ചർച്ച സഹായിച്ചല്ലോ അൽ ഹംദു ലില്ലാഹ്‌)
പക്ഷെ ഉള്ളിന്റെയുള്ളിൽ താങ്കൾക്ക്‌ പൂർവ്വീകരോടുള്ള അകൽച്ചയാണ്‌ തുടക്കത്തിൽ തന്നെ താങ്കളെക്കൊണ്ട്‌ ഇങ്ങനെ പറയിപ്പിച്ചത്‌ താങ്കളുടെ ഒഹാബി ബാന്ധവം സംശയിക്കാൻ വിളക്ക്‌ തയാറായതും അത്കൊണ്ട്‌ തന്നെയാണ്‌പക്ഷെ ഒഹാബിയൻ വിഷം ചീറ്റുകയും അത്‌ സമ്മതിക്കാതിരിക്കുകയും ചെയ്ത താങ്കളിൽ വിളക്ക്‌ താങ്കൾ പറഞ്ഞ മൂന്ന് ചെവിയൻ മുയലിനെ വ്യക്തമായി കാണുകയായിരുന്നു


>>>അതി ഭീകരനായ ജോര്‍ജ്‌ ബുഷ്‌ ഭീകരതക്കെതിരെ നില്‍ക്കുന്നത്‌ പോലെയാണൂ 'അഹുലു സുന്ന' യുടെ സംരക്ഷണം നിങ്ങല്‍ ഏറ്റെടുക്കുന്നതിനോട്‌ സാമ്യം...>>>
ഗംഭീരം!!!
പക്ഷെ താങ്കൾ പൂർവ്വീകരെ സ്വീകരിക്കുന്നു എന്ന അവകാശവാദവുമായാണീ തുലനം യോജിക്കുക എന്ന് മാത്രം!


>>>കേരളത്തിലുടനീളം നോക്കുക...
നിങ്ങല്‍ പിന്തുടരുന്ന അനുഗ്രഹത്തിണ്റ്റെ ഉടമകളായ മുന്‍ഗാമികള്‍ ചില മസ്താന്‍ മാരും ഊരും പേരുമില്ലാത്ത വലിയ്യുമാരും , ചില ഇടങ്ങളില്‍ കല്ലുകളും മറ്റ്‌ സ്തലങ്ങളില്‍ ബീവി കളുമാണു...

ഇസ്ളാമിനെ വയറ്റിപ്പിഴപ്പിന്റെ മതമായി മാത്രം കണ്ട്‌ ചാവടിയന്തിര ആഘോശങ്ങല്‍ക്കും പേറെടുപ്പ്‌ ഓത്തിന്‍റെ കൈമടക്കിനും വേണ്ടി കുറെ തണുപ്പന്‍ മുയ്ലിയാക്കളെ അടവച്ഛ്‌ വര്‍ഷാവര്‍ഷം ഇറക്കിയും ഇളക്കിയും വിട്ട്‌ കേരള മുസ്ളിം സമുദായത്തെ പരിക്കുകല്‍ കൊണ്ട്‌ പതിറ്റാണ്ട്‌ പിന്നോട്ടടിച്ഛ്‌ നിര്‍ത്തുന്ന സമകാലിക ചരിത്രമാണു നിങ്ങളിലൂടെയുള്ള ആകെ സംഭാവന...>>>
ഇതാണ്‌ എന്തെങ്കിലും പറയൽ.
താങ്കളിലെ ശരിയായ വഹാബി മറനീക്കി പുറത്ത്‌ വരുന്നു.നന്ദി! താങ്കൽ ആരാണെന്ന് തെളിച്ച്‌ പറഞ്ഞതിന്‌!


>>>സൂറ : നിസാ 69 - ന്‍റെ വ്യാഖ്യാനം തന്നെ അല്ലാഹുവിനെ വെല്ലുവിളിക്കുന്ന രീതിയിലാണു .. ഖുര്‍ആന്‍ പറയുന്നതിന്‍റെ നേര്‍ വിപരീതം ...
അതു വിശദീകരിച്ഛ്‌ സമയം കളയുന്നില്ല ...>>>
വിശദീകരിച്ചാൽ താങ്കൾ മലർന്ന് കിടന്ന് തുപ്പുകയായിരുന്നു എന്ന് ബോധ്യപ്പെടും
അല്ലെങ്കിൽ അതായിരുന്നുവല്ലോ താങ്കൾ വിശദീകരിക്കേണ്ടിയിരുന്നത്‌ അതാണല്ലോ നമ്മുടെ ചർച്ചയുടെ മർമ്മം!പ്രസവിച്ചിടത്ത്‌ കാശ്‌ കൊടുക്കാൻ പോലും ഈ ചർച്ചയിൽ സമയം കണ്ടെത്തിയ ബക്കർസാബിനു ഈ മർമ്മം ചർച്ച ചെയ്യാൻ നേരമില്ലാതായത്‌ തന്നെയാണ്‌ താങ്കളെ പോലുള്ള വിവരമില്ലായ്മ എന്ന വിവരം പോലും ഇല്ലാത്തവരുടെയൊക്കെ അവസ്ഥ!



>>>താങ്കളുടെ 4 കണ്ണട കമ്പനികല്‍ക്ക്‌ ആരാണു ഐ.എസ്‌.ഒ സെര്‍ടിഫികറ്റ്‌ നല്‍കിയതു .. പടച്ഛോനോ അതോ പ്രവാചകനോ...>>>
ആരാണ്‌ നൽകിയത്‌ എന്ന് വിളക്ക്‌ വിശദീകരിച്ചിട്ടുണ്ടല്ലോ വായിക്കാതെയാണോ വിമർശിക്കുന്നത്‌?


>>>അവര്‍ സച്ഛരിതരായിരുന്നു എന്നതില്‍ തര്‍ക്കമില്ലാത്തതു പോലെ തന്നെ പ്രധാനമാണു ഈ 4 കമ്പനികളൊന്നിന്‍റെ ഉള്‍പ്പന്നം വാങ്ങണം എന്ന്‌ നിര്‍ബന്ദ്ധിക്കുന്ന ബുദ്ധിശൂന്യത തിരിച്ഛറിയേണ്ടതും..>>>
ഉൾപ്പാദിപ്പിക്കാൻ കഴിയാത്തവർ ഉൾപ്പാദിപ്പിച്ചവരെ ആശ്രയിക്കണം എന്ന് പറയുന്നത്‌ ബക്കർ സാബിന്‌ ബുദ്ധി ശൂന്യതയായി തോന്നുന്നു വേൺകിൽ ആശൂന്യതയാണ്‌ ബക്കറിന്റെ പുത്തിയേക്കാൾ വിളക്കിനിഷ്ടം!
നാളിത്‌ വരെയുള്ള സച്ചരിതരെല്ലാം ഈ ബുദ്ധിശൂന്യതിയിലാണല്ലോ നടന്നത്‌
ബക്കറിന്‌ പറ്റുമെങ്കിൽ കുറച്ച്കൂടെ ചിന്തിക്കണം എന്തെങ്കിലും പറയുന്നതിന്‌ മുമ്പ്‌!


>>>ഇജ്തിഹാദും ഇജ്മാഉം ഇനി പാടില്ലെന്നും മുസ്ളിം സമുദായത്തെ നിഷ്ക്രിയരും ഗുണം കെട്ടവരാക്കാനും മാത്രമാണു മുന്‍പറഞ്ഞ കറക്ക്‌ കമ്പനി ബിരിയാനി ഉസ്താദുമാരെ നിങ്ങല്‍ പടച്ഛുവിടുന്നതൂ..>>>
സാങ്കേതിക പദങ്ങളുടെ അർത്ഥമറിയായ്മയാണ്‌ താങ്കളെക്കൊണ്ട്‌ ഇത്ര വലിയ വിഢ്ഢിത്തം പറയിപ്പിച്ചത്‌
പഠിക്കണമെന്ന് പറയുന്നതിൽ ബക്കറിനു വിരോധമുണ്ടാവില്ല എന്ന് കരുതട്ടെ
ബക്കർ സാബിനു വെറും ബിരിയാണി ഉസ്താദുമാരായാണ്‌ ബന്ധം എന്നത്‌ സുന്നികളുടെ കുറ്റമല്ലല്ലോ


>>>ഒരു കാലത്ത്‌ ഖുര്‍ ആന്‍ തര്‍ജമ പോലും പാടില്ലാത്തവരായിരുന്നു നിങ്ങല്‍ ..
അതിനെയാണു "Dark age" എന്ന്‌ പറയേണ്ടതു..>>>
ഞങ്ങൾ മുമ്പ്‌ പറഞ്ഞതും ഇപ്പോൾ പറയുന്നതുമൊക്കെ ഒന്ന് തന്നെയാണ്‌ പക്ഷെ താങ്കളുടെ മഞ്ഞക്കണ്ണടയൊന്ന് മാറ്റി വെക്കണം അത്‌ കാണാൻ! അതായത്‌ ചില കർമ്മവിഷയങ്ങളിൽ പണ്ഡിതർക്കിടയിൽ തർക്കങ്ങളുണ്ടാവും അത്‌ മുമ്പ്‌ മുതലേ ഉള്ളതാണ്‌ തര്‍ജമ പാടില്ലെന്ന് പറഞ്ഞവർ ഇന്നും അത്‌ തന്നെ പറയുന്നുമുണ്ട്‌ എന്തിനാണ്‌ ബക്കർ താങ്കൾ ഇത്രയും കഷ്ടപ്പെട്ടത്‌?വിളക്കിനെ ഇരുത്താനാണെങ്കിൽ കഷ്ടം!

>>>അതുകൊണ്ടാണു നിങ്ങല്‍ 'അഹുലു സുന്നത്തു' കാരല്ല എന്ന്‌ പറയുന്നതു... അതു നിങ്ങല്‍ ഉപയോഗിക്കണ്ട എന്നും പറയുന്നതും...>>>
ഇത്‌ പറയാൻ താങ്കൾ ആരാണാവോ?
താങ്കളുടെ മത വിഷയത്തിലെ പരിചയം ഇതിനകം വിളക്ക്‌ എൽലാവരെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്‌


>>>അഹുലു സുന്നത്തുകാര്‍ അല്ലഹുവിനെയും അവന്‍റെ ദൂതന്‍മാരെയും വഴിപ്പെട്ടവരും , അവര്‍ ഇജ്തിഹാദ്‌ നടത്തുന്നവരും മുസ്ളിം സമൂഹത്തെ എല്ലാ നിലക്കും മുന്നോട്ട്‌ നയിച്ഛവരുമായിരുന്നു..>>>

താങ്കളുടെ ഇജ്തിഹാദിന്റെ കോലമാണല്ലോ ഈ കാണുന്നത്‌!
>>അവരില്‍ 4 മാത്രമല്ല, എല്ലാ മദ്‌ ഹബ്‌/ഇമാമീങ്ങളും പെടുന്നു...>>

താങ്കൾ പെടുന്നില്ലല്ലോ?

താങ്കൾ മേക്ക്‌ കാരനില്ലാത്ത ആടാവരുത്‌ അതിനെ വേഗം ചെന്നായ പിടിക്കും ഒറ്റപ്പെടുകയുമരുത്‌ അതിനെയും ചെന്നായ പിടിക്കും
>>>വരികല്‍ക്കിടയില്‍ നിന്നും ഇനിയും താങ്കല്‍ക്ക്‌ ഒന്നും മനസ്സിലാവില്ല എന്ന്‌ ബോദ്യമുള്ളതു കൊണ്ടാണു ഞാന്‍ വിരമിച്ഛതും ...>>>

താങ്കൾ പറയുന്ന വരികൾ തന്നെ മനസ്സിലാവുന്നില്ല പിന്നെയല്ലേ വരികൾക്കിടയിലുള്ളത്‌ മനസിലവൽ?
>>>മറ്റുള്ളവര്‍ ഉഴലുന്നു എന്ന അഹം ബോധങ്ങല്‍ ശൂന്യ വിചാരങ്ങളും ഒന്നു പറയാനില്ലാത്തവന്‍റെ ദാരിദ്രിയവുമാണു...>>>
ഇത്‌ താങ്കൾക്ക്‌ മനസമാധാനം നൽകുമെങ്കിൽ ആയിക്കോട്ടെ
പക്ഷെ വിളക്ക്‌ നിങ്ങൾ ഉഴലുന്നു എന്ന് നിരീക്ഷിച്ചത്‌ താങ്കളുടെ പിടിപ്പ്‌ കേട്‌ ന്യായീകരിക്കാണുള്ള പാഴ്ശ്രമം വീണ്ടും താങ്കൾ നടത്തിയത്‌ കൊണ്ടാണ്‌ ഇപ്പോഴും താങ്കൾ അത്‌ തന്നെ തുടർന്നാൽ താങ്കൾ ഉഴലുന്നുവേന്നല്ലാതെ വിജയിക്കുനു എന്ന് പറയാൻ പറ്റില്ലല്ലോ!
ബക്കർ
ബശീർ
അരീക്കോടൻ
സഗീർ
മുഹം
ഇഖ്ബാൽ
പ്രചാരകൻ
രാജ്മോഹൻ
കെ കെ
എല്ലാവർക്കും നന്ദി വന്നതിനും പറഞ്ഞതിനും!

M.A Bakar said...

വഴികാട്ടീ ..

ഏതു വഴി പോക്കനും കഴിയുന്ന രീതിയില്‍
നാലാം കിട മൂശിക വാരികയില്‍ വരികള്‍ കീറുന്നത്പോലെ കുറേ വരികള്‍ ഗൃഹപാടം ചെയ്ത്‌ മറുപടിയായി എഴുതിയത്‌ കണ്ടു ...

പ്രതേകിഛൊന്നും അതില്‍ ഇല്ലാത്തതിനാല്‍ നന്ദി പറയാന്‍ മാത്രം ഈ അവസരം വിനിയോഗിക്കട്ടെ ...

M.A Bakar said...

ഒളിച്ചിരുന്ന് കമെന്റുകള്‍ അപ്രൂവ് ചെയ്യുന്ന വഴി ഉടനെ സ്വീകരീച്ചത്‌ എന്നെ ഒഴി വാക്കാനാണോ.. ??

ബഷീർ said...

വഴികാട്ടിയുടെ മറുപടി എന്തു കൊണ്ടും ചിന്തിക്കുന്നവര്‍ക്ക്‌ ഒന്ന് കൂടി കാര്യങ്ങള്‍ മനസ്സിലാക്കാനും, ജല്‍പനങ്ങള്‍ എന്തിന്റെ മാനദണ്ഡത്തിലാണെന്ന് മനസ്സിലാവാനും ഇടയാക്കി. അഭിനന്ദനങ്ങള്‍

കമന്റ്‌ മോഡറേഷന്‍ നല്ലത്‌ തന്നെ വിഷയത്തിനു പുറത്തുള്ളത്‌ ഒഴിവാക്കുക. തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക്‌ വേദി വേറെയുമുണ്ടല്ലോ

prachaarakan said...

എന്നാലും സത്യം അംഗീകരിക്കാന്‍ വല്യ ബുദ്ധിമുട്ടാണല്ലേ ബക്കര്‍ !!

മനസ്സിലെ മറനീക്കാന്‍ പ്രാര്‍ത്ഥിക്കുക. അല്ലാഹു നല്ല വഴിയിലാക്കട്ടെ. കാര്യങ്ങള്‍ ഇപ്പോള്‍ വായനക്കാര്‍ക്ക്‌ ബോധ്യമയി.

വഴികാട്ടിക്ക്‌ അഭിനന്ദനങ്ങള്‍
അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കട്ടെ

വഴികാട്ടി / pathfinder said...

ബക്കർ ഭായ്‌!
താങ്കൾക്ക്‌ നന്നാവാനുള്ള ഒരു ഉദ്ദേശ്യവുമില്ലെന്ന് തെളിച്ചു പറഞ്ഞതിനു നന്ദി!
എല്ലാവർക്കും താങ്കളെ മനസിലായാൽ പിന്നെ വിളക്ക്‌ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ലല്ലോ!

താങ്കൾ ഒഴിവാക്കപ്പെടേണ്ടവനാണെന്ന് താങ്കൾക്ക്‌ തന്നെ തോന്നിത്തുടങ്ങിയെങ്കിൽ .....സന്തോഷം എന്നേ പറയേണ്ടു!
വീണ്ടും പറയട്ടെ ദുർവ്വാശി ഉപേക്ഷിച്ച്‌ നന്മയുടെ പക്ഷത്ത്‌ നിലകൊള്ളാൻ ശ്രമിക്കുക
ഇപ്പോൾ താങ്കൾ സ്വഹാബത്തിനെ പോലും വിലകുറച്ച്‌ കാണുന്ന അപകടകരമായ ചെളിക്കുണ്ടിലാണ്‌
താങ്കളുടെ വാക്കുകൾ വെച്ച്‌ വിളക്ക്‌ അത്‌ തെളിച്ച്‌ പറഞ്ഞിരുന്നു
ഏതൊരു വിശ്വാസിയുടെയും മനസിൽ അബദ്ധം പറ്റിയതാണെങ്കിൽ ഉടനടി വീണ്ടുവിചാരത്തിനു നിർബന്ധിക്കുമായിരുന്ന ആ ഒരു പോയിന്റ്‌ എങ്കിലും താങ്കൾ ഉൾക്കൊള്ളുമായിരുന്നു
അതുണ്ടായില്ലെന്ന് മാത്രമല്ല കൊഞ്ഞനം കുത്തുകയായിരുന്നു താങ്കൾ
അതിനാൽ ഇനി താങ്കൾക്ക്‌ താങ്കളുടെ വഴി..
വിളക്കിനു സത്യത്തിന്റെ വഴിയും.....
ബക്കറിനു സമാപന നന്ദിയായി അല്ലാഹു ഹിദായത്ത്‌ നൽകട്ടെ എന്ന പ്രാർത്ഥന സമർപ്പിക്കുന്നു

ഇഹ്സാൻ said...

സസ്നേഹം വഴികാട്ടിക്ക്‌..ബക്കർ വെറും കുളം കലക്കാൻ നടക്കുന്ന വനാണ്‌ വിളക്കിൽ വന്ന് ഒഹാബിസം ചിലവാക്കാൻ നോക്കിയത്‌ അത്‌ കൊണ്ടാണ്‌ ഏതായാലും അവനെ കുളിപ്പിച്ച്‌ കിടത്തിയതിന്‌ നന്ദി! അയാളുടെ ബ്ലോഗിൽ അയാൽ എഴുതിവെച്ച പൊട്ടത്തരങ്ങൾക്ക്‌ ഞാൻ തന്നെ മറുപടി എഴുതിയിട്ട്‌ എത്രയോ ദിവസമായി ഈ കമന്റ്‌ എഴുതുംവരെയും അതിനു ക. മ. എന്നയാൾ മിണ്ടിയിട്ടില്ല അത്കൊണ്ട്‌ ഇങ്ങനെയുള്ള സാമൂഹ്യ ദ്രോഹികൾക്ക്‌ മറുപടി പറയാൻ വഴികാട്ടിയുടെ സമയം കളയരുതെന്നാണ്‌ എന്റെ പക്ഷം..എല്ലാ നന്മയും നേരുന്നു...

salim perincheri said...

സൂറ നിസാ തഫ്സീർ കിട്ടുമോ? ,ഈ സൈറ്റിൽ കുറെ സൂറത്തുകളുടെ തഫ്സീർ കാണുന്നില്ല ..അത് ആവശ്യമുണ്ട് .. PLS GIVE ME LINK

വഴികാട്ടി / pathfinder said...

@salim pernicheri, that will be available soon insha Allah