മക്കയിൽ അവതരിച്ചു -സൂക്തങ്ങൾ 49
1 മുതൽ 28 വരെയുള്ള സൂക്തങ്ങളുടെ വിവരണം -ഭാഗം-01
1 മുതൽ 28 വരെയുള്ള സൂക്തങ്ങളുടെ വിവരണം -ഭാഗം-01
بسم الله الرحمن الرحيم
റഹ് മാനും റഹീമുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു
1.وَالطُّورِ |
(1) ഥൂർ പർവതം തന്നെ സത്യം
നിരവധി
ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച പർവതമാണ് സീനാ പർവതം അതാണ് ഇവിടെ പറഞ്ഞ ഥൂർ പർവതം എന്നതിന്റെ വിവക്ഷ.പൊതുവെ പർവതം കൊണ്ട് സത്യം ചെയ്തതാണെന്നും വീക്ഷണമുണ്ട്. മരങ്ങളുള്ള പർവതം എന്നാണ് ഥൂർ എന്ന പദത്തിന്റെ ശരിയായ അർത്ഥം.ഇബ്നു കസീർ (റ) എഴുതുന്നു. “മരങ്ങളുള്ള മലകൾക്കാണ് ഥൂർ എന്ന് പറയുന്നത്.മൂസാ (അ) നോട് അള്ളാഹു സംസാരിച്ച സീനാ പർവ്വതം പോലെ.മരങ്ങളില്ലാത്ത പർവതങ്ങൾക്ക് ‘ജബൽ’ എന്നാണ് പറയുക (ഇബ്നു കസീർ 4/347)
2. وَكِتَابٍ مَّسْطُورٍ
(2) എഴുതപ്പെട്ട ഗ്രന്ഥം തന്നെയാണ് സത്യം
എഴുതപ്പെട്ട ഗ്രന്ഥം എന്നതിന്റെ ഉദ്ദേശ്യം എല്ലാ കാര്യങ്ങളും
രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ലൌഹുൽ മഹ് ഫൂള് ആണുദ്ദേശ്യം. ഖുർആനോ, പൂർവ്വ വേദങ്ങളോ രണ്ടും കൂടിയോ ഉദ്ദേശ്യമാവുന്നതിനും വിരോധമില്ല മൂന്ന് വ്യാഖ്യാനങ്ങളും പറയപ്പെട്ടിട്ടുണ്ട്
3. فِي رَقٍّ مَّنشُورٍ
(3) നിവർത്തി വെക്കപ്പെട്ട തുകലിൽ (എഴുതപ്പെട്ട)
മുൻ കാലത്ത് നേരിയ തോൽക്കഷ്ണങ്ങൾ എഴുതാൻ വ്യാപകമായി ഉപയോഗിച്ചിരുന്നുവെന്നത് സ്മരണീയമാണ് നിവർത്തി വെക്കപ്പെട്ടത് എന്നതിന്റെ വിവക്ഷ ആ ഗ്രന്ഥം ജനങ്ങളിൽ പരസ്യമായി പാരായണം ചെയ്യപ്പെടുന്നു എന്നതിലേക്ക് സൂചന നൽകുന്നു
4. وَالْبَيْتِ الْمَعْمُورِ
(4) (ധാരാളം) പെരുമാറ്റമുള്ള മന്ദിരം തന്നെ സത്യം
പെരുമാറ്റമുള്ള
മന്ദിരം എന്നതിന്റെ ഉദ്ദേശ്യം പരിശുദ്ധ കഅ്ബയാവുന്നു എന്നാണ് ഒരു വ്യാഖ്യാനം രാപ്പകൽ വ്യത്യാസമില്ലാതെ ആയിരങ്ങളുടെ ആരാധനകളാൽ
ആ ഭവനം എപ്പോഴും പരിപാലിക്കപ്പെടുന്നു.
ഇമാം ഖുർഥുബി (റ) എഴുതുന്നു . ‘ഹസൻ (റ) പറഞ്ഞു ഇത് ജനങ്ങളാൽ പരിപാലിക്കപ്പെടുന്ന ക അ്ബയാണ് ആറു ലക്ഷം ആളുകളെ കൊണ്ട് അള്ളാഹു എല്ലാ വർഷവും അതിനെ പരിപാലിപ്പിക്കുന്നു അത് സാധിക്കാതെ വന്നാൽ മലക്കുകളെ കൊണ്ട് അള്ളാഹു അത് പൂർത്തിയാക്കുന്നു ആരാധനക്കായി ഭൂമിയിൽ ആദ്യം സ്ഥാപിക്കപ്പെട്ട ഭവനവും കഅ്ബ തന്ന! (ഖുർഥുബി17/46)
ഏഴാം ആകാശത്തിലുള്ള പള്ളിയാണത് എന്നാണ് മറ്റൊരു വീക്ഷണം മിഅ്റാജിന്റെ പ്രസിദ്ധമായ ഹദീസിൽ ഏഴാം ആകാശത്തു വെച്ചുണ്ടായ സംഭവങ്ങൾ വിശദീകരിക്കുന്ന കൂട്ടത്തിൽ നബി(സ) പറയുന്നുണ്ട് ‘പിന്നെ ഞാൻ ബൈത്തുൽ മഅ്മൂറിലേക്ക് ഉയർത്തപ്പെട്ടു അപ്പോൾ അതിൽ ദിനം പ്രതി എഴുപതിനായിരം മലക്കുകൾ പ്രവേശിക്കുന്നുണ്ട്
ഒരിക്കൽ പ്രവേശിച്ചവർ വീണ്ടും അതിലേക്ക് മടങ്ങി വരുകയില്ല (ബുഖാരി,മുസ് ലിം) അവർ അവിടെ വെച്ച് ആരാധനകൾ നിർവഹിക്കുകയും ഥ്വവാഫ് നിർവഹിക്കുകയും ചെയ്യുന്നു ഭൂമിയിലുള്ളവർ കഅ്ബാലയത്തെ പ്രദക്ഷിണം ചെയ്യുന്നത് പോലെ
ഏഴാം
ആകാശത്തിലുള്ളവരുടെ
കഅ്ബയാണത്.അത് കൊണ്ടാണ് ഇബ് റാഹീം നബി (അ) ബൈത്തുൽ മഅ്മൂറിലേക്ക് ചാരിയിരിക്കുന്നതായി (മിഅ് റാജ് യാത്രയിൽ) നബി(സ) കണ്ടത് കാരണം അവർ ഭൂമിയിലെ കഅ്ബയുടെ നിർമ്മാണം നിർവഹിച്ചവരായിരുന്നല്ലോ! ആ ഭവനം ഭൂമിയിലുള്ള കഅ്ബാലയത്തിന്റെ അതേ സൂത്രത്തിലാണ് എല്ലാ ആകാശങ്ങളിലും അവിടെയുള്ളവർക്കുള്ള ആരാധനാലയങ്ങളുണ്ട് ഒന്നാനാകാശത്തുള്ള ആരാധനാലയത്തിന്റെ നാമം ബൈത്തുൽ ഇസ്സ: എന്നാണ് (ഇബ്നു കസീർ 4/308) എണ്ണമറ്റ മലക്കുകൾ ആരാധനക്കായി നിരന്തരം കയറിയിറങ്ങിക്കൊണ്ടിരിക്കുന്ന ഒരു പള്ളിയാണത് എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ!അതാണ് ധാരാളം പെരുമാറ്റമുള്ള (പരിപാലിക്കപ്പെടുന്ന) പള്ളി എന്ന് പറഞ്ഞത്
5. وَالسَّقْفِ الْمَرْفُوعِ
(5) ഉയർത്തപ്പെട്ട മേൽപ്പുര തന്നെ സത്യം
ആകാശമാണിവിടെ
ഉയർത്തപ്പെട്ട മേൽപ്പുര എന്നത് കൊണ്ട് ഉദ്ദേശ്യമെന്നാണ് ഒരു വ്യാഖ്യാനം.അർശ് എന്ന വലിയ സൃഷ്ടിയാണ് ഉദ്ദേശ്യമെന്നും (അത് എല്ലാത്തിന്റെയും
മേൽപ്പുരയാണല്ലോ) അഭിപ്രായമുണ്ട്
(ഇബ്നു കസീർ 4/349)
6. وَالْبَحْرِ الْمَسْجُورِ
(6) നിറഞ്ഞു നിൽക്കുന്ന സമുദ്രം തന്നെ സത്യം
ജലം, തിരമാലകൾ, മത്സ്യങ്ങൾ തുടങ്ങിയവ കൊണ്ട് നിറക്കപ്പെട്ടതാണല്ലൊ മഹാ സമുദ്രങ്ങൾ. കത്തിക്കപ്പെടുന്നത് എന്നും ഈ പദത്തിന് അർത്ഥമുണ്ട്.അന്ത്യ നാളിന്റെ സംഭവ വികാസങ്ങളിൽ സമുദ്രങ്ങൾക്കുണ്ടാവുന്ന സ്ഥിതി മാറ്റത്തെയാണിത് കൊണ്ട്
ഉദ്ദേശിക്കുന്നത്
7.إِنَّ عَذَابَ رَبِّكَ لَوَاقِعٌ
(7) നിശ്ചയമായും തങ്ങളുടെ നാഥന്റെ ശിക്ഷ സംഭവിക്കുന്നത് തന്നെയാണ്
8.مَا لَهُ مِن دَافِعٍ
(8) അതിനെ തടയുന്ന ആരുമില്ല
പ്രകൃതിയിലെ ധാരാളം വസ്തുക്കളെ പിടിച്ച് സത്യം ചെയ്ത് കൊണ്ട് വളരെ സുപ്രധാനമായ ഒരു കാര്യം അള്ളാഹു പറയുകയാണ്.അള്ളാഹുവിനെ ധിക്കരിക്കുന്നവർക്ക് അവന്റെ ശിക്ഷ വന്നെത്തുക തന്നെ ചെയ്യും.അതിൽ നിന്ന് അവരെ രക്ഷിക്കാൻ ആർക്കും കഴിയില്ല.അതിൽ നിന്ന് രക്ഷപ്പെടാൻ സത്യ വിശ്വാസവും സൽകർമ്മങ്ങളും അനിവാര്യമാണെന്ന് നിർദ്ദേശിക്കുകയും ചെയ്തിരിക്കുകയാണ്.
ഈ
സൂക്തം പാരായണം ചെയ്യുമ്പോൾ ഈ ശിക്ഷയിൽ താൻ പെട്ട് പോകുമോ എന്ന് നാം സഗൌരവം ചിന്തിക്കേണ്ടതാണ്
ഇബ്നു കസീർ (റ) എഴുതുന്നു. ‘ജഅ്ഫറുബ്നു സൈദിൽ അബ്ദീ എന്നവർ
ഉദ്ധരിക്കുന്നു.ഒരു ദിവസം ഉമർ (റ)
രാത്രി നിരീക്ഷണവുമായി ഇറങ്ങി നടന്നു.ഒരു മുസ്
ലിമിന്റെ വീടിന്റെ സമീപത്തു കൂടി നടക്കുമ്പോൾ അദ്ദേഹം രാത്രി നിസ്ക്കരിക്കുന്ന സമയത്തുള്ള
ഖുർ ആൻ പാരായണം ഉമർ (റ) വിന്റെ ശ്രദ്ധയിൽ
പെട്ടു.ആ പാരായണം ശ്രദ്ധിച്ചു കൊണ്ട് താൻ അവിടെ നിന്നു.അദ്ദേഹം ഈ ഥൂർ സൂറത്തായിരുന്നു ഓതിക്കൊണ്ടിരുന്നത്.പാരായണം
ഈ ഏഴ്/എട്ട് സൂക്തങ്ങളിൽ (നിശ്ചയമായും അള്ളാഹുവിന്റെ ശിക്ഷ വരിക തന്നെ ചെയ്യും അതിനെ ആർക്കും തടയാനാവില്ല)
എത്തിയപ്പോൾ കഅ്ബത്തിന്റെ ഉടമസ്ഥനായ നാഥൻ സത്യം ചെയ്ത് പറഞ്ഞത് യാഥാർത്ഥ്യം തന്നെ.എന്ന് പറഞ്ഞു കൊണ്ട് ഉമർ (റ) തന്റെ
വാഹനപ്പുറത്ത് നിന്ന് ഇറങ്ങി കുറേ സമയം ഈ സൂക്തങ്ങളുടെ ഗൌരവം ചിന്തിച്ചു കൊണ്ട് തൊട്ടടുത്തൊരു
മതിലിൽ ചാരി നിന്നു പിന്നീട് വീട്ടിലേക്ക് മടങ്ങുകയും രോഗിയായി ഒരു മാസം വീട്ടിൽ കിടക്കുകയും
ചെയ്തു.തന്നെ രോഗ സന്ദർശനാർത്ഥം പലരും കാണാൻ വന്നു.പക്ഷെ രോഗമെന്താണെന്ന് ആർക്കും മനസ്സിലാവുന്നില്ല (ഇബ്നു
കസീർ 4/350) നോക്കൂ! അള്ളാഹുവിന്റെ ശിക്ഷയെക്കുറിച്ചുള്ള
താക്കീത് ഖലീഫയിലുണ്ടാക്കിയ വിഷമം.അള്ളാഹു അവരുടെ മഹത്വം കൊണ്ട്
നമ്മെയും നന്നാക്കിത്തരട്ടെ (ആമീൻ)
ഇമാം ഖുർത്വുബി ഇവിടെ മറ്റൊരു ചരിത്രം ഉദ്ധരിക്കുന്നു. ജുബൈറുബ്നു മുഥ്ഇം
പറഞ്ഞു ഞാൻ ബദ് റിൽ പിടിക്കപ്പെട്ട തടവുകാരുടെ വിഷയത്തിൽ നബി (സ) യോട് സംസാരിക്കാനായി മദീനയിലേക്ക് പുറപ്പെട്ടു.ഞാൻ മദീനയിലെത്തുമ്പോൾ മഗ് രിബ് നിസ്ക്കാരത്തിന്റെ സമയമാണ്
നബി(സ) ഥൂർ സൂറത്തോതി മഗ് രിബ് നിസ്ക്കാരം
നടത്തുന്നു.അങ്ങനെ ഈ സൂക്തങ്ങൾ എത്തിയപ്പോൾ എന്റെ മനസ്സ് ഒന്ന്
പിടച്ചു.എന്നിൽ ശിക്ഷയിറങ്ങുമോ എന്ന് ഭയപ്പെട്ട ഞാൻ അവിടെ വെച്ച്
അപ്പോൾ തന്നെ മുസ്‌ലിമായി (ഖുർത്വുബി 17/47)
9. يَوْمَ تَمُورُ السَّمَاء مَوْرًا
(9) ആകാശം ശക്തിയായി വിറക്കുന്ന ദിവസം
അന്ത്യ നാളിനോടനുബന്ധിച്ചുണ്ടാവുന്ന അതി ഭയങ്കരമായ ചില സംഭവങ്ങളാണിവിടെ സൂചിപ്പിക്കുന്നത്
ആകാശത്തിനു വിറയൽ അനുഭവപ്പെടും എന്നാണ് ഒരു വ്യാഖ്യാനം പൊട്ടിത്തകരുമെന്നാണ്
മറ്റൊരു നിരീക്ഷണം .എന്തായാലും അന്ത്യ നാളിന്റെ മഹാ അവസ്ഥയാണിത്
സൂചിപ്പിക്കുന്നത്
10. وَتَسِيرُ الْجِبَالُ سَيْرًا
(10) പർവതങ്ങൾ (അവയുടെ സ്ഥാനങ്ങളിൽ നിന്ന്) നീങ്ങി സഞ്ചരിക്കുകയും ചെയ്യുന്ന ദിവസം (അതുണ്ടാവും)
പർവതങ്ങൾ തകരുകയും ധൂളികളായി പാറിപ്പോവുകയും ചെയ്യുന്ന ദിനമാണത് പ്രകൃതിയിലെ
ഏറ്റവും വലിയ രണ്ട് വസ്തുക്കൾക്ക്
മാറ്റം സംഭവിക്കുന്ന ആ ദിനത്തിലാണ് സത്യ നിഷേധികൾക്ക് നാഥന്റെ ശിക്ഷ വന്നെത്തുക എന്ന്
സാരം
11.فَوَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ
(11) എന്നാൽ സത്യ നിഷേധികൾക്കാകുന്നു അന്നത്തെ ദിവസം വമ്പിച്ച നാശം
ലോകാവസാനം സംഭവിക്കുന്ന ദിനം വിഷമം അനുഭവിക്കേണ്ടി വരുന്നത് സത്യ നിഷേധികൾ മാത്രമാണ്.പാപത്തിന്റെ ശമ്പളം അവർ ഏറ്റു
വാങ്ങേണ്ടി വരുമെന്നതാണ് ഈ നാശത്തിന്റെ കാരണം
12. الَّذِينَ هُمْ فِي خَوْضٍ يَلْعَبُونَ
(12) അതായത് അനാവശ്യ കാര്യങ്ങളിൽ മുഴുകി കളിച്ചു കൊണ്ടിരിക്കുന്നവർക്ക്
മത നിയമങ്ങളെ കളിയാക്കുകയും സത്യ വിരുദ്ധമായ കാര്യങ്ങളിൽ സമയം കളയുകയും ചെയ്യുക എന്നതായിരുന്നു അവരുടെ സ്വഭാവം നബി(സ)യെക്കുറിച്ച് സത്യ വിരുദ്ധമായ
കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുമായിരുന്ന അവരുടെ സ്വഭാവത്തെക്കുറിച്ചാണീ
പറഞ്ഞതെന്നും വിചാരണയെയോ
പ്രതിഫലത്തെയോ കുറിച്ച് അല്പം പോലും ഓർമയില്ലാതെ ദുനിയാവിന്റെ വിഷയങ്ങളിൽ അവർ മുഴുകുമെന്നാണിവിടെ
ഉദ്ദേശ്യമെന്നും വ്യാഖ്യാനമുണ്ട് (ഖുർത്വുബി 17/48)
13. يَوْمَ يُدَعُّونَ إِلَى نَارِ جَهَنَّمَ دَعًّا
14. هَذِهِ النَّارُ الَّتِي كُنتُم بِهَا تُكَذِّبُونَ
15. أَفَسِحْرٌ هَذَا أَمْ أَنتُمْ لَا تُبْصِرُونَ
16. اصْلَوْهَا فَاصْبِرُوا أَوْ لَا تَصْبِرُوا سَوَاء عَلَيْكُمْ إِنَّمَا تُجْزَوْنَ مَا كُنتُمْ تَعْمَلُونَ
17. إِنَّ الْمُتَّقِينَ فِي جَنَّاتٍ وَنَعِيمٍ
18. فَاكِهِينَ بِمَا آتَاهُمْ رَبُّهُمْ وَوَقَاهُمْ رَبُّهُمْ عَذَابَ الْجَحِيمِ
19. كُلُوا وَاشْرَبُوا هَنِيئًا بِمَا كُنتُمْ تَعْمَلُونَ
20. مُتَّكِئِينَ عَلَى سُرُرٍ مَّصْفُوفَةٍ وَزَوَّجْنَاهُم بِحُورٍ عِينٍ
മസ്ഫൂഫ:എന്നതിനു പരസ്പരം കാണാൻ സൌകര്യമുള്ള കട്ടിലുകൾ എന്നും വ്യാഖ്യാനമുണ്ട്
21.وَالَّذِينَ آمَنُوا وَاتَّبَعَتْهُمْ ذُرِّيَّتُهُم بِإِيمَانٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ وَمَا أَلَتْنَاهُم مِّنْ عَمَلِهِم مِّن شَيْءٍ كُلُّ امْرِئٍ بِمَا كَسَبَ رَهِينٌ
ഇമാം ഥ്വബ് റാനി (റ) ഇബ്നു അബ്ബാസിൽ (റ) നിന്ന് ഉദ്ധരിക്കുന്നു ‘ഒരാൾ സ്വർഗത്തിലെത്തിയാൽ തന്റെ മാതാപിതാക്കളെ സംബന്ധിച്ചും ഭാര്യ മക്കളെ സംബന്ധിച്ചും (അവർ എവിടെ എന്ന്) അന്വേഷിക്കും.അപ്പോൾ പറയപ്പെടും നിന്റെ സ്ഥാനത്തേക്ക് അവർ എത്തിയിട്ടില്ല (അതാണ് ഇവിടെ കാണാത്തത് എന്ന്) അപ്പോൾ അദ്ദേഹം പറയും അള്ളാഹുവേ! ഞാൻ എനിക്കും അവർക്കും വേണ്ടിയാണല്ലോ പ്രവർത്തിച്ചത് എന്ന്.അപ്പോൾ അവരെക്കൂടി ഇദ്ദേഹത്തോട് ചേർക്കാൻ കല്പനയുണ്ടാകും എന്നിട്ട് ഇബ്നു അബ്ബാസ് (റ) ഈ സൂക്തം പാരായണം ചെയ്തു (ഇബ്നു കസീർ)
മതാപിതാക്കളുടെ നന്മയുടെ ഫലം മക്കൾ അനുഭവിക്കുമെന്ന് മാത്രമല്ല മക്കളുടെ പ്രവർത്തനഫലം രക്ഷിതാക്കൾക്കും ഉപകരിക്കുമെന്ന് നബി(സ) പറഞ്ഞതായി അബൂഹുറൈറ: (റ) ഉദ്ധരിക്കുന്നു.അള്ളാഹു സജ്ജനങ്ങളിൽ പെട്ട ഒരാൾക്ക് സ്വർഗത്തിൽ വലിയ പദവി നൽകും.അപ്പോൾ അദ്ദേഹം ചോദിക്കും അള്ളാഹുവേ! ഇത്രയും സ്ഥാനം എനിക്ക് എങ്ങനെ ലഭിച്ചു? അള്ളാഹു പറയും നിന്റെ സന്താനത്തിന്റെ നിനക്ക് വേണ്ടിയുള്ള പൊറുക്കലിനെ തേടലിന്റെ കാരണത്താലാണ് ലഭിച്ചത്.സൽ സന്താനത്തിന്റെ പ്രാർത്ഥന മരണപ്പെട്ടാലും മുറിയില്ലെന്ന മുസ് ലിം (റ) റിപ്പോർട്ട് ചെയ്ത ഹദീസ് ഈ ആശയത്തെ ശക്തിപ്പെടുത്തുന്നുണ്ട് (ഇബ്നു കസീർ 4/352)
സന്താനങ്ങൾ മാതാപിതാക്കളോട് തുടരൽ രണ്ട് വിധത്തിലുണ്ട്
(ഒന്ന്) മാതാപിതാക്കൾ സത്യ വിശ്വാസം സ്വീകരിക്കുന്ന കാലത്ത് സന്താനങ്ങൾ പ്രായ പൂർത്തി വന്നവരായിരുന്നുവെങ്കിൽ അവർ സത്യ സാക്ഷ്യം ചൊല്ലി ഇസ് ലാമിൽ പ്രവേശിക്കുന്നത് മൂലം മാതാപിതാക്കളെ സത്യ വിശ്വാസത്തിൽ പിന്തുടർന്നവരാകും.അവർ സത്യ സാക്ഷ്യ വാചകം ചൊല്ലാതെ സത്യ വിശ്വാസികളാവുകയില്ല
(രണ്ട്) മാതാപിതാക്കൾ സത്യ വിശ്വാസം സ്വീകരിക്കുമ്പോൾ പ്രായ പൂർത്തിയായിട്ടില്ലാത്ത കുട്ടികളും സത്യ വിശ്വാസികളായ മാതാപിതാക്കൾക്ക് ജനിക്കുന്ന കുട്ടികളും ആ മാതാപിതാക്കളോട് അനുകരിച്ചു കൊണ്ട് സത്യ വിശ്വാസികളാകും ഇത് വ്യാഖ്യാതാക്കൾ വിശദീകരിച്ചിച്ചിട്ടുണ്ട് .മുസ് ലിന്റെ കുട്ടി മുസ് ലിമായി തന്നെയാണ് ജനിക്കുന്നത് എന്ന് ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണ് ഇത് കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളായ തുഹ്ഫ:,നിഹായ,മുഗ്നി തുടത്തിയ ഗ്രന്ഥങ്ങളിൽ പ്രസ്താവിച്ചിട്ടുണ്ട്.എന്നിരിക്കെ ജന്മനാ ആരും മുസ് ലിം ആവുകയില്ലെന്ന് ചിലർ നിരീക്ഷിക്കുന്നത് പ്രമാണങ്ങൾക്കെതിരാണ്
അവന്റെ നീതി മൂലം അവൻ ചെയ്യുന്ന മറ്റൊരു കാര്യമാണ്ഒരാൾ ചെയ്ത തെറ്റിനു മറ്റൊരാളെയും ഉത്തരവാദിയാക്കാതിരിക്കുക എന്നത്.അതാണ് ഏതൊരാളും താൻ സമ്പാദിച്ചു വെച്ചതിനു പണയം വെക്കപ്പെട്ടവനാണെന്ന് ഈ സൂക്തത്തിന്റെ അവസാന ഭാഗം പറഞ്ഞത് അതായത് മകനായാലും വാപ്പയായാലും മറ്റുള്ളവർ ചെയ്ത കുറ്റം അത് ചെയ്തവരല്ലാതെ (ബന്ധത്തിന്റെ പേരിൽ) ഏറ്റെടുക്കേണ്ടി വരില്ല
22.وَأَمْدَدْنَاهُم بِفَاكِهَةٍ وَلَحْمٍ مِّمَّا يَشْتَهُونَ
23. يَتَنَازَعُونَ فِيهَا كَأْسًا لَّا لَغْوٌ فِيهَا وَلَا تَأْثِيمٌ
24. وَيَطُوفُ عَلَيْهِمْ غِلْمَانٌ لَّهُمْ كَأَنَّهُمْ لُؤْلُؤٌ مَّكْنُونٌ
25. وَأَقْبَلَ بَعْضُهُمْ عَلَى بَعْضٍ يَتَسَاءلُونَ
ഭൌതിക ലോകത്ത് അവരുടെ അവസ്ഥകളെയും പ്രവർത്തനങ്ങളെയും സംബന്ധിച്ച് അവർ പരസ്പരം ചർച്ച നടത്തും.അതിനു സൌകര്യപ്പെടുമാർ അഭിമുഖമായി അവർ ഇരിപ്പുറപ്പിക്കും
26. قَالُوا إِنَّا كُنَّا قَبْلُ فِي أَهْلِنَا مُشْفِقِينَ
27. فَمَنَّ اللَّهُ عَلَيْنَا وَوَقَانَا عَذَابَ السَّمُومِ
28. إِنَّا كُنَّا مِن قَبْلُ نَدْعُوهُ إِنَّهُ هُوَ الْبَرُّ الرَّحِيمُ
അള്ളാഹു അവന്റെ ഇഷ്ട ജനങ്ങളിൽ നമ്മെയും ഉൾപ്പെടുത്തട്ടെ ആമീൻ.
29 മുതൽ 49 വരെയുള്ള സൂക്തങ്ങളുടെ വിവരണം ഇവിടെ ക്ലിക് ചെയ്ത് വായിക്കാം
13. يَوْمَ يُدَعُّونَ إِلَى نَارِ جَهَنَّمَ دَعًّا
(13) (അതെ) നരകത്തിലേക്ക് അവരെ (ശക്തിയായി) പിടിച്ചു തള്ളപ്പെടുന്ന ദിവസം
അലറി വിളിക്കുന്ന നരകം കൺ മുന്നിൽ കണ്ടാൽ ആരെങ്കിലും സ്വമേധയാ അതിലേക്ക് പ്രവേശിക്കുമോ? സത്യ നിഷേധികൾക്ക് അർഹതയുള്ള ആ നരകത്തിലേക്ക് നിർദാക്ഷിണ്യം അവരെ പിടിച്ച് തള്ളുകയോ വലിച്ചിഴക്കപ്പെടുകയോ ചെയ്യുമെന്നാണീ പറഞ്ഞതിന്റെ സാരം
ഇമാം ഖുർത്വുബി (റ) എഴുതുന്നു
നരകത്തിന്റെ കാവൽക്കാരായ മലക്കുകൾ സത്യ നിഷേധികളെ കൈകൾ പിരടിയിലേക്ക്
വെച്ച് ചങ്ങലകളിൽ കുരുക്കിയും തല കാല്പാദത്തിലേക്ക് ചുരുക്കിയും
മുഖത്തിന്റെ മേൽ നരകത്തിൽ വീഴും വിധം നരകത്തിലേക്ക് എറിയും (ഖുർത്വുബി
17/48)
14. هَذِهِ النَّارُ الَّتِي كُنتُم بِهَا تُكَذِّبُونَ
(14) (അന്ന് അവരോട് പറയപ്പെടും) ഇത് നിങ്ങൾ നിഷേധിച്ചു കൊണ്ടിരുന്ന ആ നരകമാണ് എന്ന്!
സബാനിയാക്കളായ
മലക്കുകൾ അവരെ ഭയപ്പെടുത്തിക്കൊണ്ട് അവരോട് പറയുന്ന വാക്കാണിത്.ഇങ്ങനെയൊരു നരകത്തെക്കുറിച്ചുള്ള പ്രാവാചകാദ്ധ്യാപനങ്ങൾ കേട്ട സമയത്ത് അതൊക്കെ വെറും ‘പുളുവടി’യാണെന്ന് പറഞ്ഞ് നിങ്ങൾ തള്ളിക്കളഞ്ഞ നരകമിതാ നിങ്ങൾക്ക് മുന്നിൽ .അതിലേക്ക് പ്രവേശിക്കുക നിഷേധത്തിന്റെ പ്രതിഫലം അനുഭവിക്കുക എന്ന് അവരോട് പറയപ്പെടും
15. أَفَسِحْرٌ هَذَا أَمْ أَنتُمْ لَا تُبْصِرُونَ
(15) അപ്പോൾ ഇത് മായാജാലമാണോ? അതല്ല നിങ്ങൾ കാണുന്നില്ലെന്നുണ്ടോ?
നരകത്തിന്റെ ഭയാനകത കണ്ട് അന്തം വിട്ടു നിൽക്കുന്നവരോട് വീണ്ടും മലക്കുകകളുടെ ചോദ്യമാണിത്.ഇത് മായമല്ല യാഥാർത്ഥ്യം തന്നെ! ഇങ്ങനെയൊരു അവസ്ഥയെ കുറിച്ച് ഭുമിയിൽ നിന്ന് നിങ്ങൾ ആലോചിച്ചില്ലെന്നും വ്യാഖ്യാനമുണ്ട് (ഖുർത്വുബി)
ഇമാം
റാസി(റ) എഴുതുന്നു ‘ഇത് മായാജാലമാണോ അതോ നിങ്ങൾ കാണുന്നില്ലെന്നുണ്ടോ?എന്ന ചോദ്യം അവരെ ഭയപ്പെടുത്താനും അത് രണ്ടും സംഭവിച്ചിട്ടില്ലെന്ന് പറയലുമാണ്.മായാജാലമാണോ എന്ന് ചോദിച്ചത് ഭൂമിയിൽ വെച്ച് അവർ സത്യത്തിന്റെ സ്ഥിരീകരണത്തിനു വേണ്ടി പ്രവാചകർ എന്ത് കാണിച്ചു കൊടുത്താലും ഇത് മായാജാലമാണ് എന്ന് പറയുമായിരുന്നു ചന്ദ്രനെ പിളർത്തിക്കാണിച്ചപ്പോഴും സമാനമായ മറ്റു അമാനുഷിക തെളിവുകൾ കാണിച്ചപ്പോഴും ഇതേ നിലപാട് തുടർന്ന അവരോട് നരകത്തിന്റെ വേദന അസ്ഥിക്ക് പിടിക്കുമ്പോൾ ഇതും സത്യമല്ല മായമാണെന്ന് തോന്നുന്നുണ്ടോ എന്ന് ചോദിക്കുന്നത് ഇത് മായമാണെന്ന് പറയാൻ അവർക്ക് സാധിക്കില്ലെന്നത് കൊണ്ടാണ് (റാസി 28/231)
16. اصْلَوْهَا فَاصْبِرُوا أَوْ لَا تَصْبِرُوا سَوَاء عَلَيْكُمْ إِنَّمَا تُجْزَوْنَ مَا كُنتُمْ تَعْمَلُونَ
(16) നിങ്ങൾ ഇതിൽ കടന്ന് കൊള്ളുക എന്നിട്ട് ക്ഷമിക്കുകയോ ക്ഷമിക്കാതിരിക്കുകയോ ചെയ്യുക രണ്ടും നിങ്ങൾക്ക് സമമാണ് നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരുന്നതിനു മാത്രമാണ് നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടുന്നത്
നിങ്ങൾ ഇതിൽ പ്രവേശിക്കുക.രക്ഷപ്പെടാൻ ഒരു പഴുതുമില്ലാത്ത വിധം നിങ്ങൾ കുരുക്കിലായിക്കഴിഞ്ഞു.എന്നിട്ട് നിങ്ങൾ ക്ഷമിച്ചാലും ഇല്ലെങ്കിലും പ്രത്യേകിച്ചു വിശേഷമൊന്നുമില്ല.നിങ്ങൾക്കിതിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധ്യമല്ല നിങ്ങൾ ചെയ്തു കൂട്ടിയ പാപത്തിന്റെ ശിക്ഷ മാത്രമാണിത് നിങ്ങൾ അശേഷം അക്രമിക്കപ്പെട്ടിട്ടില്ല അർഹതയുള്ളത് മാത്രമേ നിങ്ങൾക്ക് നൽകപ്പെട്ടിട്ടുള്ളൂ!
17. إِنَّ الْمُتَّقِينَ فِي جَنَّاتٍ وَنَعِيمٍ
(17) നിശ്ചയമായും ഭയഭക്തിയുള്ളവർ സ്വർഗ്ഗങ്ങളിലും സുഖാനുഭൂതിയിലുമാകുന്നു
ധിക്കാരികൾക്കുള്ള ശിക്ഷയെക്കുറിച്ചുണർത്തിയ ശേഷം ഖുർആനിന്റെ ശൈലി അനുസരിച്ച് നല്ലവർക്കുള്ള പ്രതിഫലത്തെ കുറിച്ച് വിവരിക്കുകയാണ് .നിഷേധികൾ ശിക്ഷയിലും കഷ്ടപ്പാടിലുമാണെങ്കിൽ ഇവർ സ്വർഗങ്ങളിലും സുഖങ്ങളിലുമാണ്
ധിക്കാരികൾക്കുള്ള ശിക്ഷയെക്കുറിച്ചുണർത്തിയ ശേഷം ഖുർആനിന്റെ ശൈലി അനുസരിച്ച് നല്ലവർക്കുള്ള പ്രതിഫലത്തെ കുറിച്ച് വിവരിക്കുകയാണ് .നിഷേധികൾ ശിക്ഷയിലും കഷ്ടപ്പാടിലുമാണെങ്കിൽ ഇവർ സ്വർഗങ്ങളിലും സുഖങ്ങളിലുമാണ്
18. فَاكِهِينَ بِمَا آتَاهُمْ رَبُّهُمْ وَوَقَاهُمْ رَبُّهُمْ عَذَابَ الْجَحِيمِ
(18) തങ്ങളുടെ രക്ഷിതാവ് അവർക്ക് നൽകിയതിൽ ആനന്ദം കൊള്ളുന്നവരായിക്കൊണ്ട്.അവരുടെ രക്ഷിതാവ് കത്തിജ്വലിക്കുന്ന (നരക) ശിക്ഷയിൽ നിന്ന് അവരെ രക്ഷിക്കുകയും ചെയ്തിരിക്കുന്നു
അള്ളാഹു അവർക്ക് നൽകിയ വിവിധയിനം ഭക്ഷണങ്ങളുടെയും
,പാനിയങ്ങളുടെയും
വസ്ത്രങ്ങളുടെയും
വീടുകളുടെയും
വാഹനങ്ങളുടെയും
രസങ്ങളിൽ മുഴുകി ആനന്ദപൂരിതവും ആഹ്ലാദകരവുമായ ജീവിതത്തിൽ അവർ കഴിഞ്ഞു കൂടുന്നു എന്നാൽ നരകത്തിൽ നിന്ന് അവർക്ക് കാവൽ നൽകി എന്നതാണ് ഏറ്റവും വലിയ കാര്യം എന്ന് അള്ളാഹു ഉണർത്തുകയാണിവിടെ ഈ സൂക്തത്തിന്റെ അവസാന ഭാഗത്ത്.മഹാനായ ഇബ്നു കസീർ (റ) എഴുതുന്നു ‘അള്ളാഹു അവരെ നരകത്തിൽ നിന്ന് രക്ഷപ്പെടുത്തി എന്നത് തന്നെ സ്വന്തം ഒരു അനുഗ്രഹമാണ്.സ്വർഗത്തിലെ ഒരു കണ്ണിനും കാണാനോ ഒരു കാതിനും കേൾക്കാനോ ഒരു മനുഷ്യനും ചിന്തിക്കാനോ കഴിയാത്ത വിധത്തിലുള്ള സന്തോഷവും രസവും അള്ളാഹു അവർക്ക് നൽകി എന്നത് കൂടി ഇതിനോട് ചേർക്കുമ്പോൾ അവർ ശരിക്കും വല്ലാത്ത ഭാഗ്യം ചെയ്തവർ തന്നെ! (ഇബ്നു കസീർ 4/350)
19. كُلُوا وَاشْرَبُوا هَنِيئًا بِمَا كُنتُمْ تَعْمَلُونَ
(19) നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരുന്നതിനു പകരമായി സന്തോഷത്തോടെ നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക (എന്ന് അവരോട് പറയപ്പെടും)
സുഖം അനുഭവിക്കുന്ന വിശ്വാസികൾക്ക് അള്ളാഹു നൽകിയ അനുഗ്രഹമാണിത് ശരിക്കും അനുഭവിച്ചോളൂ എന്ന പ്രോത്സാഹനമാണിത്
ഇമാം റാസി (റ) എഴുതുന്നു.’ഭൌതിക ലോകത്തുണ്ടായിരുന്ന ഒരു പ്രശ്നവും ഈ ഭക്ഷണത്തിലില്ലെന്ന സൂചനായാണിവിടെ സന്തോഷത്തോടെ തിന്നുക എന്നതിൽ അടങ്ങിയിട്ടുള്ളത് കാരണം ഭൂമിയിലെ ഭക്ഷണ സാധനങ്ങളിൽ പലർക്കും പലതും അപകടകരമായിരിക്കും ചില ഭക്ഷണങ്ങൾ കഴിച്ചാൽ അത് കൊണ്ടുണ്ടാവാൻ സാധ്യതയുള്ള രോഗങ്ങളെക്കുറിച്ച് അവനു ഭയമുണ്ടാവും അപ്പോൾ അത് സന്തോഷത്തോടെ തിന്നാൻ സാധിക്കില്ല.ചിലപ്പോൾ തിന്നാൽ അത് തീർന്നു പോവും.അടുത്ത സമയത്ത് പട്ടിണിയാവും എന്ന ചിന്ത വന്നാലും സന്തോഷത്തോടെ തിന്നാൻ കഴിയില്ല.ചിലപ്പോൾ ഇത് പാകം ചെയ്യേണ്ട ബുദ്ധിമുട്ട് ഓർത്തോ വിസർജ്ജനത്തിനു പോകേണ്ടി വരും ഭക്ഷണം കഴിച്ചാൽ എന്ന ചിന്ത കൊണ്ടോ സന്തോഷത്തോടെയുള്ള തീറ്റ സാധ്യമാവാതെ വരും എന്നാൽ ഇപ്പറഞ്ഞ ഒരു പ്രതികൂല സാഹചര്യവും സ്വർഗ്ഗത്തിലില്ലാത്തതിനാൽ സന്തോഷത്തോടെ കഴിക്കാൻ അള്ളാഹു നിർദ്ദേശിച്ചിരിക്കുകയാണ് (റാസി 28/233)
20. مُتَّكِئِينَ عَلَى سُرُرٍ مَّصْفُوفَةٍ وَزَوَّجْنَاهُم بِحُورٍ عِينٍ
(20) വരിവരിയായി (നിരത്തി) വെക്കപ്പെട്ട കട്ടിലുകളിൽ ചാരി ഇരിക്കുന്നവരായി (അവർ ആനന്ദം കൊള്ളും) വിടർന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവർക്ക് ഇണ ചേർത്ത് കൊടുക്കുകയും ചെയ്തിരിക്കുന്നു
ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു
‘ഈ കട്ടിലുകൾ പുതു മണവാളനു തയാറാക്കപ്പെടുന്ന പ്രത്യേക വിരികളും വസ്ത്രങ്ങളും കൊണ്ട് അലങ്കരിക്കപ്പെട്ട ഗോപുരങ്ങൾക്കകത്തായിരിക്കും‘ സാബിത് (റ) പറയുന്നു. ‘നമുക്ക് ശരിയായി റിപ്പോർട്ട് വന്നിരിക്കുന്നു.ഒരാൾ സ്വർഗത്തിൽ എഴുപത് കൊല്ലം ചാരിയിരിക്കും തന്റെ ഇണകളും പരിചാരകരും കൂടെയുണ്ടാവും.അദ്ദേഹത്തിനു അള്ളാഹു നൽകിയ ആദരവുകളും സുഖങ്ങളും ഒന്നിച്ചുണ്ടാവും അപ്പോൽ തന്റെ ഒരു നോട്ടം ഉണ്ടായാൽ അത് വരെ താൻ കണ്ടിട്ടില്ലാത്ത പുതിയ ഇണകൾ അവിടെ പ്രത്യക്ഷപ്പെടും അവർ പറയും.അങ്ങയുടെ സാമീപ്യത്തിന്റെ സൌഭാഗ്യം ഞങ്ങൾക്ക് ലഭിക്കാൻ സമയമായിരിക്കുന്നു. (ഇബ്നു കസീർ 4/351)
സ്വർഗ സ്ത്രീകളുടെ അവർണ്ണനീയമായ സൌന്ദര്യത്തിന്റെ ചെറിയൊരു വിവരണമാണ് വിടർന്ന കണ്ണുകളുള്ള വെളുത്ത തരുണികൾ എന്നത്. മനുഷ്യ സൌന്ദര്യത്തിന്റെ ഏറ്റവും
പ്രധാന ഭാഗം മുഖവും മുഖത്തിൽ നിന്ന് ഏറ്റവും ആകർഷകം കണ്ണുമാണെന്നതിനാലാണ് വിടർന്ന
കണ്ണുകളുള്ള തരുണികൾ എന്ന വിശേഷണം പറഞ്ഞിരിക്കുന്നത് എന്ന് ഇമാം റാസി (റ) ഇവിടെ
നിരീക്ഷിച്ചിട്ടുണ്ട് .
മസ്ഫൂഫ:എന്നതിനു പരസ്പരം കാണാൻ സൌകര്യമുള്ള കട്ടിലുകൾ എന്നും വ്യാഖ്യാനമുണ്ട്
21.وَالَّذِينَ آمَنُوا وَاتَّبَعَتْهُمْ ذُرِّيَّتُهُم بِإِيمَانٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ وَمَا أَلَتْنَاهُم مِّنْ عَمَلِهِم مِّن شَيْءٍ كُلُّ امْرِئٍ بِمَا كَسَبَ رَهِينٌ
(21) ഏതൊരു കൂട്ടർ സത്യത്തിൽ വിശ്വസിക്കുകയും തങ്ങളുടെ സന്താനങ്ങൾ വിശ്വാസത്തിൽ അവരെ പിന്തുടരുകയും ചെയ്തിരിക്കുന്നുവോ അവരുടെ സന്താനങ്ങളെ (സ്വർഗത്തിൽ) നാം അവരോടൊപ്പം ചേർക്കുന്നതാണ് അവരുടെ കർമ്മ ഫലത്തിൽ നിന്ന് ഒന്നും തന്നെ നാം ചുരുക്കുന്നതുമല്ല.ഏതൊരു മനുഷ്യനും താൻ സമ്പാദിച്ചു വെച്ചതിനു പണയം വെക്കപ്പെട്ടവനാകുന്നു
സത്യ വിശ്വാസിയായ ഒരാളുടെ സന്താനങ്ങൾ-അവർ സത്യ വിശ്വാസികളാണെങ്കിൽ-സൽക്കർമ്മങ്ങളിൽ അവർ മാതാപിതാക്കളുടെ താഴേക്കിടയിലാണെങ്കിലും മാതാപിതാക്കളെ സന്തോഷിപ്പിക്കേണ്ടതിനായി അവരുടെ ഉന്നത സ്ഥാനം സ്വർഗത്തിൽ ആ സന്താനങ്ങൾക്കും അള്ളാഹു നൽകും.മാതാപിതാക്കളുടെ സൽക്കർമ്മ ഫലങ്ങളിൽ ഒരു കുറവും വരുത്താതെയാണ് അള്ളാഹു ഇത് ചെയ്യുന്നത്.അത് അവന്റെ മഹാ ഔദാര്യമാണ്. സത്യ വിശ്വാസികളോട് അവരുടെ സന്താനങ്ങളെ ചേർക്കുമെന്ന ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ഇബ്നു അബ്ബാസ്(റ) പറയുന്നു ‘വിശാസികളായി മരണപ്പെട്ട സത്യ വിശ്വാസികളുടെ സന്താനങ്ങളാണത്.പിതാക്കളുടെ സ്ഥാനം ഉയർന്നതാണെങ്കിലും അതേ സ്ഥാനം മക്കൾക്കും അള്ളാഹു നൽകും.അതിനായി പിതാക്കളുടെ ഒരു സുകൃതവും അള്ളാഹു കുറക്കുകയില്ല (ഇബ്നു കസീർ 4/352)
സത്യ വിശ്വാസിയായ ഒരാളുടെ സന്താനങ്ങൾ-അവർ സത്യ വിശ്വാസികളാണെങ്കിൽ-സൽക്കർമ്മങ്ങളിൽ അവർ മാതാപിതാക്കളുടെ താഴേക്കിടയിലാണെങ്കിലും മാതാപിതാക്കളെ സന്തോഷിപ്പിക്കേണ്ടതിനായി അവരുടെ ഉന്നത സ്ഥാനം സ്വർഗത്തിൽ ആ സന്താനങ്ങൾക്കും അള്ളാഹു നൽകും.മാതാപിതാക്കളുടെ സൽക്കർമ്മ ഫലങ്ങളിൽ ഒരു കുറവും വരുത്താതെയാണ് അള്ളാഹു ഇത് ചെയ്യുന്നത്.അത് അവന്റെ മഹാ ഔദാര്യമാണ്. സത്യ വിശ്വാസികളോട് അവരുടെ സന്താനങ്ങളെ ചേർക്കുമെന്ന ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ഇബ്നു അബ്ബാസ്(റ) പറയുന്നു ‘വിശാസികളായി മരണപ്പെട്ട സത്യ വിശ്വാസികളുടെ സന്താനങ്ങളാണത്.പിതാക്കളുടെ സ്ഥാനം ഉയർന്നതാണെങ്കിലും അതേ സ്ഥാനം മക്കൾക്കും അള്ളാഹു നൽകും.അതിനായി പിതാക്കളുടെ ഒരു സുകൃതവും അള്ളാഹു കുറക്കുകയില്ല (ഇബ്നു കസീർ 4/352)
ഇമാം ഥ്വബ് റാനി (റ) ഇബ്നു അബ്ബാസിൽ (റ) നിന്ന് ഉദ്ധരിക്കുന്നു ‘ഒരാൾ സ്വർഗത്തിലെത്തിയാൽ തന്റെ മാതാപിതാക്കളെ സംബന്ധിച്ചും ഭാര്യ മക്കളെ സംബന്ധിച്ചും (അവർ എവിടെ എന്ന്) അന്വേഷിക്കും.അപ്പോൾ പറയപ്പെടും നിന്റെ സ്ഥാനത്തേക്ക് അവർ എത്തിയിട്ടില്ല (അതാണ് ഇവിടെ കാണാത്തത് എന്ന്) അപ്പോൾ അദ്ദേഹം പറയും അള്ളാഹുവേ! ഞാൻ എനിക്കും അവർക്കും വേണ്ടിയാണല്ലോ പ്രവർത്തിച്ചത് എന്ന്.അപ്പോൾ അവരെക്കൂടി ഇദ്ദേഹത്തോട് ചേർക്കാൻ കല്പനയുണ്ടാകും എന്നിട്ട് ഇബ്നു അബ്ബാസ് (റ) ഈ സൂക്തം പാരായണം ചെയ്തു (ഇബ്നു കസീർ)
മതാപിതാക്കളുടെ നന്മയുടെ ഫലം മക്കൾ അനുഭവിക്കുമെന്ന് മാത്രമല്ല മക്കളുടെ പ്രവർത്തനഫലം രക്ഷിതാക്കൾക്കും ഉപകരിക്കുമെന്ന് നബി(സ) പറഞ്ഞതായി അബൂഹുറൈറ: (റ) ഉദ്ധരിക്കുന്നു.അള്ളാഹു സജ്ജനങ്ങളിൽ പെട്ട ഒരാൾക്ക് സ്വർഗത്തിൽ വലിയ പദവി നൽകും.അപ്പോൾ അദ്ദേഹം ചോദിക്കും അള്ളാഹുവേ! ഇത്രയും സ്ഥാനം എനിക്ക് എങ്ങനെ ലഭിച്ചു? അള്ളാഹു പറയും നിന്റെ സന്താനത്തിന്റെ നിനക്ക് വേണ്ടിയുള്ള പൊറുക്കലിനെ തേടലിന്റെ കാരണത്താലാണ് ലഭിച്ചത്.സൽ സന്താനത്തിന്റെ പ്രാർത്ഥന മരണപ്പെട്ടാലും മുറിയില്ലെന്ന മുസ് ലിം (റ) റിപ്പോർട്ട് ചെയ്ത ഹദീസ് ഈ ആശയത്തെ ശക്തിപ്പെടുത്തുന്നുണ്ട് (ഇബ്നു കസീർ 4/352)
സന്താനങ്ങൾ മാതാപിതാക്കളോട് തുടരൽ രണ്ട് വിധത്തിലുണ്ട്
(ഒന്ന്) മാതാപിതാക്കൾ സത്യ വിശ്വാസം സ്വീകരിക്കുന്ന കാലത്ത് സന്താനങ്ങൾ പ്രായ പൂർത്തി വന്നവരായിരുന്നുവെങ്കിൽ അവർ സത്യ സാക്ഷ്യം ചൊല്ലി ഇസ് ലാമിൽ പ്രവേശിക്കുന്നത് മൂലം മാതാപിതാക്കളെ സത്യ വിശ്വാസത്തിൽ പിന്തുടർന്നവരാകും.അവർ സത്യ സാക്ഷ്യ വാചകം ചൊല്ലാതെ സത്യ വിശ്വാസികളാവുകയില്ല
(രണ്ട്) മാതാപിതാക്കൾ സത്യ വിശ്വാസം സ്വീകരിക്കുമ്പോൾ പ്രായ പൂർത്തിയായിട്ടില്ലാത്ത കുട്ടികളും സത്യ വിശ്വാസികളായ മാതാപിതാക്കൾക്ക് ജനിക്കുന്ന കുട്ടികളും ആ മാതാപിതാക്കളോട് അനുകരിച്ചു കൊണ്ട് സത്യ വിശ്വാസികളാകും ഇത് വ്യാഖ്യാതാക്കൾ വിശദീകരിച്ചിച്ചിട്ടുണ്ട് .മുസ് ലിന്റെ കുട്ടി മുസ് ലിമായി തന്നെയാണ് ജനിക്കുന്നത് എന്ന് ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണ് ഇത് കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളായ തുഹ്ഫ:,നിഹായ,മുഗ്നി തുടത്തിയ ഗ്രന്ഥങ്ങളിൽ പ്രസ്താവിച്ചിട്ടുണ്ട്.എന്നിരിക്കെ ജന്മനാ ആരും മുസ് ലിം ആവുകയില്ലെന്ന് ചിലർ നിരീക്ഷിക്കുന്നത് പ്രമാണങ്ങൾക്കെതിരാണ്
അവന്റെ നീതി മൂലം അവൻ ചെയ്യുന്ന മറ്റൊരു കാര്യമാണ്ഒരാൾ ചെയ്ത തെറ്റിനു മറ്റൊരാളെയും ഉത്തരവാദിയാക്കാതിരിക്കുക എന്നത്.അതാണ് ഏതൊരാളും താൻ സമ്പാദിച്ചു വെച്ചതിനു പണയം വെക്കപ്പെട്ടവനാണെന്ന് ഈ സൂക്തത്തിന്റെ അവസാന ഭാഗം പറഞ്ഞത് അതായത് മകനായാലും വാപ്പയായാലും മറ്റുള്ളവർ ചെയ്ത കുറ്റം അത് ചെയ്തവരല്ലാതെ (ബന്ധത്തിന്റെ പേരിൽ) ഏറ്റെടുക്കേണ്ടി വരില്ല
22.وَأَمْدَدْنَاهُم بِفَاكِهَةٍ وَلَحْمٍ مِّمَّا يَشْتَهُونَ
(22) അവർ ആഗ്രഹിക്കുന്നതിൽ നിന്നുള്ള പഴങ്ങളും മാംസവും നാം അവർക്ക് വിശാലമാക്കിക്കൊടുക്കുന്നതാണ്
അവർക്ക് രസമുള്ളതും ആഗ്രഹം ജനിക്കുന്നതുമായ പഴങ്ങളും മാംസങ്ങളും അവർക്ക് നാം ലഭ്യമാക്കുന്നതാണ്
അവർക്ക് രസമുള്ളതും ആഗ്രഹം ജനിക്കുന്നതുമായ പഴങ്ങളും മാംസങ്ങളും അവർക്ക് നാം ലഭ്യമാക്കുന്നതാണ്
23. يَتَنَازَعُونَ فِيهَا كَأْسًا لَّا لَغْوٌ فِيهَا وَلَا تَأْثِيمٌ
(23)
അവിടെ അവർ പാനപാത്രം അന്യോന്യം കൈമാറിക്കൊണ്ടിരിക്കും അവിടെ അനാവശ്യ വാക്കോ തെറ്റായ പ്രവൃത്തിയോ ഇല്ല
മദ്യത്തിന്റെ
കോപ്പകൾ പരസ്പരം അവർ കൈമാറിക്കൊണ്ടിരിക്കും.എന്നാൽ ഭൌതിക ലോകത്ത് മദ്യസേവ നടത്തിയാൽ തെറിയും അനാവശ്യവും പറയുന്നത് പോലെ സ്വർഗത്തിലെ മദ്യ സേവ കൊണ്ട് തെറി പറയുകയോ കുറ്റകരമായ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്യില്ല.ഭൂമിയിൽ മാന്യനെ മൃഗമാക്കുന്ന വിഷമാണ് മദ്യം.എന്നാൽ സ്വർഗത്തിൽ ആനന്ദം നൽകുന്ന ഒരു അനുഗ്രഹീത പാനീയമാണത്.ഭൂമിയിലെ മലിനമായ മദ്യം സേവിച്ചവർക്ക് മാന്യമായ ആ മദ്യം സേവിക്കാൻ അവസരമുണ്ടാവില്ല.അതിനാൽ ഇവിടുത്തെ വിഷമായ മദ്യം ബുദ്ധിയുള്ളവർ വർജ്ജിക്കുക തന്നെ ചെയ്യും.ഖതാദ: (റ) പറഞ്ഞതായി ഇബ്നു കസീർ(റ) ഉദ്ധരിക്കുന്നു ‘ദുനിയാവിലെ മദ്യം പിശാചിന്റെ കൂട്ടാളിയാണ്.അതിനാൽ പിശാചിനു പ്രവേശനമില്ലാത്ത സ്വർഗത്തിലെ മദ്യത്തെ എല്ലാ മാലിന്യങ്ങളിൽ നിന്നും വൃത്തികേടുകളിൽ നിന്നും അള്ളാഹു ശുദ്ധീകരിച്ചു.അത് കൊണ്ട് തന്നെ സ്വർഗത്തിലെ മദ്യ സേവ കൊണ്ട് തല ചുറ്റലോ,വയറുവേദനയോ,ബുദ്ധി നശിക്കലോ സംഭവിക്കില്ല.അത് കൊണ്ട് തന്നെ അനാവശ്യ വാക്കിലേക്കോ പ്രവർത്തനത്തിലേക്കോ സ്വർഗത്തിലെ മദ്യം എത്തിക്കുകയില്ല എന്ന് മാത്രമല്ല സ്വർഗത്തിലെ മദ്യം വളരെ രുചികരവും സുന്ദരവുമാണ് (ഇബ്നു കസീർ (4/353)
24. وَيَطُوفُ عَلَيْهِمْ غِلْمَانٌ لَّهُمْ كَأَنَّهُمْ لُؤْلُؤٌ مَّكْنُونٌ
(24) അവരുടെ ബാലന്മാർ അവർക്കിടയിൽ (സേവനത്തിനായി) ചുറ്റിത്തിരിഞ്ഞു കൊണ്ടിരിക്കുന്നതാണ്.അവർ മറച്ചു വെക്കപ്പെട്ട മുത്തുകൾ പോലെയിരിക്കും
അവരുടെ പരിചാരകരും വേലക്കാരും സൌന്ദര്യത്തിലും വൃത്തിയിലും വസ്ത്രത്തിന്റെ ഭംഗിയിലുമെല്ലാം മുത്തുകൾക്ക് സമാനരായി തോന്നും വിധം അള്ളാഹു അവരെ അനുഗ്രഹിച്ചിരിക്കുന്നു
25. وَأَقْبَلَ بَعْضُهُمْ عَلَى بَعْضٍ يَتَسَاءلُونَ
(25) അവർ പരസ്പരം (പലതും) ചോദിക്കുന്നതിനായി തമ്മിൽതമ്മിൽ അഭിമുഖമായിരിക്കും
ഭൌതിക ലോകത്ത് അവരുടെ അവസ്ഥകളെയും പ്രവർത്തനങ്ങളെയും സംബന്ധിച്ച് അവർ പരസ്പരം ചർച്ച നടത്തും.അതിനു സൌകര്യപ്പെടുമാർ അഭിമുഖമായി അവർ ഇരിപ്പുറപ്പിക്കും
26. قَالُوا إِنَّا كُنَّا قَبْلُ فِي أَهْلِنَا مُشْفِقِينَ
(26) അവർ പറയും.നാം ഇതിനു മുമ്പ് നമ്മുടെ കുടുംബത്തിലായിരിക്കെ (അള്ളാഹുവിനെ) ഭയപ്പെടുന്നവരായിരുന്നു
നാം
ദുനിയാവിൽ കുടുംബത്തോടൊപ്പം ജീവിക്കുമ്പോൾ അള്ളാഹുവിന്റെ ശിക്ഷയിൽ പെട്ടു പോകുമോ എന്ന് ഭയപ്പെടുകയും അതോർത്ത് വിഷമിക്കുകയും ചെയ്തിരുന്നു ഇമാം റാസി (റ)
എഴുതുന്നു ‘ദുനിയാവിൽ നടന്ന സംഭവങ്ങളെല്ലാം അവർക്ക്
പരലോകത്തും ഓർമ്മയുണ്ടാവുമെന്നതിലേക്ക് സൂചനയുണ്ട് ഈ സൂക്തത്തിൽ.അവിശ്വാസിക്കും ഇത് പോലെ ദുനിയാവിൽ അവൻ അനുഭവിച്ചിരുന്ന സുഖങ്ങൾ ഓർമ്മ വരും
അപ്പോൾ സത്യ വിശ്വാസി ദുനിയാവിന്റെ ജയിലിൽ നിന്ന് സ്വർഗത്തിന്റെ സുഖത്തിലേക്കും ഭൂമിയുടെ
കുടുസ്സിൽ നിന്ന് പരലോകത്തെ വിശാലതയിലേക്കും രക്ഷപ്പെട്ടതോർത്ത് അവന്റെ സുഖവും രസവും
വർദ്ധിക്കും.അവിശ്വാസിയാവട്ടെ തന്റെ സന്തോഷം നശിക്കുകയും സുഖം
നഷ്ടപ്പെടുകയും ചെയ്തത് ഓർത്തു കൊണ്ട് കൂടുതൽ വേദനിക്കുകയും ചെയ്യും അതിനാണീ ഓർമ്മ
അള്ളാഹു നൽകുന്നത് (റാസി 28/239)
27. فَمَنَّ اللَّهُ عَلَيْنَا وَوَقَانَا عَذَابَ السَّمُومِ
(27) അതിനാൽ അള്ളാഹു നമുക്ക് അനുഗ്രഹം നൽകുകയും രോമ കൂപങ്ങളിൽ തുളച്ചു കയറുന്ന നരകാഗ്നിയിൽ നിന്ന് അവൻ നമ്മെ കാത്തു രക്ഷിക്കുകയും ചെയ്തു
ഭൂമിയിൽ അള്ളാഹുവിനെ ഭയപ്പെട്ടും അവന്റെ അനുഗ്രഹം ലഭിക്കാൻ ആഗ്രഹിച്ചും ജീവിച്ച നമ്മുടെ താഴ്മയും പ്രാർത്ഥനയും അള്ളാഹു സ്വീകരിക്കുകയും നമ്മെ അതി ഗുരുതരമായ നരകാഗ്നിയുടെ എല്ലാ ദുരന്തങ്ങളിൽ നിന്നും അള്ളാഹു രക്ഷപ്പെടുത്തുകയും ചെയ്തു എന്ന് അവർ സന്തോഷം പങ്കുവെക്കും
ഭൂമിയിൽ അള്ളാഹുവിനെ ഭയപ്പെട്ടും അവന്റെ അനുഗ്രഹം ലഭിക്കാൻ ആഗ്രഹിച്ചും ജീവിച്ച നമ്മുടെ താഴ്മയും പ്രാർത്ഥനയും അള്ളാഹു സ്വീകരിക്കുകയും നമ്മെ അതി ഗുരുതരമായ നരകാഗ്നിയുടെ എല്ലാ ദുരന്തങ്ങളിൽ നിന്നും അള്ളാഹു രക്ഷപ്പെടുത്തുകയും ചെയ്തു എന്ന് അവർ സന്തോഷം പങ്കുവെക്കും
28. إِنَّا كُنَّا مِن قَبْلُ نَدْعُوهُ إِنَّهُ هُوَ الْبَرُّ الرَّحِيمُ
(28) നിശ്ചയമായും ഇതിനു മുമ്പ് നാം അവനോട് പ്രാർത്ഥിക്കുന്നവരായിരുന്നു അവൻ നന്മ ചെയ്യുന്നവനും കരുണ നൽകുന്നവനും തന്നെയാകുന്നു
ഈ ശിക്ഷയിൽ
നിന്ന് രക്ഷ കിട്ടാനായി വളരെ താഴ്മയോടെ അള്ളാഹുവോട് നാം ഭൂമിയിൽ വെച്ച് പ്രാർത്ഥിച്ചു കൊണ്ടിരുന്നു അവൻ അടിമകളോട്
വലിയ കരുണ കാണിക്കുന്നവനായതിനാൽ ആ പ്രാർത്ഥന അവൻ സ്വീകരിക്കുകയും നമ്മെ
അവൻ ഈ സന്തോഷത്തിലെത്തിക്കുകയും ചെയ്തു.എന്ന് മുഖാമുഖം
ഇരുന്നു കൊണ്ട് സ്വർഗാവകാശികൾ സന്തോഷം പങ്കിടും.അനസ്(റ) വിൽ നിന്നുള്ള
ഒരു റിപ്പോർട്ട് ഇബ്നു കസീർ (റ)
ഇവിടെ ഉദ്ധരിക്കുന്നു,,നബി(സ) പറഞ്ഞു സ്വർഗക്കാർ സ്വർഗത്തിൽ പ്രവേശിച്ചാൽ അവരുടെ സഹോദരങ്ങളെ –സ്നേഹിതന്മാരെ-കാണാൻ അവർ ആഗ്രഹം പ്രകടിപ്പിക്കും.അങ്ങനെ അവരുടെ കട്ടിലുകൾ പരസ്പരം അഭിമുഖമായി കൊണ്ട് വെക്കപ്പെടുകയും അവർ ചാരിയിരുന്നു
കൊണ്ട് ദുനിയാവിൽ സംഭവിച്ചിരുന്ന കാര്യങ്ങളെക്കുറിച്ച് സംസാരം തുടങ്ങുകയും ചെയ്യും.ഒരാൾ കൂട്ടുകാരനോട് ചോദിക്കും
സുഹൃത്തേ! എന്നാണ് അള്ളാഹു നമുക്ക് പൊറുത്തു തന്നതെന്ന് തനിക്കറിയാമോ? മറ്റെയാൾ
പറയും അറിയാം.ഇന്നാലിന്ന സ്ഥലത്ത് വെച്ച് നാം അള്ളാഹുവോട്
പ്രാർത്ഥന നടത്തിയില്ലേ?അന്നാണ് അള്ളാഹു നമുക്ക് പൊറുത്തു തന്നത്
(ഇബ്നു കസീർ 4/353) കൂട്ടു പ്രാർത്ഥനകളിൽ പങ്കെടുക്കാൻ സന്മനസ്സുള്ള കൂട്ടുകാരും നന്മയിൽ സഹകരിക്കുന്ന സ്വഭാവക്കാരുമാണോ നമ്മുടെ കമ്പനിയിലുള്ളവർ എന്ന് നാമോരോരുത്തരും ഓർക്കുന്നത് നന്നായിരിക്കും എന്ന് ഇവിടെ പ്രത്യേകം ഓർമ്മിക്കേണ്ടതാണ്.ആഇശ ബീവി(റ) യിൽ നിന്ന്
റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.മഹതി ഈ ഇരുപത്തി
ഏഴ് ഇരുപത്തി എട്ട് സൂക്തങ്ങൾ പാരായണം ചെയ്താൽ അള്ളാഹുവേ! ഞങ്ങൾക്ക് നീ അനുഗ്രഹം
ചെയ്യുകയും രോമ കൂപങ്ങളിൽ തുളച്ചു കയറുന്ന നരകാഗ്നിയിൽ നിന്ന് ഞങ്ങളെ
കാത്തു രക്ഷിക്കുകയും ചെയ്യേണമേ! നിശ്ചയം നീ
നന്മ ചെയ്യുന്നവനും കരുണ നൽകുന്നവനും തന്നെയാണല്ലോ! എന്ന് പ്രാർത്ഥിക്കുമായിരുന്നു
(ഇബ്നു കസീർ 4/353)
അള്ളാഹു അവന്റെ ഇഷ്ട ജനങ്ങളിൽ നമ്മെയും ഉൾപ്പെടുത്തട്ടെ ആമീൻ.
29 മുതൽ 49 വരെയുള്ള സൂക്തങ്ങളുടെ വിവരണം ഇവിടെ ക്ലിക് ചെയ്ത് വായിക്കാം
1 comment:

Post a Comment